പ്രകൃതിദുരന്തങ്ങള്‍ കാരണം സംസ്ഥാനത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കുമ്പോള്‍ കോവിഡ് നിയന്ത്രണം എങ്ങനെ നടപ്പാക്കുമെന്ന് ആശങ്ക

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 07.08.2020)   മഴയും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും കടല്‍ക്ഷോഭവും കാരണം സംസ്ഥാനമൊട്ടുക്ക് ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കുമ്പോള്‍ അവിടെയൊക്കെ എങ്ങനെ സാമൂഹ്യ അകലം പാലിച്ച് കോവിഡ് പ്രോട്ടോക്കോള്‍ നടപ്പാക്കാനാകും എന്നത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും റവന്യൂ അധികൃതര്‍ക്കും വലിയ വെല്ലുവിളിയാകുന്നു.
Aster mims 04/11/2022
പ്രകൃതിദുരന്തങ്ങള്‍ കാരണം സംസ്ഥാനത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കുമ്പോള്‍ കോവിഡ് നിയന്ത്രണം എങ്ങനെ നടപ്പാക്കുമെന്ന് ആശങ്ക
 സ്‌കൂളുകളിലും ഓഡിറ്റോറിയങ്ങളിലും മറ്റും ക്യാമ്പുകള്‍ സജ്ജമാക്കുന്നതിന് നിലവിലെ സാഹചര്യത്തില്‍ ബുദ്ധിമുട്ടില്ല. സംസ്ഥാനത്ത് ശക്തമായ മഴ പെയ്യുന്നതിനാല്‍ കോവിഡ് വ്യാപനം സംബന്ധിച്ച് ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 3000 ദുരിതാശ്വാസ ക്യാമ്പുകള്‍ നിലവില്‍ തയ്യാറാക്കിയെന്നാണ് റവന്യൂ വകുപ്പ് വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ അവിടങ്ങളില്‍ സാമൂഹ്യഅകലം പാലിച്ച് ആളുകളെ പാര്‍പ്പിക്കുക എന്നത് വലിയ വെല്ലുവിളിയായിരിക്കും. 

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചേ ക്യാമ്പുകള്‍ നട്തതൂ എന്നും ക്യാമ്പുകളില്‍ സാമൂഹിക അകലവും മാസ്‌ക്കും അടക്കമുള്ള മാനദണ്ഡങ്ങള്‍ ഉറപ്പാക്കുമെന്നും റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. അറുപത് വയസ്സിന് മുകളിലുള്ളവരെ പ്രത്യേകം പാര്‍പ്പിക്കും. കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവരെ ക്യാമ്പുകളില്‍ പാര്‍പ്പിക്കില്ല, അതത് പ്രദേശങ്ങളിലെ സി എഫ് എല്‍ ടി സികളിലേക്ക് മാറ്റുമെന്നും ഇപ്പോള്‍ വീടുകളില്‍ നിരീക്ഷത്തില്‍ ഉള്ളവരുണ്ടെങ്കില്‍ അവരെ പ്രത്യകം സ്ഥലങ്ങളിലേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു. ഇത്തരത്തില്‍ നാല് രീതിയിലാണ് ക്യാമ്പുകളിലേക്ക് വരുന്നവരെ പാര്‍പ്പിക്കുകയെന്നും മന്ത്രി അറിയിച്ചു. 

കഴിഞ്ഞ ഏപ്രിലില്‍ ലോക്ഡൗണ്‍ സമയത്ത് തിരുവനന്തപുരത്ത് കടല്‍ക്ഷോഭം ഉണ്ടായതിനെ തുടര്‍ന്ന് വലിയതുറ എല്‍ പി സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് സജ്ജീകരിച്ചിരുന്നു. അന്ന് സ്‌കൂളിലെ ക്ലാസ് മുറിയില്‍ നാല് കുടുംബാംഗങ്ങളെയാണ് താമസിപ്പിച്ചിരുന്നത്. വലിയ ഒരു ക്ലാസ് മുറിയില്‍ 10 കുടുംബാംഗങ്ങളാണ് താമസിച്ചിരുന്നത്. സ്ത്രീകള്‍ക്ക് ഉപയോഗിക്കാന്‍ ഒരു ടോയ്‌ലറ്റാണ് ഉണ്ടായിരുന്നത്. ക്യാമ്പിന് പുറത്ത് ഒരു ഇ ടോയ്‌ലറ്റ് സജ്ജമാക്കിയിരുന്നെങ്കിലും അത് എല്ലാവരും കാണുന്ന സ്ഥലത്തായതിനാല്‍ സ്ത്രീകള്‍ ഉപയോഗിക്കില്ലായിരുന്നെന്ന് അവിടെ താമസിച്ച അച്ചാമ എന്ന സ്ത്രീ പറഞ്ഞു. മൊത്തം 133 പേരാണ് അന്നവിടെ കഴിഞ്ഞിരുന്നത്. സെക്രട്ടറിയേറ്റില്‍ നിന്ന് വിളിപ്പാടകലെയുള്ള ദുരിതാശ്വാസ ക്യാമ്പിലെ അവസ്ഥ ഇതായിരുന്നു.

റവന്യൂവകുപ്പ് സ്ഥാപിച്ച മൂവായിരത്തോളം ക്യാമ്പുകളിലേക്ക് വേണ്ട കാര്യങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു. ഇവിടെ താമസിക്കുന്നവര്‍ക്കോ, അല്ലെങ്കില്‍ പുറത്ത് നിന്ന് വരുന്ന ബന്ധുക്കളോ, ഉദ്യോഗസ്ഥരോ അടക്കം ആര്‍ക്കെങ്കിലും രോഗമുണ്ടെങ്കില്‍ ക്യാമ്പിലുള്ളവര്‍ക്ക് പിടിപെടാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ ക്യാമ്പുകളില്‍ പ്രാദേശികമായി വോളന്റിയര്‍മാരെ ചുമതലപ്പെടുത്തുകയോ, മെഡിക്കല്‍ സംഘത്തെ എത്തിച്ച് പരിശോധനകള്‍ നടത്തുകയോ ചെയ്യുമെന്നാണ് അറിയാന്‍ കഴിയുന്നത്. ഓരോ കുടുംബത്തെയും ഓരോ മുറികളില്‍ താമസിപ്പിക്കാനാകുമോ എന്ന് ക്യാമ്പുകള്‍ ആരംഭിച്ച ശേഷമേ പറയാനാകൂ.

Keywords:  Health department faces challenge to implement COVID protocol in relief camp, Revenue Department, Relief Camp, E. Chandrashekharan, COVID, Social Distance, CFLTC, Coastal Zone, Valiyathura, Trivandrum, Family.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia