Green Tea | 'ഗ്രീൻ ടീ'യുടെ ആരോഗ്യ ഗുണങ്ങൾ; തയാറാക്കുന്ന രീതിയും അറിയാം


● ഗ്രീൻ ടീയിൽ ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നു.
● ഇത് ശരീരത്തിലെ മെറ്റബോളിസം വർദ്ധിപ്പിക്കുന്നു.
● ഗ്രീൻ ടീ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
● രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ഗ്രീൻ ടീ ഉത്തമമാണ്.
മിൻ്റാ മരിയാ തോമസ്
(KVARTHA) ഇന്ന് പലരും ആരോഗ്യകാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധയുള്ളവരാണ്. നാം നമ്മുടെ ആരോഗ്യം ശ്രദ്ധിച്ചില്ലെങ്കിൽ നമ്മൾ അറിയാതെ നമ്മുടെ ശരീരത്തിൽ ധാരാളം രോഗങ്ങളും പ്രവേശിച്ചു കൊണ്ടിരിക്കുന്നു എന്നതാണ് സത്യം. ഈ അവസരത്തിൽ ചായകുടിക്കാൻ ഇഷ്ടപ്പെടുന്നവരിൽ ഏറെയും വെറും ചായയ്ക്ക് പകരം ഗ്രീൻ ടീ തെരഞ്ഞെടുക്കുന്നത് കാണാം. നമുക്ക് മെച്ചപ്പെട്ട ആരോഗ്യം നിലനിർത്താൻ സഹായകരമായ ഒന്നാണ് ഗ്രീൻ ടീ. മറ്റുള്ള ചായപ്പൊടികളെ അപേക്ഷിച്ച് ഗ്രീൻ ടീയ്ക്ക് അൽപം വിലകൂടുതൽ ആണെങ്കിൽ പോലും പലരും ഗ്രീൻ ടീ വാങ്ങി ഉപയോഗിക്കാൻ ഉത്സാഹം കാണിക്കുന്നത് കാണാം. എന്ത് ഗുണഗണങ്ങളാണ് ഗ്രീൻ ടീയ്ക്ക് ഉള്ളത്. അതിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ എന്തൊക്കെ. അക്കാര്യങ്ങളാണ് ഇവിടെ പ്രതിപാദിക്കുന്നത്.
ഗ്രീൻ ടീയുടെ ആരോഗ്യ ഗുണങ്ങൾ
സ്വാഭാവികമായുള്ള ആരോഗ്യ സംരക്ഷണത്തിനും ഊർജ്ജത്തിനും ഗ്രീൻ ടീ അനിവാര്യമാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങളും സവിശേഷതകളും നോക്കാം.
1. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ആന്റി-ഓക്സിഡന്റുകൾ നമ്മുടെ സ്ക്കിന്നിനെ യൗവനസുലഭമായി നിലനിർത്തുന്നു.
2. മെറ്റബോളിസം വർദ്ധിപ്പിച്ച് ശരീരത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുന്നു.
3. ഗ്രീൻ ടീയിലെ എൽ-തിയനൈൻ (L-Theanine) എന്ന പദാർത്ഥം മനസ്സിനെ ശാന്തവും ചിന്തശേഷിയുള്ളതും ആക്കുന്നു.
4. കൊഴുപ്പു കുറയ്ക്കുന്നതിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും മികച്ചൊരു ചോയിസാണ്.
5. രക്തസഞ്ചാരവും ഹൃദയാരോഗ്യവും മെച്ചപ്പെടുത്താൻ ഗ്രീൻ ടീ സഹായകരമാണ്.
6. രോഗപ്രതിരോധ ശേഷി ഉയർത്തുന്നതിനും ആരോഗ്യവാനായി നിലനിർത്തുന്നതിനും ഉത്തമമാണ്.
ഗ്രീൻ ടീ എല്ലായ്പ്പോഴും ആഹാര ശേഷമുള്ള ഇടവേളകളിൽ കുടിയ്ക്കുന്നതാണ് നല്ലത്. അമിതമായി ഉപയോഗിക്കുകയോ പഞ്ചസാര ചേർത്ത് ഉപയോഗിക്കുകയോ അരുത്. ദിവസം 2-3 ഗ്ലാസ് ഗ്രീൻ ടീ എടുക്കൂന്നത് ശരീരത്തിനും മനസ്സിനും പുതുജീവനൊരുക്കൂന്നു എന്നതാണ് യാഥാർത്ഥ്യം.
ഗ്രീൻ ടീ തയ്യാറാക്കുന്ന ശരിയായ രീതി
ഗ്രീൻ ടീയുടെ ആരോഗ്യ ഗുണങ്ങൾ പൂർണമായും അനുഭവിക്കാൻ അതിനെ ശരിയായ രീതിയിൽ തയ്യാറാക്കുന്നത് വളരെ പ്രധാനമാണ്. അത് എങ്ങനെയെന്ന് നോക്കാം.
1. വെള്ളം ചൂടാക്കുക, എന്നാൽ തിളപ്പിക്കരുത് (80-85°C ആയാൽ മതിയാകും). തിളച്ച വെള്ളം ഉപയോഗിക്കുന്നത് ചായയുടെ ഗുണങ്ങൾ നശിപ്പിക്കാം.
2. ഒരു കാൽ ടീ സ്പൂൺ അളവിൽ ഗ്രീൻ ടീ (Dried leaf) അല്ലെങ്കിൽ ടീ ബാഗ് ഒരു കപ്പിൽ ഇട്ടു വെക്കുക.
3. ചൂടുവെള്ളം കപ്പിലേക്ക് ഒഴിക്കുക. 4. 2-3 മിനിറ്റ് കാത്തിരിക്കുക (കൂടുതൽ സമയം വച്ചാൽ ചായ കയ്ക്കും).
5. ടീ ബാഗ് മാറ്റുക അല്ലെങ്കിൽ ഇല അരിച്ച് നീക്കംചെയ്യുക.
6. ആവശ്യമെങ്കിൽ ഒരു ചെറിയ സ്പൂൺ അളവിൽ തേൻ ചേർക്കാം അല്ലെങ്കിൽ നാരങ്ങ ജ്യൂസ് ചേർത്താൽ റിഫ്രഷിംഗ് ടേസ്റ്റ് കിട്ടും.
7. തേൻ ചേർക്കുമ്പോൾ ചൂടാറിയതിന് ശേഷം മാത്രം ചേർക്കുക
ഗ്രീൻ ടീ ഉണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. മുൻകൂട്ടി ഗ്രീൻ ടീ ഉണ്ടാക്കുകയും അല്ലെങ്കിൽ സ്റ്റോർ ചെയ്യുകയും ചെയ്യരുത്.
2. ഗ്രീൻ ടീയിൽ പഞ്ചസാര ചേർക്കരുത്. പകരം തേൻ അല്ലെങ്കിൽ നാരങ്ങ ജ്യൂസ് ചേർക്കാം.
3. ദിവസവും 2-3 കപ്പ് ഉപയോഗിക്കുക. അതിൽ കൂടുതൽ കുടിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും.
ശരിക്കും, സഹജ സൗന്ദര്യത്തിനും ആരോഗ്യത്തിനും മധുരം ചേർക്കാത്ത ചൂടുള്ള ഗ്രീൻ ടീ ആസ്വദിക്കുന്നത് എപ്പോഴും നന്നായിരിക്കും. യാത്ര ചെയ്യുമ്പോഴും ജോലി ചെയ്യുമ്പോഴുമെല്ലാം ശരീരത്തിന് ഉണർവും ഉന്മേഷവും നൽകാൻ ഗ്രീൻ ടീ യുടെ ഉപയോഗം സഹായിക്കുന്നു. പ്രായമുള്ളവർക്കും വാർദ്ധക്യ സഹജമായ രോഗം ഉള്ളവർക്കും ഗ്രീൻ ടീ ഉപയോഗിക്കുന്നത് നല്ലതാണ്. നല്ല ആരോഗ്യത്തിന് ഗ്രീൻ ടീ ശീലമാക്കുക..
ഈ വാർത്ത സാമൂഹ്യമാധ്യമങ്ങളിലും മറ്റ് പ്ലാറ്റ്‌ഫോമുകളിലും പങ്കുവെക്കാൻ മടിക്കേണ്ട. നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Green tea offers numerous health benefits, such as boosting metabolism, promoting mental calmness, aiding in weight loss, and improving circulation. Here’s how to prepare it properly.
#GreenTea, #HealthBenefits, #TeaPreparation, #WeightLoss, #Metabolism, #Immunity