ആരോഗ്യപ്രവര്‍ത്തകരുടെ ഭാരം കൂടുന്നു... പ്രകടമായ രോഗലക്ഷണങ്ങളില്ലാത്തവര്‍ക്ക് ഹോം ക്വാറന്റയിന്‍ വേണമെന്ന്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 02.07.2020) മഹാമാരിയോടുള്ള പോരാട്ടം മാസങ്ങള്‍ പിന്നിട്ടതോടെ സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകരുടെ ജോലി ഭാരവും വര്‍ധിക്കുന്നു. ജീവന്‍ പണയം വെച്ചാണ് ഇവരെല്ലാം രാപ്പകലില്ലാതെ ജോലി ചെയ്യുന്നത്. വിദേശങ്ങളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മലയാളികള്‍ എത്തിത്തുടങ്ങിയതോടെ ജോലി ഭാരം ഇരട്ടിയാകും.

അതിനാല്‍ പ്രകടമായ രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് പോസിറ്റീവ് രോഗികളെ ഹോം ക്വാറന്റയിനില്‍ പ്രവേശിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മറ്റ് പല സംസ്ഥാനങ്ങളും ഇത് നടപ്പാക്കിക്കഴിഞ്ഞെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

ആരോഗ്യപ്രവര്‍ത്തകരുടെ ഭാരം കൂടുന്നു... പ്രകടമായ രോഗലക്ഷണങ്ങളില്ലാത്തവര്‍ക്ക് ഹോം ക്വാറന്റയിന്‍ വേണമെന്ന്


എന്നാല്‍ കേരള സര്‍ക്കാര്‍ ഇത്തരത്തിലുള്ള രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയാണ്. ഇതിലൂടെ സര്‍ക്കാര്‍ ഖജനാവിലെ പണം പാഴാവുകയും ആരോഗ്യപ്രവര്‍ത്തരുടെ അധ്വാനം വേണ്ടരീതിയില്‍ ഉപയോഗിക്കാന്‍ കഴിയാതെയും ആകുന്നു. കേരളത്തേക്കാള്‍ കോവിഡ് ദുരിതം അനുഭവിക്കുന്ന മഹാരാഷ്ട്രയും ആന്ധ്രാപ്രദേശും ഇത്തരത്തിലുള്ള ഹോം ക്വാറന്റയിന്‍ നടപ്പാക്കി കഴിഞ്ഞു.

സംസ്ഥാനത്തും ഈ രീതി അനുവര്‍ത്തിച്ചാല്‍ ഗുരുതരമായ രോഗലക്ഷണമുള്ളവരെ പരിചരിക്കാന്‍ കൂടുതല്‍ സമയം ലഭിക്കും. പ്രകടമായ രോഗലക്ഷണങ്ങളില്ലാത്തവരെ 15 ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റയിന് വിധേയമാക്കുകയാ
ണിപ്പോഴും. രണ്ട് പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായാലേ ഇവരെ വീട്ടിലേക്ക് അയയ്ക്കൂ എന്ന മാനദണ്ഡം കഴിഞ്ഞദിവസം മാറ്റിയത് വലിയ ആശ്വാസമാണ്. കാരണം പലപ്പോഴും റിസള്‍ട്ട് വരാന്‍ വൈകും. അതിനനുസരിച്ച് ക്വാറന്റീന്‍ ദിവസങ്ങളുടെ എണ്ണവും കൂടുമായിരുന്നു.

തലസ്ഥാന ജില്ലയില്‍ ഇതുവരെ 180 പേര്‍ക്കാണ് കോവിഡ് പോസിറ്റീവായത്. നാല് മരണവും റിപ്പോര്‍ട്ട് ചെയ്തു. 114 പേര്‍ രോഗമുക്തരായി. 60തോളം ആക്ടീവ് കേസുകള്‍ ഇപ്പോഴുണ്ട്. പ്രകടമായ രോഗലക്ഷണങ്ങളില്ലാത്ത പോസിറ്റീവ് കേസുകളുടെ എണ്ണം തിരുവനന്തപുരത്ത് കൂടുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നതായി ആരോഗ്യവകുപ്പിലെ ചില ജീവനക്കാര്‍ തന്നെ പറയുന്നു. തിരുവനന്തപുരം ഐരാണിമുട്ടം ഹോമിയോ മെഡിക്കല്‍ കോളജിലെ കോവിഡ് സെന്ററില്‍ ചികിത്സയില്‍ കഴിഞ്ഞ 20 രോഗികള്‍ക്ക് പ്രകടമായ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ഇവര്‍ പറയുന്നു.

മഹാമാരിയുടെ സമയത്ത് മനുഷ്യവിഭവശേഷി ഉപയോഗിക്കേണ്ടത് ഈ രീതിയിലല്ലെന്ന വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. പ്രകടമായ രോഗലക്ഷണങ്ങളില്ലാത്തവര്‍ക്ക് റൂം ക്വാറന്റയിനാണ് ഏറ്റവും ഫലപ്രദമെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ക്വാറന്റയിനില്‍ കഴിയുന്ന പലരും ശുചിത്വം, മറ്റ് സംവിധാനങ്ങള്‍ എന്നിവയെ കുറിച്ച് പരാതികളും പറയുന്നുണ്ട്. പരിശോധനാ ഫലം വൈകുന്നതോടെ ഇവരില്‍ ഭൂരിഭാഗം പേരും അസ്വസ്ഥരാകുമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.

സംസ്ഥാനത്ത് സമൂഹവ്യാപനം ഉണ്ടായോ എന്നറിയാന്‍ സര്‍ക്കാര്‍ ആന്റി ബോഡി  പരിശോധന നടത്തുന്നുണ്ട്. അതിന്റെ റിസല്‍ട്ട് പരിശോധിച്ച ശേഷമേ പ്രകടമായ ലക്ഷണങ്ങളില്ലാത്തവരെ ഹോം ക്വാറന്റയിനില്‍ വിടണോ , വേണ്ടയോ എന്നകാര്യത്തില്‍ തീരുമാനം എടുക്കൂ എന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗവും കോവിഡ് വിദഗ്ധ സമതി തലവനുമായ ഡോ. ബി ഇക്ബാല്‍ വ്യക്തമാക്കുന്നു.

കോവിഡ് ചികിത്സ നടത്താന്‍ അനുവദിക്കണമെന്ന ആവശ്യവുമായി സംസ്ഥാനത്തെ പല പ്രമുഖ സ്വകാര്യ ആശുപത്രികളും മുന്നോട്ട് വന്നിട്ടുണ്ട്. അതിന് സര്‍ക്കാര്‍ അംഗീകാരം നല്‍കണമെന്ന് ഐ എം എ ഭാരവാഹിയായ ഡോ. ശ്രീജിത് എന്‍  കുമാര്‍ ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ മതിയെന്നും എന്നാല്‍ സാഹചര്യം എപ്പോഴും ഇങ്ങിനെയായിരിക്കണമെന്നില്ലെന്നും അദ്ദേഹം പറയുന്നു.


Keywords: Health workers battle emotional stress while fighting COVID-19,Thiruvananthapuram, News, Health, Health & Fitness, Kerala

Search Results

Web resultsHealth workers battle emotional stress while fighting COVID-19

Search Results

Web resultHealth workers battle emotional stress while fighting COVID-19Asymptomatic patients, Home Quarantine, Private hospitals, IMA, Health workers, Dr.B Iqbal, Dr. N. Sreejith kumar, Homeo medical college, Community spread, Antibody test, Thiruvananthapuram, News, Health, Health & Fitness, Kerala.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia