'നിങ്ങൾ ഒറ്റയ്ക്ക് അല്ല ഞങ്ങൾ കൂടെയുണ്ട്' കോവിഡ് വാർഡിൽ ആരോഗ്യപ്രവർത്തകരുടെ കൂട്ടനൃത്തം: വൈറലായി വിഡിയോ
Jun 4, 2021, 12:25 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com 04.06.2021) കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്ന ആരോഗ്യ പ്രവര്‍ത്തകർ രോഗികൾക്കിടയിൽ നൃത്തം ചെയ്യുന്നതും പാട്ടുപാടുന്നതുമായ നിരവധി വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. രോഗികളുടെ മാനസിക സമ്മര്‍ദം കുറയ്ക്കാനാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ഇത്തരത്തിലുള്ള ശ്രമങ്ങള്‍ നടത്തുന്നത്.
ഇപ്പോഴിതാ മറ്റൊരു വിഡിയോ കൂടി ശ്രദ്ധ നേടുകയാണ് ജനങ്ങൾക്കിടയിൽ. മുംബൈയിലുള്ള നെസ്കോ സെന്‍ററിലെ കോവിഡ് വാര്‍ഡില്‍ നൃത്തം ചെയ്യുന്ന ഒരു കൂട്ടം ആരോഗ്യപ്രവര്‍ത്തകരുടെ വിഡിയോ ആണിത്.
ഇപ്പോഴിതാ മറ്റൊരു വിഡിയോ കൂടി ശ്രദ്ധ നേടുകയാണ് ജനങ്ങൾക്കിടയിൽ. മുംബൈയിലുള്ള നെസ്കോ സെന്‍ററിലെ കോവിഡ് വാര്‍ഡില്‍ നൃത്തം ചെയ്യുന്ന ഒരു കൂട്ടം ആരോഗ്യപ്രവര്‍ത്തകരുടെ വിഡിയോ ആണിത്.
ഡോക്ടര്‍മാരും നഴ്സുമാരുമടങ്ങുന്ന ആരോഗ്യപ്രവര്‍ത്തകര്‍ പിപിഇ കിറ്റ് ധരിച്ചാണ് നൃത്തം ചെയ്യുന്നത്. ഒരു മറാത്തി ഗാനത്തിനാണ് ഇവര്‍ ചുവടുവച്ചത്. വിഡിയോ എഎന്‍ഐയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്.
വിഡിയോ ഇതുവരെ ഒരു ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. ഡോക്ടര്‍മാരെ ഒരു കൂട്ടം പ്രശംസിക്കുമ്പോഴും സാമൂഹിക അകലം ഇല്ലെന്ന് പറഞ്ഞ് പരിഹാസ കമന്‍റുകളുമായി മറ്റുചിലര്‍ രംഗത്തെത്തുകയും ചെയ്തു.
#WATCH Healthcare professionals of Nesco COVID-19 center in Mumbai's Goregaon were seen showing off their dance moves inside the patient's ward during an entertainment program organised on June 2 to mark one year of operations of the center pic.twitter.com/6ET61KIgsu
— ANI (@ANI) June 3, 2021
Keywords: News, Mumbai, Health, COVID-19, Corona, Social Media, Viral, Twitter, India, National, Healthcare workers dance to Zingaat at Covid-19 centre in Mumbai. Viral video.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

