വര്‍ഷങ്ങളായി സര്‍വ്വീസില്‍ പ്രവേശിക്കാത്ത 385 ഡോക്ടര്‍മാരെ പിരിച്ചു വിടാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി
Oct 17, 2020, 15:03 IST
തിരുവനന്തപുരം: (www.kvartha.com 17.10.2020) ആരോഗ്യവകുപ്പില്‍ അഴിച്ചു പണി തുടങ്ങി. ജോലിക്ക് ഹാജരാകാത്ത 385 ഡോക്ടര്‍മാരെ പിരിച്ചു വിടാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചു. അനധികൃതമായി വര്‍ഷങ്ങളായി സര്‍വ്വീസില്‍ നിന്നും വിട്ടു നില്‍ക്കുന്നുവെന്ന് കണ്ടെത്തിയവരെയാണ് പിരിച്ചു വിടാനൊരുങ്ങുന്നത്. ഡോക്ടര്‍മാരെ കൂടാതെ വിവിധ വിഭാഗങ്ങളിലുള്ള മറ്റു 47 ജീവനക്കാരേയും പിരിച്ചു വിടാന്‍ തീരുമാനമായിട്ടുണ്ട്.
ഡോക്ടര്‍മാരും സര്‍ക്കാരും തമ്മില്‍ വിവിധ വിഷയങ്ങളില്‍ അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കുന്നതിനിടെയാണ് സര്‍വ്വീസില്‍ പ്രവേശിക്കാത്ത ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ കടുത്ത നടപടി സ്വീകരിച്ചു തുടങ്ങിയത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.