Health minister | കണ്ണൂര്‍ മെഡികല്‍ കോളജ് നഴ്സുമാരുടെ ഇന്റഗ്രേഷന്‍ പൂര്‍ത്തിയായെന്ന് ആരോഗ്യ മന്ത്രി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) പരിയാരം കണ്ണൂര്‍ ഗവ. മെഡികല്‍ കോളജിലെ നഴ്സുമാരുടെ ഇന്റഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉത്തരവായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 508 നഴ്സുമാരുടെ ഇന്റഗ്രേഷനാണ് പൂര്‍ത്തിയായത്. നഴ്സിംഗ് സൂപ്രണ്ട് ഗ്രേഡ് രണ്ട്, ഹെഡ് നഴ്സ്, സ്റ്റാഫ് നഴ്സ് ഗ്രേഡ് ഒന്ന്, സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട് എന്നിങ്ങനെയാണ് നഴ്സിംഗ് വിഭാഗം ജീവനക്കാരുടെ ഇന്റഗ്രേഷന്‍.
Aster mims 04/11/2022

Health minister | കണ്ണൂര്‍ മെഡികല്‍ കോളജ് നഴ്സുമാരുടെ ഇന്റഗ്രേഷന്‍ പൂര്‍ത്തിയായെന്ന് ആരോഗ്യ മന്ത്രി

പരിയാരം മെഡികല്‍ കോളജിലെ അധ്യാപക വിഭാഗം ജീവനക്കാരും വിവിധ കേഡറിലുള്ള നഴ്സിംഗ് വിഭാഗം ജീവനക്കാരും ഉള്‍പെടെ 668 പേരെ സര്‍വീസില്‍ ഉള്‍പെടുത്തി നേരത്തെ ഉത്തരവിട്ടിരുന്നു. അതിന്റെ ഭാഗമായാണ് ഇന്റഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. മറ്റുള്ള ജീവനക്കാരുടെ ഇന്റഗ്രേഷന്‍ നടപടികള്‍ നടന്നു വരുന്നതായും മന്ത്രി പറഞ്ഞു.

പരിയാരം മെഡികല്‍ കോളജ്, പരിയാരം ദന്തല്‍ കോളജ്, അകാദമി ഓഫ് ഫാര്‍മസ്യൂടികല്‍ സയന്‍സസ്, പരിയാരം കോളജ് ഓഫ് നഴ്സിംഗ്, സഹകരണ ഹൃദയാലയ, ഇന്‍സ്റ്റിറ്റിയൂട് ഓഫ് പാരമെഡികല്‍ സയന്‍സസ് എന്നിവ സര്‍കാര്‍ ഏറ്റെടുക്കുകയും മെഡികല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലാക്കുകയും ചെയ്തിരുന്നു. ഇതിനനുസൃതമായി ജീവനക്കാരെ ഏറ്റെടുത്ത് മെഡികല്‍ കോളജിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനായി 1551 തസ്തികകള്‍ സൃഷ്ടിച്ചിരുന്നു. ഇത്തരത്തില്‍ തസ്തികകള്‍ സൃഷ്ടിക്കപ്പെട്ട അധ്യാപക, നഴ്സിംഗ് വിഭാഗം ജീവനക്കാരെയാണ് ഇന്റഗ്രേറ്റ് ചെയ്തു വരുന്നത്.

പരിയാരം മെഡികല്‍ കോളജിന്റെ വികസനത്തിനായി വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. കണ്ണൂര്‍ മെഡികല്‍ കോളജിന്റെ വികസനത്തിനായി അടുത്തിടെ 20 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു. വിവിധ ഹോസ്റ്റലുകള്‍ നിര്‍മിക്കുന്നതിന് 50.87 കോടി രൂപ അനുവദിച്ചു. ആദ്യമായി പ്ലാസ്റ്റിക് ആന്‍ഡ് റീകണ്‍സ്ട്രക്റ്റിവ് സര്‍ജറി വിഭാഗം ആരംഭിച്ചു.

1.74 കോടി രൂപയുടെ ഡിജിറ്റല്‍ റേഡിയോഗ്രാഫി യൂനിറ്റ് സ്ഥാപിച്ചു. കിഫ്ബിയില്‍ ഉള്‍പെടുത്തി വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. ട്രോമകെയര്‍ യൂനിറ്റ് സ്ഥാപിക്കുന്നതിന് 51 കോടി രൂപ കിഫ്ബി അനുവദിച്ചു. ഇതുകൂടാതെ 35.52 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങളും മെഡികല്‍ കോളജില്‍ നടന്നു വരുന്നതായും മന്ത്രി വ്യക്തമാക്കി.

Keywords: Health minister says integration of Kannur Medical College nurses completed, Kannur, News, Health, Health and Fitness, Health Minister, Medical College, Nurses, Kerala.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia