ജനറല്‍ ആശുപത്രിയില്‍ മന്ത്രിയുടെ പരിശോധന; വ്യത്തി ലെവലേശം ഇല്ല, പരിസരത്ത് മദ്യകുപ്പികളും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 18.05.2017) നിരവധി പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്ന് ആരോഗ്യമന്ത്രി നേരിട്ട് നടത്തിയ മിന്നല്‍ പരിശോധനയില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ കണ്ടത് വ്യത്തിഹീനവും കുത്തഴിഞ്ഞതുമായ അവസ്ഥ. ഇതേ തുടര്‍ന്ന് ജീവനക്കാരെ കണക്കിന് ശകാരിച്ച ആരോഗ്യമന്ത്രി ആശുപത്രി വൃത്തിയായി സൂക്ഷിക്കണമെന്നും താന്‍ വീണ്ടും വരുമെന്നും മുന്നറിയിപ്പ് നല്‍കി മടങ്ങി. രോഗികള്‍ നിരന്തരം പരാതിപ്പെട്ട സാഹചര്യത്തിലാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്ക് ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യാഴാഴ്ച രാവിലെ എട്ട് മണിക്ക് മിന്നല്‍ സന്ദര്‍ശനം നടത്തിയത്.

ആശുപത്രി വൃത്തിയായി സൂക്ഷിക്കുന്നില്ലെന്നും വൃത്തിയാക്കുന്നില്ലെന്നും ആയിരുന്നു പ്രധാന പരാതി. ഡോക്ടര്‍മാരും നഴ്‌സുമാരടക്കം എല്ലാ വിഭാഗം ജീവനക്കാരും ആശുപത്രിയിലെത്താന്‍ വളരെയേറെ വൈകുന്നുവെന്നും മന്ത്രിക്ക് ലഭിച്ച പരാതിയിലും രഹസ്യ വിവരത്തിലും ഉണ്ടായിരുന്നു. രാവിലെ എട്ട് മണിക്ക് ആശുപത്രിയിലെത്തിയ മന്ത്രി എല്ലാ വാര്‍ഡുകളും മുറികളും സന്ദര്‍ശിച്ചു.

ജനറല്‍ ആശുപത്രിയില്‍ മന്ത്രിയുടെ പരിശോധന; വ്യത്തി ലെവലേശം ഇല്ല, പരിസരത്ത് മദ്യകുപ്പികളും


രോഗികളുമായി നേരിട്ട് സംസാരിച്ചായിരുന്നു മന്ത്രിയുടെ പരിശോധന. വാര്‍ഡുകളിലും മുറികളിലും രക്തം പുരണ്ട പഞ്ഞിയും മറ്റ് അവശിഷ്ടങ്ങളും നിലത്ത് വലിച്ചെറിഞ്ഞ നിലയില്‍ കാണപ്പെട്ടു. ഇതേ കുറിച്ച് ആശുപത്രി സൂപ്രണ്ടിനും ജീവനക്കാര്‍ക്കും പരസ്യമായി തന്നെ ശകാരം കേള്‍ക്കേണ്ടി വന്നു. ആശുപത്രിയുടെ ശുചീകരണ വിഭാഗം ജീവനക്കാരോട് നിരന്തരം ശുചിയാക്കണമെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കി.

ഇതിന് ശേഷം ആശുപത്രി പരിസരത്ത് നടത്തിയ പരിശോധനയില്‍ ഒരു ഭാഗത്ത് ഒഴിഞ്ഞ മദ്യ കുപ്പികളും മന്ത്രിയും സംഘാംഗങ്ങളും കണ്ടെത്തി. രോഷാകുലയായ മന്ത്രി സുരക്ഷാ ജീവനക്കാരെയും ആശുപത്രി അധികൃതരെയും വിളിച്ച് ഉടനടി ആശുപത്രിയും പരിസരവും വൃത്തിയാക്കണമെന്ന് ഉത്തരവിട്ടു. 24 മണിക്കൂറിനകം ആശുപത്രിയിലും പരിസരവും പൂര്‍ണ്ണമായി ശുചീകരിക്കണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടത്.

പിന്നീട് ഹാജര്‍ നില പരിശോധിച്ച മന്ത്രി ജീവനക്കാര്‍ വൈകി ജോലിക്ക് എത്തുന്നതിനെ കുറിച്ച് ആശുപത്രി സൂപ്രണ്ടിനോട് ചോദിച്ചു. സൂപ്രണ്ട് ഉള്‍പ്പടെയുള്ളവര്‍ വൈകിയാണ് എത്തിയത്. രാവിലെ ഏഴ് മണിക്ക് ജോലിക്കെത്തേണ്ടവര്‍ വൈകി എത്തുന്നതിനെ കുറിച്ച് ചോദിച്ച ശേഷം എല്ലാവരും രാവിലെ കൃത്യസമയത്ത് ജോലിക്കെത്തുന്ന കാര്യം ഉറപ്പാക്കണമെന്നും നിര്‍ദ്ദേശിച്ചു. താന്‍ വീണ്ടും വരുമെന്ന മുന്നറിയിപ്പ് നല്‍കിയാണ് മന്ത്രി മടങ്ങിയത്.

ഇത് സംബന്ധിച്ച് പ്രത്യേക റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആശുപത്രിയും പരിസരവും ശുചീകരിച്ച ശേഷം ഇത് സംബന്ധിച്ച് അറിയിക്കാനും മന്ത്രി സൂപ്രണ്ടിനോട് ആവശ്യപ്പെട്ടു.

Keywords:  Kerala, News, Thiruvananthapuram, hospital, Politics, Health, Health Minister, Health Minister pays visit to GH, finds liquor bottles

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia