എബോള വൈറസ് : പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നെത്തിയ മലയാളികള്‍ നിരീക്ഷണത്തില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 14.08.2014) എബോള വൈറസ് ഭീഷണി നേരിടുന്ന പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളിലെ മലയാളികള്‍ രോഗ ഭീതിയെ തുടര്‍ന്ന് കൂട്ടത്തോടെ നാട്ടിലെത്താന്‍ തുടങ്ങി. എബോളയെ ഭയന്ന് പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുമെത്തിയ 16 മലയാളികള്‍ ഇപ്പോള്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. അതേസമയം ഇവര്‍ക്ക് രോഗലക്ഷണങ്ങളൊന്നുമില്ല.

രോഗം പകരുന്ന രാജ്യങ്ങളില്‍ നിന്നെത്തിയവരായതിനാല്‍ മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് നിരീക്ഷണം. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശത്തെ തുടര്‍ന്ന്   21 ദിവസം ഇവരെ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കയാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഹെല്‍ത് ഇന്‍സ്‌പെക്ടര്‍മാരെയാണ് നിരീക്ഷണത്തിന്  നിയോഗിച്ചിട്ടുള്ളത്. അതേസമയം ഇവര്‍ക്ക് യാത്രകള്‍ക്ക് തടസമൊന്നുമില്ല.

എബോള ഭീഷണി നേരിടുന്ന ഗിനിയ, സിയറ ലിയോണ്‍, ലൈബീരിയ , നൈജീരിയ എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലെത്തിയ മലയാളികളെയാണ് അവരവരുടെ വീട്ടില്‍ തന്നെ പാര്‍പ്പിച്ച് ആരോഗ്യവകുപ്പ്  നിരീക്ഷിക്കുന്നത്. കൊല്ലം , കോട്ടയം , ഇടുക്കി , ആലപ്പുഴ , എറണാകുളം , പാലക്കാട് , കോഴിക്കോട് ജില്ലകളിലുള്ളവരാണിവര്‍ .

രോഗഭീതിയെ തുടര്‍ന്ന് പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ പരിശോധിക്കാന്‍ തിരുവനന്തപുരം , കൊച്ചി , കോഴിക്കോട് വിമാനത്താവളങ്ങളില്‍ ആരോഗ്യവകുപ്പിന്റെ ഹെല്‍പ് ഡെസ്‌കുകള്‍ സജീവമാണ് . തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജനറല്‍ ആശുപത്രികളിലും തിരുവനന്തപുരം കോഴിക്കോട് മെഡിക്കല്‍ കോളജുകളിലും ചികിത്സ സൗകര്യങ്ങളും മാറ്റിപ്പാര്‍പ്പിക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട് . അതേസമയം കേരളത്തില്‍ എബോള ഭീഷണിയില്ലെന്ന് ആരാഗ്യവകുപ്പ് ഉറപ്പിച്ചുപറയുന്നു.

എബോള വൈറസ് : പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നെത്തിയ മലയാളികള്‍ നിരീക്ഷണത്തില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Health department gears up to tackle Ebola virus, Thiruvananthapuram, Kochi, Kozhikode, Airport, Health, Medical College, Treatment, Threatened, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia