പകര്‍ച്ച വ്യാധികള്‍ക്കെതിരെ കരുതലോടെ; ആരോഗ്യ ജാഗ്രതയ്ക്ക് അന്തിമ രൂപം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


തിരുവനന്തപുരം: (www.kvartha.com 27.12.2017) പകര്‍ച്ചവ്യാധികളുടെ പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് ആര്‍ദ്രം മിഷനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഇതര സര്‍ക്കാര്‍ വകുപ്പുകളുമായി ചേര്‍ന്ന് ജനുവരി മുതല്‍ നടപ്പിലാക്കുന്ന 'ആരോഗ്യ ജാഗ്രത' യ്ക്ക് അന്തിമ രൂപം നല്‍കി. കെ.കെ. ശൈലജ ടീച്ചറുടെ അധ്യക്ഷതയില്‍ കൂടിയ ഉന്നതതല യോഗത്തിലാണ് ആരോഗ്യ ജാഗ്രതയ്ക്ക് അന്തിമ രൂപം നല്‍കിയത്.

മാലിന്യമുക്തമായ കേരളം സൃഷ്ടിക്കുന്നതിനും അതിലൂടെ പകര്‍ച്ചവ്യാധികളെ തടയുന്നതിനുമായി ആരോഗ്യ വകുപ്പ് എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച് വിവിധ പദ്ധതികളാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിനായി കാലാകാലങ്ങളില്‍ പല മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെങ്കിലും വിവിധങ്ങളായ കാരണങ്ങളാല്‍ പകര്‍ച്ചവ്യാധികളെ പൂര്‍ണമായി തടയുന്നതിന് സാധിച്ചിട്ടില്ല. ഇതെല്ലാം പലപ്പോഴും വലിയ തോതിലുള്ള രോഗവ്യാപനം ഉണ്ടാക്കുകയും ചെയ്യുന്നു.

പകര്‍ച്ച വ്യാധികള്‍ക്കെതിരെ കരുതലോടെ; ആരോഗ്യ ജാഗ്രതയ്ക്ക് അന്തിമ രൂപം

ഈ സാഹചര്യത്തില്‍ കാലോചിതമായ മാറ്റങ്ങളിലൂടെ ഫലപ്രദമായ ഒരു പകര്‍ച്ചവ്യാധി പ്രതിരോധ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട് എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ആരോഗ്യ ജാഗ്രത എന്ന പേരില്‍ പകര്‍ച്ചവ്യാധി പ്രതിരോധ ദൗത്യത്തിന് സര്‍ക്കാര്‍ ഒരുങ്ങുന്നത്. മഴക്കാലപൂര്‍വ പരിപാടികള്‍ക്ക് പകരം ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സമഗ്രവും തീവ്രവുമായ കാര്യപരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്റെയടിസ്ഥാനത്തില്‍ മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി, മറ്റ് മന്ത്രിമാര്‍, എം.എല്‍.എ.മാര്‍, ജനപ്രതിനിധികള്‍, മുഴുവന്‍ വകുപ്പുകള്‍ എന്നിവ ഒത്തൊരുമിച്ചുകൊണ്ട് സംസ്ഥാനത്തൊട്ടാകെ ക്യാമ്പൈന്‍ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന തലത്തില്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുണ്ടാക്കി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ഓരോ ജില്ലയിലും മന്ത്രിമാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ഇതിന്റെയടിസ്ഥാനത്തില്‍ കളക്ടര്‍മാര്‍, ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ എന്നിവരുമായി യോഗങ്ങള്‍ ചേര്‍ന്ന് പരിപാടികള്‍ ആസൂത്രണം ചെയ്യും. പദ്ധതിയുടെ ഭാഗമായി വാര്‍ഡുതല ആരോഗ്യ ശുചിത്വ സമിതികള്‍ ശക്തമാക്കുകയും ആരോഗ്യസേന രൂപീകരിക്കുകയും ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുകയും ചെയ്യും. 50 വീടുകള്‍ക്ക് ഒരു സ്റ്റാഫ് എന്ന രീതിയില്‍ വീടുകള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് ചെയ്യുകയും പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കുകയും ചെയ്യും.

മുഴുവന്‍ ജനപ്രതിനിധികളേയും പങ്കാളികളാക്കിക്കൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. ഹരിത കേരളം മിഷന്‍ ചെയര്‍പേഴ്‌സണ്‍ ടി.എന്‍. സീമ, ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, എന്‍.എച്ച്.എം. ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, ശുചിത്വ മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. മിത്ര ടി, സര്‍ക്കാര്‍ വികസനകാര്യ ഉപദേഷ്ടാവ് രഞ്ജിത് സി എസ്, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ റംലാബീവി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. എല്‍ സരിത എന്നിവര്‍ ഉന്നതതല യോഗത്തില്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, News, Health & Fitness, Health, Programme, Meet, Minister, Health department of Kerala to conduct arogya jagrata.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia