കേന്ദ്ര മന്ത്രിസഭാ പുനസംഘടനയ്ക്ക് ഇനി മണിക്കൂറുകള്‍ മാത്രം; രാജിവച്ചത് ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്‍ധന്‍ ഉള്‍പെടെയുള്ള മന്ത്രിമാര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 07.07.2021) കേന്ദ്ര മന്ത്രിസഭാ പുനസംഘടനയ്ക്ക് ഇനി മണിക്കൂറുകള്‍ മാത്രം. രാജിവച്ചത് മൂന്ന് മന്ത്രിമാര്‍. ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്‍ധന്‍, തൊഴില്‍ മന്ത്രി സന്തോഷ് ഗംഗാവര്‍, വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്‌റിയാല്‍, വനിതാ-ശിശുക്ഷേമ സഹമന്ത്രി ദേബശ്രീ ചൗധരി തുടങ്ങിയവര്‍ രാജിവച്ചു.
Aster mims 04/11/2022

കേന്ദ്ര മന്ത്രിസഭാ പുനസംഘടനയ്ക്ക് ഇനി മണിക്കൂറുകള്‍ മാത്രം; രാജിവച്ചത് ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്‍ധന്‍ ഉള്‍പെടെയുള്ള മന്ത്രിമാര്‍

പുതിയ മന്ത്രിമാരെക്കുറിച്ചോ പദവിയെയോ വകുപ്പുകളെയോ കുറിച്ചോ ഇതുവരെ ഔദ്യോഗിക പ്രസ്താവനയൊന്നുമുണ്ടായിട്ടില്ലെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ രാവിലെ മുതല്‍ തന്നെ സാധ്യത കല്‍പിക്കപ്പെടുന്നവരുടെ സാന്നിധ്യമുണ്ട്.

നിലവിലെ സഹമന്ത്രിമാരായ അനുരാഗ് താകൂര്‍, പാര്‍ഷോത്തം രൂപാല, ജി കിഷന്‍ റെഡ്ഡി എന്നിവര്‍ പ്രധാനമന്ത്രിയുടെ വസതിയിലെത്തിയവരില്‍ ഉള്‍പെടുന്നു. ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഡ, സീനിയര്‍ ജനറല്‍ സെക്രടെറി ഭൂപേന്ദര്‍ യാദവ് തുടങ്ങിയവര്‍ പ്രധാനമന്ത്രിയുടെ വസതിയിലുണ്ട്. സഖ്യകക്ഷിയായ ജെഡിയുവിന്റെ നേതാവ് ആര്‍സിപി സിങ്ങും പ്രധാനമന്ത്രിയുടെ വസതിയിലുണ്ട്.

അതേസമയം, പ്രധാനമന്ത്രിയുടെ വസതിക്കുപുറത്ത്, മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കാന്‍ സാധ്യതയുള്ള പേരുകളെ ചൊല്ലിയുള്ള സസ്പെന്‍സ് ശക്തമായി തുടരുകയാണ്. മന്ത്രിസഭയില്‍ നിന്ന് പുറത്തായേക്കാനിടയുള്ള പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള ചില പേരുകള്‍ സംബന്ധിച്ച ഊഹാപോഹങ്ങളില്‍ ബിജെപി ആസ്ഥാനം വ്യക്തത വരുത്തിയിട്ടില്ല.

രാഷ്ട്രപതി ഭവനില്‍ വൈകിട്ട് ആറുമണിക്ക് പ്രഖ്യാപിക്കുന്ന മന്ത്രിസഭാ വിപുലീകരണത്തില്‍ വനിതാ ശാക്തീകരണത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ സന്ദേശം പ്രതിഫലിച്ചേക്കുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്നുള്ള വിവരം. മീനാക്ഷി ലേഖി (ഡെല്‍ഹി), പ്രീതം മുണ്ടെ, ഹിന ഗവിത് (മഹാരാഷ്ട്ര), ശോഭ കരന്ദലജെ (കര്‍ണാടക), സുനിത ദുഗല്‍ (ഹരിയാന), പ്രതിമ ഭൗമിക് (ത്രിപുര) തുടങ്ങിയ വനിതാ എംപിമാര്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ എത്തിയിട്ടുണ്ട്. അപ്നദളിലെ അനുപ്രിയ പടേലും മന്ത്രിസഭയില്‍ ഉള്‍പെടുമെന്ന് പ്രതീക്ഷിക്കുന്നു.

2019ല്‍ മോദി സര്‍കാര്‍ അധികാരമേറ്റപ്പോള്‍ ഹര്‍സിമ്രത് കൗര്‍ (ശിരോമണി അകാലി ദള്‍), നിര്‍മല സീതാരാമന്‍, സ്മൃതി ഇറാനി (ബിജെപി) എന്നിവരായിരുന്നു കാബിനറ്റ് പദവി ലഭിച്ച വനിതകള്‍. വിവാദമായ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് ഹര്‍സിമ്രത് കൗര്‍ മന്ത്രിസഭയില്‍ നിന്നു രാജിവച്ചു.

രാജ്‌നാഥ് സിങ് (ഉത്തര്‍പ്രദേശ്), സദാനന്ദ ഗൗഡ (കര്‍ണാടക), രമേശ് പൊഖ്രിയാല്‍ നിഷക് (ഉത്തരാഖണ്ഡ്) എന്നിവര്‍ തല്‍സ്ഥാനത്തു തുടരുകയും സര്‍ബാനന്ദ സോനോവാല്‍ (അസം), നാരായണ റാണെ (മഹാരാഷ്ട്ര) എന്നിവരെ ഉള്‍പെടുത്തുകയും ചെയ്താല്‍ പുതിയ മന്ത്രിസഭയില്‍ അഞ്ച് മുന്‍ മുഖ്യമന്ത്രിമാരുണ്ടാകും.

സ്ത്രീ ശാക്തീകരണത്തിനൊപ്പം ദളിത്, ആദിവാസി, പിന്നോക്ക വിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും പ്രാതിനിധ്യം സര്‍കാരിന്റെ മുന്‍ഗണനകളാണ്. പുതിയ മന്ത്രിസഭയില്‍ പട്ടികജാതി സമുദായങ്ങളില്‍ നിന്നു രണ്ട് കാബിനറ്റ് മന്ത്രിമാര്‍ ഉള്‍പെടെ 12 അംഗങ്ങളും പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്ന് എട്ടു പേരും ഒബിസി വിഭാഗത്തില്‍ നിന്ന് 27 പേരും ഉണ്ടാകുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്നുള്ള വിവരം. സര്‍കാരിലെ പ്രമുഖ ദളിത് മുഖമായ തവര്‍ചന്ദ് ഗെഹ് ലോടിനെ കര്‍ണാടക ഗവര്‍ണറായി നിയമിച്ച ശേഷം, പട്ടികജാതി സമൂഹത്തില്‍ നിന്ന് കൂടുതല്‍ പ്രാതിനിധ്യം നല്‍കുമെന്നാണ് വിവരം.

മുസ്ലിം, സിഖ്, ക്രിസ്ത്യന്‍, രണ്ട് ബുദ്ധമതക്കാര്‍ എന്നിങ്ങനെ ന്യൂനപക്ഷത്തില്‍ നിന്ന് അഞ്ച് മന്ത്രിമാരുണ്ടാകും. ഇതില്‍ മൂന്ന് പേര്‍ക്ക് കാബിനറ്റ് റാങ്കുകള്‍ ഉണ്ടാകും. ബ്രാഹ്മണ ക്ഷത്രിയ, ഭൂമിഹാര്‍, ബനിയ, കയാസ്ത്, ലിംഗായത്ത് തുടങ്ങിയ സമുദായങ്ങളില്‍നിന്ന് 29 മന്ത്രിമാരുണ്ടാകുമെന്നും വൃത്തങ്ങള്‍ അറിയിച്ചു. പുതിയ സര്‍കാരില്‍ 50 വയസിന് താഴെയുള്ള 14 മന്ത്രിമാരുണ്ടാകും.

'മന്ത്രിസഭയിലെ സ്ത്രീകളുടെ എണ്ണം പതിനൊന്നായിരിക്കും. നിലവിലെ മന്ത്രിസഭാംഗങ്ങളുടെ ശരാശരി പ്രായം 61 ആയിരുന്നു. പുതിയ മന്ത്രിസഭയില്‍ അത് 58 വയസ് ആയിരിക്കും,'വൃത്തങ്ങള്‍ പറഞ്ഞു.

Keywords:  Health Minister Harsh Vardhan resigns from Union Cabinet, New Delhi, News, Resignation, Ministers, Health, Health and Fitness, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia