ആരോഗ്യ ജാഗ്രത; അതിഥി തൊഴിലാളികളുടെ ക്യാമ്പുകളില്‍ പരിശോധന നടത്തും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 05/05/2018) ആരോഗ്യ ജാഗ്രത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അതിഥി തൊഴിലാളികള്‍ തിങ്ങിപാര്‍ക്കുന്ന സ്ഥലങ്ങളില്‍ ആരോഗ്യശുചിത്വ അവലോകനം നടത്തുന്നതിന് ദുരന്തനിവാരണ നിയമപ്രകാരം പരിശോധനാസമിതി രൂപീകരിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുന്നത് തടയുന്നതിനായി ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നോഡല്‍ ഓഫീസറായി രൂപീകരിച്ച സമിതിയാണിത്. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിന് അംഗീകൃത നമ്പര്‍ ഉണ്ടോ, ക്യാമ്പിലെ അംഗങ്ങളുടെ എണ്ണം തുടങ്ങിയ വിശദാംശങ്ങള്‍ സമിതി പരിശോധിക്കും. താമസകേന്ദ്രത്തിന്റെ മേല്‍ക്കൂര, തറ, വായുസഞ്ചാരം, വെളിച്ചം, കേന്ദ്രത്തിലെ പാചകം, ഭക്ഷണം, ജലലഭ്യത, ശൗചാലയം, മറ്റ് സൗകര്യങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള വിശദാംശങ്ങളാണ് ചോദ്യാവലിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പ്രഥമശുശ്രൂഷാസൗകര്യം, അത്യാഹിതസാഹചര്യം നേരിടാനുള്ള സൗകര്യങ്ങള്‍, കൊതുക് പെരുകുന്നതിനുള്ള സാഹചര്യം തുടങ്ങിയവയും പരിശോധിക്കും. ജില്ലാ ലേബര്‍ ഓഫീസര്‍ (തൊഴില്‍), ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്), നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രം മാനേജര്‍, ജില്ലാ മെഡിക്കല്‍ ഓഫീസ് സര്‍വൈലന്‍സ് ഓഫീസര്‍, ബന്ധപ്പെട്ട പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പറേഷനിലെ സെക്രട്ടറി നിശ്ചയിക്കുന്ന ഉദ്യോഗസ്ഥന്‍, വില്ലേജ് ഓഫീസറുടെ പ്രതിനിധി, തദ്ദേശ സ്വയംഭരണ സ്ഥാപനം ഉള്‍പ്പെട്ടു വരുന്ന പോലീസ് സ്റ്റേഷനിലെ ഓഫീസര്‍ നിശ്ചയിക്കുന്ന പ്രതിധിനി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ചുമതലപ്പെടുത്തുന്ന ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥന്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യ വിഭാഗത്തിലെ പ്രതിനിധി എന്നിവര്‍ പരിശോധനാസമിതിയില്‍ അംഗങ്ങളായിരിക്കും. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ സമിതി അംഗങ്ങള്‍ സന്ദര്‍ശിച്ച് നല്‍കിയിട്ടുളള ചോദ്യാവലിയും സൂചികയും അനുസരിച്ച് സാഹചര്യം വിലയിരുത്തി വിശദാംശങ്ങള്‍ രേഖപ്പെടുത്തി 21നു മുമ്പ് നല്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ആരോഗ്യ ജാഗ്രത; അതിഥി തൊഴിലാളികളുടെ ക്യാമ്പുകളില്‍ പരിശോധന നടത്തും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Health, Police Station, District collector, Medical officer,Health care; Inspection of guest workers' camps 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia