SWISS-TOWER 24/07/2023

ഓക്സി മീറ്ററുകളുടെ വ്യാജ വില്പനയ്ക്കും വില വർധനയ്ക്കുമെതിരെ ശക്തമയ നടപടിയുമായി ആരോഗ്യമേഖല

 


ADVERTISEMENT

പാലക്കാട്: (www.kvartha.com 17.05.2021) ഉപഭോക്താക്കളുടെ ആവിശ്യം മുതലെടുത്ത് പല കമ്പനികളും ഓക്സി മീറ്ററുകള്‍ക്ക് അമിത വില ഈടാക്കുന്നതിനെതിരെ പരിശോധനയും നടപടിയും ശക്തമാക്കിയിരിക്കുകയാണ് ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം.

ഡല്‍ഹിയിലും മഹാരാഷ്ട്രയിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മെഡികല്‍ ഉപകരണങ്ങളുടെ ലഭ്യത കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. ജില്ലയിലെ പ്രധാന മരുന്ന് കടകളില്‍ പോലും ഇവ ലഭ്യമല്ല. അവശേഷിക്കുന്ന സ്റ്റോകിന് നല്ല വിലയുമാണ്.

ഓക്സി മീറ്റര്‍ ദൗര്‍ലഭ്യം മുതലെടുത്താണ് പല കമ്പനികളും വിതരണക്കാരും കടയുടമകളും വില തോന്നുംപടി കൂട്ടിയത്. നേരത്തെ 800, 900 രൂപയ്ക്ക് ലഭിച്ചിരുന്ന ഓക്സി മീറ്ററിന് 2500 മുതല്‍ 3000 രൂപ വരെയാണ് നിലവില്‍ ഈടാക്കുന്നത്.
Aster mims 04/11/2022

ഓക്സി മീറ്ററുകളുടെ വ്യാജ വില്പനയ്ക്കും വില വർധനയ്ക്കുമെതിരെ ശക്തമയ നടപടിയുമായി ആരോഗ്യമേഖല

ആവശ്യക്കാര്‍ കൂടിയതോടെ നിര്‍മാണക്കമ്പനിയുടെ പേരോ വിലാസമോ ഒന്നുമില്ലാത്ത ഓക്സി മീറ്ററുകളും വിപണിയില്‍ സുലഭമാണ്. ഓണ്‍ലൈനില്‍ 600 രൂപയ്ക്കും വില്പന നടക്കുന്നുണ്ട്. അതിനാല്‍ ശ്രദ്ധിച്ച്‌ വാങ്ങണമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ മുന്നറിയിപ്പ്. വ്യാജ ഉല്പന്നങ്ങളില്‍ വഞ്ചിതരാകാതിരിക്കാന്‍ കൃത്യമായ സര്‍ടിഫികേഷന്‍ ഉണ്ടോയെന്ന് പരിശോധിക്കണം.

സി ഇ (കണ്‍ഫോര്‍മിറ്റി യൂറോപ്യന്‍) സര്‍ടിഫികേഷന്‍ അല്ലെങ്കില്‍ എഫ് ഡി എ (ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍) സര്‍ടിഫികേഷന്‍ ഉണ്ടോയെന്ന് ഉപഭോക്താക്കൾ പരിശോധിക്കണം.

Keywords:  News, Palakkad, COVID-19, Health, Kerala, State, Health sector, Oxymeters, Health sector takes strong action against counterfeit sale and price hike of oxymeters.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia