കര്‍ണാടകയില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബംഗളുരു: (www.kvartha.com 22.07.2016) കര്‍ണാടകയില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍. ഇന്ത്യന്‍ റിസര്‍വ് ബെറ്റാലിയന്‍ (ഐ.ആര്‍.ബി) 11 വിജയപുരയിലെ ഹെഡ് കോണ്‍സ്റ്റബിള്‍ അണ്ണാറാവു സായിബന്ന ഗാമാജാ(48) ആണ് താജ് സുല്‍ത്താന്‍പൂരിലുള്ള ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ചനിലയില്‍ ബന്ധുക്കള്‍ കണ്ടെത്തിയത്.

ഒരു വര്‍ഷം മുമ്പ് ഹെഡ് കോണ്‍സ്റ്റബിളായി പ്രമോഷന്‍ ലഭിച്ച അണ്ണാറാവുവിനെ അടുത്തിടെ ഐ.ആര്‍.ബിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതേതുടര്‍ന്ന് ഇദ്ദേഹം ഏറെ ദു:ഖിതനായിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് കലാബുര്‍ഗി കെ.എസ്.ആര്‍.പി ബറ്റാലിയനിലേക്ക് തിരിച്ചു സ്ഥലം മാറ്റം കിട്ടാനായി ഇദ്ദേഹം അപേക്ഷിച്ചിരുന്നു. എന്നാല്‍ ഇദ്ദേഹത്തോടൊപ്പം അപേക്ഷിച്ച മറ്റ് എട്ടു ഉദ്യോഗസ്ഥര്‍ക്ക് കലാബുര്‍ഗിയിലേക്ക് മാറ്റം ലഭിച്ചിരുന്നു.

മദ്യപാനിയായിരുന്ന അണ്ണാറാവുവിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു.
കര്‍ണാടകയില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍
എന്നാല്‍ മരണത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ കുടുംബാംഗങ്ങള്‍ ആരോപണങ്ങളൊന്നും ഇതുവരെ ഉന്നയിച്ചിട്ടില്ല. മാത്രമല്ല ഇദ്ദേഹം മുമ്പ് ആത്മഹത്യാ പ്രവണതയും നടത്തിയിട്ടില്ല. രാത്രി കുടുംബാംഗങ്ങളോടൊപ്പം ഭക്ഷണം കഴിക്കുകയും കുടുംബകാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നുവെന്നും കുടുംബാംഗങ്ങള്‍ പറയുന്നു.

അടുത്തിടെ കര്‍ണാടകയില്‍ പോലീസുകാര്‍ക്കിടെയില്‍ ആത്മഹത്യാ പ്രവണത വര്‍ധിച്ചിരിക്കയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മേലുദ്യോഗസ്ഥരുടെ പീഡനത്തില്‍ മനംനൊന്ത് രണ്ട് വനിതാ പോലീസുകാര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെങ്കിലും മരണം സംഭവിച്ചിരുന്നില്ല.

Keywords:  Head constable found hanging in KSRP quarter, Bangalore, Family, Allegation, Transfer, Application, Health, Food, Karnataka, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia