വാക്സിനേഷന്‍ ചട്ടങ്ങള്‍ ലംഘിച്ച് മന്ത്രിക്കും ഭാര്യയ്ക്കും വസതിയിലെത്തി കോവിഡ് വാക്സിന്‍ നല്‍കി; ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍
Apr 2, 2021, 16:29 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബംഗളൂരു: (www.kvartha.com 02.04.2021) കര്‍ണാടകയില്‍ വാക്സിനേഷന്‍ ചട്ടങ്ങള്‍ ലംഘിച്ച് മന്ത്രിക്കും ഭാര്യയ്ക്കും വസതിയിലെത്തി കോവിഡ് വാക്സിന്‍ നല്‍കിയ ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു. കര്‍ണാടക കൃഷിമന്ത്രി ബി സി പാടീലിനും ഭാര്യയ്ക്കും വസതിയിലെത്തി വാക്സിന്‍ നല്‍കിയ ഡോ. ഇസഡ് ആര്‍ മഖന്ദാറിനെയാണ് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ കമിഷണര്‍ ഡോ. കെ വി ത്രിലോക് ചന്ദ്ര സസ്പെന്‍ഡ് ചെയ്തത്.
ഹവേരി ജില്ലയിലെ ഹിരേകേരൂര്‍ താലൂക്കിലെ ഹെല്‍ത്ത് ഓഫീസറാണ് മഖന്ദാര്‍. തുടര്‍ച്ചയായ പരിശീലനങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും ശേഷവും മഖന്ദാര്‍ മന്ത്രിക്ക് കോവിഡ് വാക്സിന്‍ വസതിയിലെത്തി നല്‍കിയെന്ന് സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. വിഷയത്തില്‍ അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ ജോലിസ്ഥലം വിട്ടുപോകരുതെന്നും മഖന്ദാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ച് രണ്ടിനാണ് മന്ത്രിയും ഭാര്യയും അവരുടെ വസതിയില്‍ വെച്ച് വാക്സിന്‍ എടുത്തത്. തുടര്‍ന്ന് വാക്സിന്‍ എടുക്കുന്നതിന്റെ ചിത്രം മന്ത്രി ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തു. ഇതോടെയാണ് വിവാദം തുടങ്ങിയത്. മന്ത്രി വാക്സിനേഷന്‍ ചട്ടങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നു. വസതിയിലെത്തി വാക്സിന്‍ കുത്തിവെപ്പ് നല്‍കിയ ചട്ടലംഘനത്തില്‍ സംസ്ഥാന ആരോഗ്യമന്ത്രി ഡോ.കെ സുധാകറും അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു.
Keywords: Health Official Suspended For Giving COVID-19 Shot To Karnataka Minister At Home, Bangalore, News, Health, Health and Fitness, COVID-19, Suspension, Doctor, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
