Health Minister | ഫുട്‌ബോള്‍ കളിക്കിടെ വീണ് എല്ല് പൊട്ടിയ വിദ്യാര്‍ഥിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം: ചികിത്സാ പിഴവെന്ന ആരോപണം ഗൗരവതരം, വീഴ്ചകള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടിയെന്നും മന്ത്രി വീണ ജോര്‍ജ്
Nov 21, 2022, 16:05 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തലശ്ശേരി: (www.kvartha.com) ഫുട്‌ബോള്‍ കളിക്കിടെ വീണ് എല്ല് പൊട്ടിയ വിദ്യാര്‍ഥിയുടെ കൈ മുറിച്ചു മാറ്റേണ്ടി വന്ന സംഭവത്തില്‍ തലശേരി ജെനറല്‍ ആശുപത്രിക്കെതിരെ ഉയര്‍ന്ന ചികിത്സാ പിഴവെന്ന ആരോപണം ഗൗരവതരമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.
പിഴവുകള്‍ ഉണ്ടെന്നു കണ്ടെത്തിയാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്തി റിപോര്‍ട് തരാന്‍ ആരോഗ്യ സെക്രടറിയോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സമയബന്ധിതമായി റിപോര്‍ട് നല്‍കാനാണ് നിര്‍ദേശിച്ചത്. ഹെല്‍ത് സര്‍വീസ് ഡയരക്ടറേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥന്‍ ആരോപണം അന്വേഷിക്കും. രണ്ടു ദിവസത്തിനുള്ളില്‍ റിപോര്‍ട് കിട്ടുമെന്നും മന്ത്രി പറഞ്ഞു.
തലശേരി ചേറ്റംകുന്ന് നാസാ ക്വാര്‍ടേര്‍സില്‍ താമസിക്കുന്ന അബൂബകര്‍ സിദ്ദിഖിന്റെ മകന്‍ സുല്‍ത്വാനാണ് കൈ നഷ്ടമായത്. പാലയാട് ഗവണ്‍മെന്റ് ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായിരുന്നു 17കാരനായ സുല്‍ത്വാന്‍. ഒക്ടോബര്‍ 30 ന് വൈകീട്ടാണ് അപകടം നടന്നത്. വൈകുന്നേരം വീടിന് അടുത്തുള്ള ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ വീണാണ് എല്ല് പൊട്ടിയത്.
തുടര്‍ന്ന് തലശേരി ജെനറല്‍ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയുടെ അനാസ്ഥയാണ് കൈ മുറിച്ച് മാറ്റാന്‍ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. എല്ല് പൊട്ടിയിട്ടും ഒരാഴ്ച കഴിഞ്ഞാണ് ആശുപത്രിയില്‍ നിന്ന് സര്‍ജറി നടത്താന്‍ പോലും തയാറായതെന്നും അപ്പോഴേക്കും കയ്യിലേക്കുള്ള രക്തയോട്ടം നിലച്ചിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. പിന്നീട് മെഡികല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും മികച്ച ചികിത്സ കിട്ടിയില്ല. മെഡികല്‍ കോളജില്‍ വച്ച് കൈ മുഴുവനായി മുറിച്ച് മാറ്റണമെന്ന് പറഞ്ഞതോടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മുട്ടിന് താഴെ മുറിച്ച് മാറ്റിയത്.
ആരോഗ്യ മന്ത്രിക്കും മുഖ്യമന്ത്രിക്കും ഇതുസംബന്ധിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് തലശ്ശേരി ജെനറല്‍ ആശുപത്രിയുടെ വിശദീകരണം. എല്ല് പൊട്ടി മൂന്നാമത്തെ ദിവസം കുട്ടിക്ക് കയ്യിലേക്കുള്ള രക്തയോട്ടം നിലയ്ക്കുന്ന കംപാര്‍ട്‌മെന്റ് സിന്‍ഡ്രോം എന്ന അവസ്ഥ വന്നു. പിന്നീട് സര്‍ജറി ചെയ്‌തെങ്കിലും നീര്‍ക്കെട്ട് മാറാനുള്ളത് കൊണ്ട് കൈ തുന്നിക്കെട്ടിയിരുന്നില്ല.
അണുബാധയ്ക്ക് സാധ്യതയുണ്ടെന്ന് ബന്ധുക്കളോട് പറഞ്ഞിരുന്നു. പത്താമത്തെ ദിവസമാണ് അണുബാധ ശ്രദ്ധയില്‍ പെട്ടത്. ഒപ്പം ബ്ലീഡിംഗും ഉണ്ടായി. ബ്ലീഡിംഗ് ഉണ്ടായില്ലെങ്കില്‍ കൈ രക്ഷിക്കാമായിരുന്നുവെന്നാണ് അധികൃതരുടെ വിശദീകരണം. ഉടന്‍ തന്നെ കുട്ടിയെ മെഡികല്‍ കോളജിലേക്ക് മാറ്റിയെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
Keywords: Hand amputation at Thalassery hospital; Enquiry started says health minister, Thalassery, News, Health, Health and Fitness, Health Minister, Report, Probe, Hospital, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

