Yoga Benefits | ശരീരവും മനസും ആരോഗ്യകരമായി നിലനിർത്താം; വിവിധ രോഗങ്ങളെയും തടയും; യോഗ പതിവാക്കിയാൽ പ്രയോജനങ്ങൾ ഏറെ; അറിയാം ഇക്കാര്യങ്ങൾ
Jun 15, 2023, 20:57 IST
ന്യൂഡെൽഹി: (www.kvartha.com) ശരീരവും മനസും ഒരുപോലെ ആരോഗ്യകരമായി നിലനിർത്താൻ യോഗാസനങ്ങൾ പതിവ് ദിനചര്യയിൽ ഉൾപ്പെടുത്തിയാൽ ഗുണം ലഭിക്കും. യോഗ മനസിനെ ശാന്തമാക്കുകയും ശരീരത്തിലെ ഊർജ നില വർധിപ്പിക്കുകയും ചെയ്യുന്നു. യോഗാസനങ്ങൾ പതിവായി പരിശീലിക്കുന്നത് ജീവിത നിലവാരം ഉയർത്താൻ വളരെ സഹായകമാണ്. യോഗാഭ്യാസം ശരീരത്തെയും ശ്വാസത്തെയും മനസിനെയും ബന്ധിപ്പിക്കുന്നു.
ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, യോഗ ആസനങ്ങൾ പരിശീലിക്കുന്നത് ആരോഗ്യം വർധിപ്പിക്കുന്നതിന് പുറമെ പല രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതിനും സഹായകമാകും. വിവിധ യോഗാസനങ്ങൾ ശാരീരികമായും മാനസികമായും ആരോഗ്യത്തോടെ നിലനിർത്താൻ സഹായകമാകും.
യോഗയുടെ ഗുണങ്ങൾ
മൊത്തത്തിലുള്ള ഫിറ്റ്നസ് ലെവൽ മെച്ചപ്പെടുത്തുന്നതിലൂടെ യോഗ ശരീര ഭാവവും വഴക്കവും മെച്ചപ്പെടുത്തുന്നു. ദിവസേന യോഗാസനങ്ങൾ പരിശീലിക്കുന്നത് വിവിധ ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നതിന് ഗുണം ചെയ്യും.
* രക്തസമ്മർദവും ഹൃദയമിടിപ്പും നിയന്ത്രിക്കാൻ സഹായിക്കുന്നു.
* ശരീരത്തിന് വിശ്രമം ലഭിക്കുന്നു.
* നിങ്ങളുടെ ആത്മവിശ്വാസം മെച്ചപ്പെടുന്നു.
* ശരീരത്തിന്റെ ഏകോപനം മെച്ചപ്പെടുന്നു.
* ഏകാഗ്രത മെച്ചപ്പെടുന്നു.
* നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്നു.
* ദഹനപ്രശ്നം, പ്രമേഹം തുടങ്ങിയ പ്രശ്നങ്ങൾ ഒഴിവാക്കാം
* പേശികളുടെ വഴക്കം മെച്ചപ്പെടുന്നു.
* ആന്തരിക അവയവങ്ങളെ ശക്തിപ്പെടുത്തുന്നു
* ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്നു
* തിളങ്ങുന്ന ചർമ്മത്തിന് സഹായിക്കുന്നു
* മനസിനെയും ചിന്തയെയും നിയന്ത്രിക്കാൻ സഹായിക്കുന്നു
* ഉത്കണ്ഠ, സമ്മർദം, വിഷാദം എന്നിവയെ മറികടക്കാൻ മനസിനെ ശാന്തമാക്കുന്നു
സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു
* രക്തചംക്രമണത്തിനും സഹായിക്കുന്നു
യോഗാസനങ്ങൾ
ശരീരത്തിലെ രക്തചംക്രമണം ശരിയായി നിലനിർത്തുന്നതിനും നടുവേദന കുറയ്ക്കുന്നതിനും സേതുബന്ധാസനവും ഭുജംഗാസനവും വളരെ ഗുണം ചെയ്യും. അതേസമയം, സൂര്യ നമസ്കാരം, വൃക്ഷാസനം തുടങ്ങിയ വ്യായാമങ്ങൾ ശാരീരിക ഏകോപനവും ഏകാഗ്രതയും നിലനിർത്താൻ സഹായിക്കുന്നു. മാനസികാരോഗ്യം വർധിപ്പിക്കുന്നതിനും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നതിനും പ്രാണായാമ പരിശീലനം സഹായകമാകും.

Keywords: National, News, Yoga, Health, Lifestyle, International Yoga Day, Benefits, Mind, Body, Health benefits of Yoga.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.