വിദേശത്തുനിന്ന് വരുന്നവര്‍ക്ക് കോവിഡ് പരിശോധന സൗജന്യം; ആരോഗ്യമന്ത്രി കെ കെ ശൈലജ
Feb 26, 2021, 15:30 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 26.02.2021) വിദേശത്തുനിന്ന് വരുന്ന എല്ലാവരുടെയും കോവിഡ് പരിശോധന സൗജന്യമായി നടത്തുമെന്നു ആരോഗ്യമന്ത്രി കെ കെ ശൈലജ. കോവിഡിന്റെ രണ്ടാം തരംഗം ഉണ്ടാകാനിടയുള്ളതിനാല്‍ വിമാനത്താവളങ്ങളില്‍ ശക്തമായ പരിശോധന വേണമെന്ന് കേന്ദ്രസര്‍കാര്‍ നിര്‍ദേശിച്ചിരുന്നു. വൈറസിന്റെ പുതിയ വകഭേദത്തിനു സാധ്യതയുണ്ടെന്ന കണ്ടെത്തലും പരിശോധന ശക്തമാക്കാന്‍ കാരണമായി.
കേരളത്തിലെ നാലു വിമാനത്താവളങ്ങളിലും വിദേശരാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് കേന്ദ്രനിര്‍ദേശപ്രകാരം ആര്‍ടിപിസിആര്‍ പരിശോധന തുടങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിദേശത്തുനിന്ന് എത്തുന്നവരില്‍ നിന്ന് എതിര്‍പ് ഉയരുകയും ചെയ്തിരുന്നു. വിദേശത്തുനിന്ന് പരിശോധനയ്ക്ക് ശേഷം കോവിഡ് സര്‍ടിഫികെറ്റുമായി വരുന്നവര്‍ വീണ്ടും പണം നല്‍കി പരിശോധനയ്ക്കു വിധേയരാകേണ്ടിവരുന്നത് എതിര്‍പ്പിനിടയാക്കി.
ഈ സാഹചര്യത്തിലാണു മന്ത്രിയുടെ പ്രസ്താവന. ദക്ഷിണാഫ്രിക്ക, ബ്രസീല്‍, യുകെ, യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് പരിശോധന നിര്‍ബന്ധമാക്കിയത്. 1700 രൂപയായിരുന്നു നിരക്ക്. സ്വകാര്യ ഏജന്‍സികളാണ് പരിശോധനയ്ക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്.
Keywords: Health minister KK Shailaja Teacher on RTPCR Test at Airports, Thiruvananthapuram, News, Health, Health and Fitness, Health Minister, Foreigners, Airport, Kerala.
അതിനാലാണ് വിദേശത്തുനിന്ന് വരുന്നവരുടെ കൈവശം കോവിഡ് പരിശോധനയുടെ റിപോര്‍ട് ഉണ്ടെങ്കില്‍ കൂടി വീണ്ടും പരിശോധന നടത്തുന്നത്. വിദേശത്തുനിന്നു വരുന്നവരുടെ ആര്‍ടിപിസിആര്‍ ടെസ്റ്റ് റിസള്‍ട് ഉടന്‍ കൈമാറും. തുടര്‍ന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദേശാനുസരണം മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ നാലു വിമാനത്താവളങ്ങളിലും വിദേശരാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് കേന്ദ്രനിര്‍ദേശപ്രകാരം ആര്‍ടിപിസിആര്‍ പരിശോധന തുടങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിദേശത്തുനിന്ന് എത്തുന്നവരില്‍ നിന്ന് എതിര്‍പ് ഉയരുകയും ചെയ്തിരുന്നു. വിദേശത്തുനിന്ന് പരിശോധനയ്ക്ക് ശേഷം കോവിഡ് സര്‍ടിഫികെറ്റുമായി വരുന്നവര്‍ വീണ്ടും പണം നല്‍കി പരിശോധനയ്ക്കു വിധേയരാകേണ്ടിവരുന്നത് എതിര്‍പ്പിനിടയാക്കി. ഈ സാഹചര്യത്തിലാണു മന്ത്രിയുടെ പ്രസ്താവന. ദക്ഷിണാഫ്രിക്ക, ബ്രസീല്‍, യുകെ, യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് പരിശോധന നിര്‍ബന്ധമാക്കിയത്. 1700 രൂപയായിരുന്നു നിരക്ക്. സ്വകാര്യ ഏജന്‍സികളാണ് പരിശോധനയ്ക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്.
Keywords: Health minister KK Shailaja Teacher on RTPCR Test at Airports, Thiruvananthapuram, News, Health, Health and Fitness, Health Minister, Foreigners, Airport, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
