അട്ടപ്പാടിയിലെ സ്ഥിതി ഗുരുതരമെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍; 245 ഗര്‍ഭിണികള്‍ ഹൈറിസ്‌ക് വിഭാഗത്തില്‍
Dec 3, 2021, 12:33 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വയനാട്: (www.kvartha.com 03.12.2021) അട്ടപ്പാടിയിലെ സ്ഥിതി ഗുരുതരമെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍. അട്ടപ്പാടിയില്‍ ആകെയുള്ള 426 ഗര്‍ഭിണികളില്‍ 245 ഗര്‍ഭിണികള്‍ ഹൈറിസ്‌ക് വിഭാഗത്തില്‍ പെടുന്നവരാണെന്ന് ആരോഗ്യ വകുപ്പിന്റെ റിപോര്‍ടില്‍ പറയുന്നു. ഇതില്‍ 17 പേര്‍ അരിവാള്‍ രോഗികളാണെന്നും 115 പേര്‍ക്ക് ഹീമോഗ്ലോബിന്റെ അളവ് കുറവാണെന്നും ആരോഗ്യ വകുപ്പിന്റെ കണക്കില്‍ വ്യക്തമാക്കുന്നു.
അട്ടപ്പാടിയില്‍ നവജാത ശിശു മരണം തുടര്‍കഥയായ പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പ് കണക്കെടുപ്പ് നടത്തിയത്. രക്തക്കുറവ്, പോഷകാഹാരക്കുറവ്, ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചക്കുറവ്, അരിവാള്‍ രോഗം, ഗര്‍ഭം അലസാന്‍ സാധ്യതയുള്ളവര്‍ ഗര്‍ഭിണിയുടെ ഭാരക്കുറവ്, ജന്മനാ പ്രമേഹമുള്ളവര്‍ തുടങ്ങി വിവിധ മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് ഗര്‍ഭിണികളെ ഹൈ റിസ്‌ക് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇത്തരത്തില്‍ കണക്കെടുപ്പ് പൂര്‍ത്തിയായപ്പോള്‍ ആകെയുള്ള 426 ഗര്‍ഭിണികളില്‍ 245 പേരാണ് ഹൈറിസ്‌കില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അതില്‍ തന്നെ ആദിവാസികളുടെ സ്ഥിതിയാണ് കൂടുതല്‍ ഗുരുതരം.
അട്ടപ്പാടിയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കഴിഞ്ഞദിവസം കലക്ടറുടെയും ഡിഎംഒയുടെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് അട്ടപ്പാടിയിലെ സ്ഥിതിഗതികള്‍ ഗുരുതരമാണെന്ന് പരാമര്‍ശിച്ചുകൊണ്ടുള്ള കണക്കുകള്‍ അവതരിപ്പിച്ചത്. ഹൈറിസ്‌ക് വിഭാഗത്തിലുള്ള 245 ഗര്‍ഭിണികളില്‍ 191 പേര്‍ പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ളവരാണ്. ഇവരില്‍ 90 പേര്‍ തൂക്കക്കുറവുള്ളവരാണെന്നും കണ്ടെത്തിയിട്ടുണ്ട്.
അതേസമയം തുടര്‍ചയായുള്ള ശിശുമരണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന ബിജെപി സംഘം അട്ടപ്പാടിയിലെ വിവിധ ഊരുകളില്‍ സന്ദര്‍ശനം നടത്തുകയാണ്. മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, സംസ്ഥാന ഭാരവാഹി സി കൃഷ്ണകുമാര്‍, ജില്ലാ പ്രസിഡന്റ് ഹരിദാസ് തുടങ്ങിയവര്‍ അട്ടപ്പാടിയിലെത്തിയിട്ടുണ്ട്.
Keywords: Health department estimates that the situation in Attappady is critical; 245 pregnant women in the high risk category, Wayanadu, News, Pregnant Woman, Meeting, Health, Health and Fitness, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

