ആരോഗ്യ സര്‍വകലാശാലയില്‍ ഈടാക്കുന്നത് കഴുത്തറപ്പന്‍ ഫീസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോട്ടയം: ഏറെ പ്രതീക്ഷകളോടെ നിലവില്‍ വന്ന ആരോഗ്യ സര്‍വകലാശാലയില്‍ പി.ജി. മെഡിക്കല്‍ വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കുന്നത് കഴുത്തറപ്പന്‍ ഫീസ്. അധ്യാപകന്‍ ഹാജര്‍നില സര്‍വകലാശാലയെ അറിയിക്കാന്‍ വൈകിയാല്‍ വിദ്യാര്‍ത്ഥി പിഴയായി നല്‍കേണ്ടത് 5000 രൂപയാണെന്ന് കേരള മെഡിക്കല്‍ പോസ്റ്റ് ഗ്രാജ്വേറ്റ്‌­സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. പി.എസ്. ശബരിനാഥും സെക്രട്ടറി ഡോ. ജയചന്ദ്രന്‍ നന്ദകുമാറും കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ആരോഗ്യ സര്‍വകലാശാലയില്‍ ഈടാക്കുന്നത് കഴുത്തറപ്പന്‍ ഫീസ്2011 ല്‍ 750 രൂപയായിരുന്ന പരീക്ഷാ ഫീസ് 7600 രൂപയായും വര്‍ധിച്ചു. തീസിസ് ഫീസായി 2000 രൂപയാണ് നല്‍കേണ്ടത്. തീസിസ് സമര്‍പണം 15 ദിവസം വൈകിയാല്‍ 2000 രൂപ പിഴയും അടക്കണം. പിന്നെയും വൈകിയാല്‍ പിഴ സംഖ്യ 6000 ആ­കും. സര്‍ക്കാറിന്റെ സാമ്പത്തിക സഹായമില്ലാത്തതിനാലാ­ണ് ഇ­ത്രയും വലി­യ തു­ക അ­ട­ക്കേ­ണ്ടി വ­രു­ന്ന­തെ­ന്നാണ് സര്‍വകലാശാലയുടെ മറുപടിയെ­ന്ന് പി.ജി.വി­ദ്യാര്‍­ത്ഥികള്‍ പറഞ്ഞു.

പിഴ ഈടാക്കിയതിനെ തുടര്‍ന്ന് ഹാജര്‍ നില സര്‍വകലാശാലയില്‍ എത്തിക്കാനുള്ള ചുമതല ഏറ്റെടുക്കാന്‍ തയാറാണെന്ന് അധികൃതരെ അറിയിച്ചതായും ഡോ. ശബരിനാഥും ഡോ. ജയചന്ദ്രന്‍ നന്ദകുമാറും പറഞ്ഞു. ദേശീയ ശരാശരിയേക്കാള്‍ താഴെ സ്‌­റ്റൈപ്പെന്‍ഡ് മാത്രമാണ് പി.ജി. റെസിഡന്റ്‌­സ് ഡോക്ടര്‍മാര്‍ക്ക് കേരളത്തില്‍ ലഭിക്കുന്ന­ത്.

ജോലിയും പഠനവുമായി ദിവസം മുഴുവന്‍ മെഡിക്കല്‍ കോളജ് കാമ്പസില്‍ കഴിയുന്ന റെസിഡന്റ്‌­സ് ഡോക്ടര്‍മാര്‍ക്ക് താമസ സൗകര്യം ഏര്‍പെടുത്തുമെന്ന വാഗ്ദാനവും പാലിക്കപ്പെടുന്നില്ല. വനിതകള്‍ക്ക് പ്രസവാനുകൂല്യം നല്‍കുമെന്ന ഉത്തരവും പ്രാവര്‍ത്തികമായിട്ടില്ലെന്ന് ഇവര്‍ പറഞ്ഞു.

Keywords: Fees, Attendance,Work,Health, University, Kottayam, Medical College, Students, Teacher, State, President, Doctor, Women, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia