'ജൂലൈ കഴിഞ്ഞു; വാക്‌സിന്‍ ക്ഷാമമില്ല'; വാക്‌സിനുകളെല്ലാം എവിടെ എന്ന ചോദ്യവുമായി രാഹുല്‍ ഗാന്ധി; കുട്ടിക്കളിയെന്ന് തിരിച്ചടിച്ച് ആരോഗ്യമന്ത്രി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 01.08.2021) വാക്‌സിന്‍ ക്ഷാമവുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ സ്‌ക്രീന്‍ഷോടുകള്‍ പങ്കുവച്ച് കേന്ദ്രസര്‍കാരിനെ കണക്കിന് പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 'ജൂലൈ കഴിഞ്ഞു; വാക്‌സീന്‍ ക്ഷാമമില്ല' എന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 
Aster mims 04/11/2022

വാക്‌സിനുകളെല്ലാം എവിടെയെന്ന ഹാഷ്ടാഗും അദ്ദേഹം പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്. പോസ്റ്റിനൊപ്പം പങ്കുവച്ച വിഡിയോയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ വാക്‌സിന്‍ ലഭ്യതക്കുറവുമായി ബന്ധപ്പെട്ട വാര്‍ത്തകളും ഉള്‍പെടുത്തി.

'ജൂലൈ കഴിഞ്ഞു; വാക്‌സിന്‍ ക്ഷാമമില്ല'; വാക്‌സിനുകളെല്ലാം എവിടെ എന്ന ചോദ്യവുമായി രാഹുല്‍ ഗാന്ധി; കുട്ടിക്കളിയെന്ന് തിരിച്ചടിച്ച് ആരോഗ്യമന്ത്രി

തൊട്ടുപിന്നാലെ രാഹുലിന്റെ വാദത്തെ എതിര്‍ത്ത് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ രംഗത്തെത്തി. ഈ മാസം മാത്രം 13 കോടി ഡോസ് വാക്‌സിനുകളാണ് നല്‍കിയതെന്ന് പറഞ്ഞ അദ്ദേഹം ഇക്കാര്യത്തില്‍ രാജ്യത്തിന്റെ ആരോഗ്യവകുപ്പിനെ അഭിനന്ദിക്കണമെന്നും അഭിപ്രായപ്പെട്ടു.

വാക്‌സിന്‍ സ്വകരിച്ച 13 കോടി ആളുകളില്‍ രാഹുലും ഉള്‍പെടില്ലേ എന്നും അദ്ദേഹം ചോദിച്ചു. ഇത് വാക്‌സിന്‍ പ്രശ്‌നമല്ല മറിച്ച് പക്വതയില്ലാത്ത രാഹുലിന്റെ കുട്ടിക്കളിയാണെന്നും ആരോഗ്യമന്ത്രി തിരിച്ചടിച്ചു.

Keywords:  Health Min Mansukh Mandaviya Hits Back at Rahul Gandhi for Questioning Vaccine Availability, New Delhi, News, Politics, Health, Health and Fitness, Twitter, Rahul Gandhi, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia