സംസ്ഥാനത്ത് സമ്പൂര്‍ണ കോവിഡ് വാക്സിനേഷന് 75 ശതമാനം കഴിഞ്ഞതായി ആരോഗ്യ വകുപ്പ്
Dec 21, 2021, 17:03 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 21.12.2021) സംസ്ഥാനത്ത് സമ്പൂര്‍ണ കോവിഡ് വാക്സിനേഷന് 75 ശതമാനം കഴിഞ്ഞതായി ആരോഗ്യ വകുപ്പ്. 97.38 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്സിനും 75 ശതമാനം പേര്‍ക്ക് (2,00,32,229) രണ്ടാം ഡോസ് വാക്സിനും നല്കി.
ഇതോടെ സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസും ചേര്‍ത്ത് 4,60,41,932 ഡോസ് വാക്സിനാണ് നല്‍കിയത്. ഇത് ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതലാണ്. ദേശീയ തലത്തില്‍ 88.33% പേര് ഒന്നാം ഡോസും 58.98% രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
പത്തനംതിട്ട, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ 100 ശതമാനത്തോളം പേരും ആദ്യ ഡോസ് വാക്സിന് സ്വീകരിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ 99 % ഉം തിരുവനന്തപുരത്ത് 98% ഉം കോട്ടയം, കോഴിക്കോട് ജില്ലകളില്‍ 97% പേരും ആദ്യ ഡോസ് വാക്സിന് എടുത്തിട്ടുണ്ട്. 85 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിന് നല്കിയ വയനാട് ജില്ലയാണ് സമ്പൂര്‍ണ വാക്സിനേഷനില്‍ മുന്നിലുള്ളത്. 83 ശതമാനം പേര്‍ക്ക് സമ്പൂര്‍ണ വാക്സിനേഷന് നല്കിയ പത്തനംതിട്ട ജില്ലയാണ് തൊട്ട് പുറകില്‍.
ആരോഗ്യ പ്രവര്‍ത്തകരും കോവിഡ് മുന്നണി പോരാളികളും 100 ശതമാനം ആദ്യ ഡോസ് വാക്സിനും യഥാക്രമം 91, 93 ശതമാനം രണ്ടാം ഡോസ് വാക്സിനുമെടുത്തിട്ടുണ്ട്. സ്ത്രീകളാണ് പുരുഷന്മാരേക്കാള് വാക്സിനെടുത്തത്. സ്ത്രീകള്‍ 2,40,42,684 ഡോസ് വാക്സിനും പുരുഷന്മാര് 2,19,87,271 ഡോസ് വാക്സിനുമാണെടുത്തത്. സംസ്ഥാനത്ത് 10 ലക്ഷത്തോളം ഡോസ് വാക്സിന് സ്റ്റോകുണ്ട്.
Keywords: Health department says 75 per cent of the total Covid vaccinations in the state have been completed, Thiruvananthapuram, News, Health, Health and Fitness, Health Minister, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

