

ആന്റിഓക്സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ ഉറവിടമാണ്
കൊച്ചി: (KVARTHA) നല്ല ആരോഗ്യം നിലനിർത്താൻ ധാരാളം പഴങ്ങളും പച്ചക്കറികളും ആഹാരത്തിൽ ഉൾപ്പെടുത്തേണ്ടതാണ്. പഴങ്ങളിൽ പോഷകസമൃദ്ധമായ ഒന്നാണ് മാതളനാരങ്ങ. ഓരോ പഴങ്ങൾക്കും പേരും രൂപവും വലിപ്പവും പോലെ തന്നെ ആരോഗ്യ ഗുണങ്ങളും വ്യത്യസ്തമാണ്. മാതള നാരങ്ങായിൽ ആന്റിഓക്സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ധാരാളം ഉണ്ട്. ഇതിൽ മറ്റു പഴങ്ങളെ അപേക്ഷിച്ചു കലോറി കുറവാണ്. കൂടാതെ ഫോളേറ്റ്, വിറ്റാമിൻ സി എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്.
മാതളത്തിന്റെ ആരോഗ്യ ഗുണങ്ങൾ
* രക്ത സമ്മർദം കുറയ്ക്കാൻ സഹായിക്കുന്നു
* കൊളസ്‌ട്രോൾ നിയന്ത്രിക്കുന്നു
* ഹൃദയ ആരോഗ്യം മെച്ചപ്പെടുത്തുന്നു
* ആന്റിഓക്സിഡന്റുകൾ ചീത്ത കൊളസ്‌ട്രോളിനെ തടയുന്നു
* പതിവായി കഴിക്കുന്നത് മൂലം ഹൃദ്രോഗം, കാൻസർ, പ്രമേഹം തുടങ്ങിയ രോഗങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
* ദഹന പ്രക്രിയ സുഗമമാക്കുന്നു
* ദഹന നാളത്തിലെ വീക്കം കുറയ്ക്കാൻ നല്ലതാണ്
* രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു
*കുടലിന്റെ ആരോഗ്യത്തിനും നല്ലതാണ്
* തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തും
* കൂടാതെ അൽഷിമേഴ്‌സ്, പാർക്കിസൻ പോലെയുള്ള രോഗങ്ങളൂടെ സാധ്യത കുറയ്ക്കാനും സ്ഥിരമായി കഴിക്കുന്നത് നല്ലതാണ്.
* വെളുത്ത രക്താണുക്കളൂടെ ഉൽപാദനം വർദ്ധിപ്പിക്കും
* ശരീരത്തിലെ അണുബാധകളെ ഇല്ലാതാക്കാനും നല്ലതാണ്
* രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും ആരോഗ്യം നൽകാനും മാതള നാരങ്ങായിലെ പോഷക ഗുണങ്ങൾ സഹായിക്കും
മാതളനാരങ്ങ സാധാരണയായി സുരക്ഷിതമായി കണക്കാക്കപ്പെടുന്നുവെങ്കിലും, ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവർ ഡോക്ടറുടെ അഭിപ്രായം തേടുക.