സംസ്ഥാനത്തിന് 10 ലക്ഷം ഡോസ് വാക്സിന് കൂടി ലഭിച്ചതായി ആരോഗ്യമന്ത്രി
Sep 6, 2021, 19:45 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 06.09.2021) സംസ്ഥാനത്തിന് 10,07,570 ഡോസ് കോവിഷീല്‍ഡ് വാക്സിന് കൂടി ലഭ്യമായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരത്ത് 3,41,160, എറണാകുളത്ത് 3,96,640 കോഴിക്കോട് 2,69,770 എന്നിങ്ങനെ ഡോസ് കോവിഷീല്‍ഡ് വാക്സിനാണ് അനുവദിച്ചതെന്നും മന്ത്രി അറിയിച്ചു.
എറണാകുളത്തേയും കോഴിക്കോട്ടേയും വാക്സിന് എത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് രാത്രിയോടെ വാക്സിന് എത്തുന്നതാണ്. ലഭ്യമായ വാക്സിന് വിവിധ ജില്ലകളിലെത്തിച്ചു വരുന്നു. വാക്സിന് എത്തിച്ചേരുന്ന മുറയ്ക്ക് എത്രയും വേഗം വാക്സിനേഷന് പുനരാരംഭിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
Keywords: Health minister says state has received another 10 lakh doses of the vaccine, Thiruvananthapuram, News, Health, Health and Fitness, Health Minister, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

