രോഗിയുടെ വിവരങ്ങള്‍ കിട്ടാന്‍ ആപ്പൊന്നും വേണ്ട; കണ്ണൂരിലേയും കാസര്‍കോടിലേയും രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നതായുള്ള വാര്‍ത്ത നിഷേധിച്ച് ആരോഗ്യമന്ത്രി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 27.04.2020) കണ്ണൂരില്‍ പൊലീസ് രൂപീകരിച്ച മൊബൈല്‍ ആപ്ലിക്കേഷനില്‍ നിന്നും കൊ വിഡ് രോഗികളെ കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ന്നത് വിവാദമാകുന്നു. എന്നാല്‍ ഈ വാര്‍ത്ത തള്ളിക്കളഞ്ഞ് ആരോഗ്യ മന്ത്രി കെ കെ ശൈലജ രംഗത്തെത്തി. രോഗിയുടെ വിവരങ്ങള്‍ കിട്ടാന്‍ ആപ്പൊന്നും വേണ്ടെന്നാണ് ആരോഗ്യ മന്ത്രിയുടെ പ്രതികരണം. വിവരങ്ങള്‍ പുറത്തുള്ളവര്‍ക്ക് കിട്ടിയതില്‍ അത്ഭുതമില്ല. മുതലെടുപ്പിന് ശ്രമിക്കുന്നവരുണ്ടാകും. അതിന് അനുവദിക്കില്ല. കണ്ണൂര്‍ എസ് പിയുടെ ആപ്പ് വഴി വിവരങ്ങള്‍ ചോര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

കാസര്‍കോടിനു പുറമേ കൊവിഡ് ബാധിതരുടെ വിവരങ്ങള്‍ കണ്ണൂരിലും ചോര്‍ന്നതായി ചാനലുകളില്‍ വാര്‍ത്ത വന്നിരുന്നു. ജില്ലയിലെ രോഗികളുടെയും സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെയും രോഗമുക്തരായവരുടെയും വിവരങ്ങളാണ് ചോര്‍ന്നത്.

രോഗിയുടെ വിവരങ്ങള്‍ കിട്ടാന്‍ ആപ്പൊന്നും വേണ്ട; കണ്ണൂരിലേയും കാസര്‍കോടിലേയും രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നതായുള്ള വാര്‍ത്ത നിഷേധിച്ച് ആരോഗ്യമന്ത്രി

കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം നിര്‍മിച്ച ആപ്പ് വഴിയാണ് വിവരങ്ങള്‍ ചോര്‍ന്നത്. കണ്ണൂര്‍ ജില്ലയിലെ മുഴുവന്‍ കൊവിഡ് ബാധിതരുടെയും അവരുമായി ബന്ധപ്പെട്ട പ്രൈമറി, സെക്കന്‍ഡറി പട്ടികയിലുള്ളവരുടെയും വിശദാംശങ്ങള്‍ സംബന്ധിച്ച ഒരു ആപ്പ് പൊലീസ് വകുപ്പാണ് വികസിപ്പിച്ചെടുത്തത്.

ഇക്കഴിഞ്ഞ 22 നാണ് ഈ ആപ്പ് പ്രവര്‍ത്തനക്ഷമമായത്. കണ്ണൂര്‍ പൊലീസിലെ സൈബര്‍ സെല്ലിലുള്ള വിദഗ്ധരാണ് ഈ ആപ്പിന് പിന്നിലെ ബുദ്ധികേന്ദ്രങ്ങള്‍'. ഈ ആപ്പിലൂടെ കണ്ണൂര്‍ ജില്ലയിലെ മുഴുവന്‍ കൊവിഡ് രോഗ ബാധിതരുടെയും മൊത്തം വിശദാംശങ്ങളും പൊലീസുകാര്‍ക്ക് എളുപ്പത്തില്‍ ലഭിച്ചിരുന്നു. രോഗികളുടെ പേര് വിവരങ്ങളും വിലാസവും ഇവരുടെ താമസസ്ഥലത്തേക്കുള്ള റൂട്ട് മാപ്പും ഫോണ്‍ നമ്പറുമടക്കമുള്ള വിവരങ്ങളാണ് ഈ ആപ്പിലൂടെ ലഭിച്ചിരുന്നത്.

ഈ ആപ്പ്, പാസ്‌വേര്‍ഡ് ഉപയോഗിച്ച് പൊതുജനങ്ങള്‍ക്ക് ലഭ്യമാകാത്ത തരത്തിലാണ് നിര്‍മിച്ചിരുന്നത്. എന്നാല്‍ ഈ പാസ്‌വേര്‍ഡ് ചോര്‍ന്നതിനെ തുടര്‍ന്നാണ് ആപ്പിലെ വിവരങ്ങള്‍ പുറത്തായതെന്നാണ് സൂചന.

രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നത് വാര്‍ത്തയായതിന് പിന്നാലെ ആപ്പ് നീക്കം ചെയ്തതായാണ് റിപ്പോര്‍ട്ട്. ആപ്പ് നിര്‍മിച്ച സൈബര്‍ വിങിലെ പൊലീസുകാരന്‍ തന്നെയാണ് ഡിലീറ്റ് ചെയ്തത്.

കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ കൊവിഡ് രോഗികളുടെ വ്യക്തിപരമായ ആരോഗ്യ വിവരങ്ങള്‍ ചോര്‍ന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കണ്ണൂരിലും വിവരങ്ങള്‍ ചോര്‍ന്ന വിവരം പുറത്തായത്. രോഗികളുടെ ഫോണിലേക്ക് നിരന്തരം വിളി എത്തിയതോടെയാണ് വിവരം ചോര്‍ന്നുവെന്ന് വ്യക്തമായത്.

കാസര്‍കോട് കൊവിഡ് ബാധിതരെ വിളിച്ചത് ബംഗളൂരുവിലെ സ്വകാര്യകമ്പനിയില്‍ നിന്നാണെന്നാണ് റിപ്പോര്‍ട്ട്. ഐ കൊന്റല്‍ സൊല്യൂഷന്‍സ് എന്ന സ്വകാര്യ കമ്പനിയാണ് രോഗികളെ ഫോണില്‍ വിളിച്ചത്. വിവര ശേഖരണ, ഡാറ്റ ബേസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണിതെന്നാണ് രേഖകള്‍.

Keywords:  Health Minister denies Kannur and Kasargod  covid patients reports leakage, Kannur, News, Trending, Health, Health & Fitness, Health Minister, Controversy, Police, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia