സ്വസ്ഥമായി ഒന്നുറങ്ങാന്‍ പോലും സാധിക്കുന്നില്ല, പി പി ഇ കിറ്റിട്ടു മടുത്തു തുടങ്ങിയിരിക്കുന്നു, ആവശ്യത്തിന് വെള്ളം കുടിക്കാനാകാതെ യൂറിനറി ഇന്‍ഫെക്ഷനും ആവശ്യത്തിന് ശ്വാസം എടുക്കാനാവാതെ ഹൃദയമിടിപ്പ് കൂടി വരുന്നതും ഉറക്കമില്ലാത്ത അവസ്ഥകളിലൂടെയൊക്കെയാണ് ഞങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പോയി കൊണ്ടിരിക്കുന്നത്: ഒരു ആരോഗ്യപ്രവര്‍ത്തകന്റെ കുറിപ്പ് വൈറലാകുന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 01.08.2020) കോവിഡ് മഹാമാരിയെ നേരിടാന്‍ മാര്‍ച്ച് മുതല്‍ വിശ്രമമില്ലാതെ ജോലി ചെയ്യുന്ന സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകര്‍ ക്ഷീണിച്ച് തുടങ്ങിയിരിക്കുന്നു. പലര്‍ക്കും രോഗം സ്ഥിരീകരിക്കുകയും ചെയ്തതോടെ ആശങ്ക വര്‍ദ്ധിച്ചു. ഇതേക്കുറിച്ച് ആരോഗ്യപ്രവര്‍ത്തകനായ രാജേഷ് ഉത്രാടം എഴുതിയ ഫെയിസ്ബുക്ക് കുറിപ്പ് വയറലായിരിക്കുകയാണ്.

സ്വസ്ഥമായി ഒന്നുറങ്ങാന്‍ പോലും സാധിക്കുന്നില്ല, പി പി ഇ കിറ്റിട്ടു മടുത്തു തുടങ്ങിയിരിക്കുന്നു, ആവശ്യത്തിന് വെള്ളം കുടിക്കാനാകാതെ യൂറിനറി ഇന്‍ഫെക്ഷനും ആവശ്യത്തിന് ശ്വാസം എടുക്കാനാവാതെ ഹൃദയമിടിപ്പ് കൂടി വരുന്നതും ഉറക്കമില്ലാത്ത അവസ്ഥകളിലൂടെയൊക്കെയാണ് ഞങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പോയി കൊണ്ടിരിക്കുന്നത്: ഒരു ആരോഗ്യപ്രവര്‍ത്തകന്റെ കുറിപ്പ് വൈറലാകുന്നു

ഇതുവരെയും അതിജീവനത്തിന്റെ പാതയില്‍ ആയിരുന്ന നാം എപ്പോഴാണ് അതില്‍ നിന്നും മാറി സഞ്ചരിച്ചു തുടങ്ങിയത് അല്ലെങ്കില്‍ ചിന്തിച്ചു തുടങ്ങിയത് ? ഇതുവരെയും നമുക്ക് താങ്ങായി തണലായി നിന്നിരുന്ന ആരോഗ്യ പ്രവര്‍ത്തകരും പൊലീസുകാരും തളര്‍ന്നു തുടങ്ങിയിരിക്കുന്നു. ഞങ്ങളില്‍ പലര്‍ക്കും രോഗം ബാധിച്ചു തുടങ്ങിയിരിക്കുന്നു.... ഞങ്ങള്‍ക്ക് കൂടി കൊറോണ പടര്‍ന്നു പിടിച്ചു തുടങ്ങിയാല്‍ നിങ്ങളെ ഓരോരുത്തരെയും ശുശ്രുഷിക്കാന്‍ ഞങ്ങള്‍ക്കാവില്ലെന്നും രാജേഷ് മുന്നറിയിപ്പ് നല്‍കുന്നു.


മാര്‍ച്ച് മാസം മുതല്‍ മനസമാധാനത്തോടെ ഒന്ന് വീട്ടില്‍ പോകാന്‍ പോലും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സാധിക്കുന്നില്ല. മാനസിക സംഘര്‍ഷം വര്‍ദ്ധിക്കുന്നു. സ്വസ്ഥമായി ഉറങ്ങാന്‍ പോലും കഴിയുന്നില്ല. പി.പി.ഇ കിറ്റിന്റെ ചൂട് സഹിക്കാനാകുന്നില്ല. മടുത്തു തുടങ്ങിയിരിക്കുന്നു. ആവശ്യത്തിന് വെള്ളം കുടിക്കാനാകാതെ യൂറിനറി ഇന്‍ഫെക്ഷനുണ്ടാകുന്നു. ആവശ്യത്തിന് ശ്വാസം എടുക്കാനാവാതെ ഹൃദയമിടിപ്പ് കൂടി വരുന്നു. ഉറക്കം കിട്ടുന്നില്ല. ഇങ്ങിനെയുള്ള അവസ്ഥകളിലൂടെയൊക്കെയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പൊയ്‌ക്കൊണ്ടിരിക്കുന്നത്.


ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ മുലയൂട്ടുന്ന അമ്മമാരും ഗര്‍ഭിണികളും ജീവിതശൈലി രോഗമുള്ളവരുമുണ്ട്. ഇതുവരെ ആരോഗ്യപ്രവര്‍ത്തകര്‍ ആരോടും ഒരു പരിഭവമോ പരാതിയോ പറഞ്ഞിട്ടില്ല. ഇനിയാരും പറയുമെന്നും തോന്നുന്നില്ല. ഇതുവരെ നമ്മള്‍ ജാഗ്രതയോടെ മുന്നോട്ടു പോയിരുന്നതാണ്. എവിടെയാണ് നമുക്ക് തെറ്റ്പറ്റി പോയതെന്ന് എല്ലാവരും ഒന്ന് ആലോചിച്ചു നോക്കേണ്ടതാണ്. ലോക്ക് ഡൗണ്‍ മാറി അണ്‍ലോക്ക് ലേക്കിലേക്ക് മാറികൊണ്ടിരിക്കുന്ന ഈ വേളയില്‍ സ്വയം ജാഗ്രത പാലിച്ചാല്‍ മാത്രമേ കോവിഡിനെ പ്രതിരോധിക്കാന്‍ നമുക്ക് സാധിക്കുകയുള്ളു.


വിദേശത്ത് നിന്നും വന്നവരെ കൊറോണ പടര്‍ത്തുന്നരെന്ന് പറഞ്ഞ് പുച്ഛിച്ചു മാറ്റി നിര്‍ത്തിയപ്പോള്‍, അവരെ തള്ളിപ്പറഞ്ഞപ്പോള്‍ ആരും മനസിലാക്കിയിട്ടുണ്ടാകില്ല നാട്ടിലുള്ളവര്‍ തന്നെയാണ് രോഗം പടര്‍ത്തുന്നതെന്ന്. മാസ്‌കും സാമൂഹിക അകലവും പാലിക്കാതെ എനിക്ക് കൊറോണ വരില്ല ഞാന്‍ എവിടെയും പോയിട്ടില്ലല്ലോ എന്ന തെറ്റിദ്ധാരണയിലൂടെ മറ്റുള്ളവര്‍ക്ക് രോഗം നാം അറിയാതെ തന്നെ പടര്‍ത്തുകയാണ്.


സമ്പര്‍ക്ക രോഗികള്‍ കൂടി വരുന്ന ഈ നിര്‍ണായക ഘട്ടത്തില്‍ പ്രായമായവരും കുട്ടികളും ഒരു കാരണവശാലും പുറത്തിറങ്ങരുത്. അവശ്യ സാധനങ്ങള്‍ക്ക് വേണ്ടി മാത്രം പുറത്തിറങ്ങുക, മാസ്‌കും കൈകഴുകലും നമ്മുടെ ജീവിതചര്യയായി മാറ്റിയെടുക്കുക. ജീവന്റെ വിലയുള്ള അതിജീവനപാതയില്‍ തോറ്റു പോവാന്‍ ഇടവരുത്തരുതേ എന്ന് മാത്രമാണ് എനിക്ക് പറയാനുള്ളത്. എല്ലാവരും തളര്‍ന്നു തുടങ്ങിയിരിക്കുന്നു ഇനി ജനങ്ങളോട് ഒരു അപേക്ഷ മാത്രേ ഉള്ളു, എന്ത് വന്നാലും നേരിടാന്‍ ഞങ്ങള്‍ തയ്യാറാണ് പക്ഷെ നിങ്ങള്‍ ഞങ്ങളെ തോല്പിക്കരുത്.......


പ്രതീക്ഷയുടെ നല്ലൊരു കാലം നമുക്ക് മുന്നിലുണ്ട്. പക്ഷെ ജീവനില്ലെങ്കില്‍ പ്രതീക്ഷയ്ക്ക് വകയില്ലല്ലോ?....
എല്ലാവരും സാമൂഹിക അകലം പാലിച്ചു കൊണ്ട് രണ്ടടി മാറി നില്‍ക്കുക എങ്കില്‍ മാത്രമേ ആറടിയിലേക്ക് പോകാതിരിക്കു എന്ന് കൂടി ഓര്‍മിപ്പിച്ചു കൊള്ളട്ടെ എന്ന് പറഞ്ഞാണ് രാജേഷ് ഉത്രാടം പോസ്റ്റ് അവസാനിപ്പിക്കുന്നത്



Keywords:  Health worker's fb post about hectic job becomes viral, HEALTH WORKERS, Covid, Mask, Hand washing, PPE kit, Social distaning, NRI's, Heart beat, Rajesh Utradam, Lockdown
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia