ചര്‍ചയില്‍ ആരോഗ്യമന്ത്രി പങ്കെടുത്തില്ല; 24 മണിക്കൂര്‍ സൂചന പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് ഹൗസ് സര്‍ജന്മാര്‍; വലഞ്ഞ് രോഗികള്‍
Dec 13, 2021, 16:47 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 13.12.2021) 24 മണിക്കൂര്‍ സൂചന പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് ഹൗസ് സര്‍ജന്മാര്‍. ആരോഗ്യ വകുപ്പ് വിളിച്ച ചര്‍ചയ്ക്ക് ശേഷമാണ് ഹൗസ് സര്‍ജന്മാരുടെ പ്രതികരണം. ചൊവ്വാഴ്ച രാവിലെ എട്ടു മണി വരെ സമരം തുടരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ചര്‍ചയില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പങ്കെടുത്തിരുന്നില്ല.
വകുപ്പിലെ ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നത്. നടന്നത് ഔദ്യോഗിക ആശയവിനിമയം മാത്രമാണെന്നും ഹൗസ് സര്‍ജന്മാര്‍ പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങള്‍ ചര്‍ചയില്‍ അറിയിച്ചു. വിഷയങ്ങള്‍ മന്ത്രിയെ അറിയിക്കാമെന്നും ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കി.
പി ജി ഡോക്ടേഴ്സിനെ ചര്‍ചയ്ക്ക് വിളിച്ച്, അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു. അതേസമയം സംസ്ഥാനത്തെ മെഡികല്‍ കോളജുകളില്‍ പി ജി ഡോക്ടര്‍മാര്‍ക്ക് പിന്നാലെ ഹൗസ് സര്‍ജന്മാരും സമരത്തിനിറങ്ങിയതോടെ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറായി. ശസ്ത്രക്രിയകള്‍ മിക്കതും മാറ്റിവെക്കുകയും അത്യാവശ്യ ചികിത്സ മുടങ്ങുകയും ചെയ്യുന്ന അവസ്ഥയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍.
രോഗികളെ മടക്കി അയക്കേണ്ട അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ് പല മെഡികല്‍ കോളജുകളും. പകുതിയില്‍ താഴെ ഡോക്ടര്‍മാര്‍ മാത്രമാണ് ഇപ്പോള്‍ മെഡികല്‍ കോളജുകളിലുള്ളത്. സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെ അത്യാഹിത വിഭാഗമുള്‍പെടെയുള്ളവയില്‍ നിന്ന് വിട്ടുനിന്നാണ് പി ജി ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നത്.
Keywords: Health Minister did not participate in the discussion; House surgeons say they will go ahead with a 24-hour signal strike, Thiruvananthapuram, News, Meeting, Health, Health and Fitness, Health Minister, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.