സംസ്ഥാനത്ത് ആദ്യമായി അതിവ്യാപനം ഉണ്ടായ പൂന്തുറയില്‍ സ്ഥിതി ഗുരുതരം, ജനരക്ഷയ്ക്ക് കടുത്ത നിയന്ത്രണങ്ങളല്ലാതെ വേറെ മാര്‍ഗമില്ല, സൗകര്യം കൂട്ടും; സംഘര്‍ഷത്തിന് പ്രേരിപ്പിച്ചത് ആരാണെന്ന് അറിയില്ലെന്ന് ആരോഗ്യമന്ത്രി
Jul 10, 2020, 15:13 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 10.07.2020) സംസ്ഥാനത്ത് ആദ്യമായി അതിവ്യാപനം ഉണ്ടായ പൂന്തുറയില്‍ സ്ഥിതി അതീവ ഗൗരവമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ആറാം തീയതി മുതല്‍ നടന്ന പരിശോധനയില്‍ 243 പേര് പോസിറ്റീവായി. പ്രായം ചെന്ന 5000ല്‍ അധികം പേര്‍ പ്രദേശത്ത് ഉണ്ട്. അതില്‍ തന്നെ 70 വയസ്സിന് മുകളില്‍ ഉള്ള 2000ല്‍ അധികം പേരുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇത്രയധികം ജനങ്ങളെ വൈറസില്‍ നിന്ന് രക്ഷിക്കാന്‍ കടുത്ത നിയന്ത്രണങ്ങളല്ലാതെ വേറെ മാര്‍ഗമില്ല. നിയന്ത്രണം ലംഘിച്ചത് അപകടകരമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
മൂന്ന് വാര്‍ഡുകളില്‍ മുപ്പത്തിയൊന്നായിരത്തിലധികം പേരുണ്ട്. രോഗവ്യാപന തോത് നിയന്ത്രിക്കാന്‍ എല്ലാ വകുപ്പുകളും പൂന്തുറയില്‍ കേന്ദ്രീകരിക്കുകയാണ്. പൊലീസിനും ആരോഗ്യ വകുപ്പ് അധികൃതര്‍ക്കും പുറമെ നാട്ടുകാരായ സന്നദ്ധ പ്രവര്‍ത്തകരുടേയും സേവനം തേടിയിട്ടുണ്ട്. ആന്റിജന്‍ പരിശോധനയ്ക്ക് എതിരെ പൂന്തുറയില്‍ വെള്ളിയാഴ്ച പ്രചാരണം ഉണ്ടായി. ആരാണ് സംഘര്‍ഷത്തിന് പ്രേരിപ്പിച്ചത് എന്ന് അറിയില്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.
കൂടുതല്‍ സൗകര്യങ്ങളെല്ലാം പൂന്തുറയില്‍ ഒരുക്കുന്നുണ്ട്. അവശ്യ സാധനങ്ങളും ചികിത്സയും എത്തിക്കാന്‍ നടപടികളെടുത്തിട്ടുണ്ട്. പ്രദേശത്തെ രണ്ട് ആശുപത്രികളെ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
അവശ്യസാധനങ്ങളും മതിയായ ചികിത്സയും കിട്ടുന്നില്ലെന്ന് ആരോപിച്ചായിരുന്നു പൂന്തുറയില്‍ പ്രതിഷേധം നടന്നത്.

Keywords: News, Kerala, Thiruvananthapuram, Health, Minister, COVID-19, Virus, Hospital, Protesters, Health minister K K Shailaja reaction on Poonthura covid and protest
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.