ഇടയ്ക്കിടെ തലവേദനയുണ്ടോ?; എങ്കിൽ ഇക്കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം; നിങ്ങളുടെ ശരീരത്തിന് ഇവ ഉറപ്പാക്കിയാൽ തലവേദനയെ അകറ്റാം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com 10.02.2022) ചെറുപ്പമോ പ്രായമായവരോ ആരോഗ്യമുള്ളവരോ അല്ലാത്തവരോ ആരുമാകട്ടെ, എല്ലാവരെയും ബാധിക്കുന്ന ഒരു രോഗമാണ് തലവേദന. ഇത് ഒഴിവാക്കാനോ അവയെ സുഖപ്പെടുത്താനോ ശ്രമിക്കുമ്പോൾ, തലവേദനയ്ക്ക് കാരണമെന്തന്നതിനെ കുറിച്ച് കൂടുതൽ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ശരീരത്തിലെ ചില പോഷകങ്ങളുടെയും വിറ്റാമിനുകളുടെയും അഭാവം തലവേദനയ്ക്ക് കാരണമാകുമെന്ന് അറിയുക. നിങ്ങളുടെ ശരീരത്തിന് ഈ പോഷകങ്ങൾ ആവശ്യത്തിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ തലവേദനയെ അകറ്റാൻ സഹായിക്കും.
Aster mims 04/11/2022   
ഇടയ്ക്കിടെ തലവേദനയുണ്ടോ?; എങ്കിൽ ഇക്കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം; നിങ്ങളുടെ ശരീരത്തിന് ഇവ ഉറപ്പാക്കിയാൽ തലവേദനയെ അകറ്റാം


വിറ്റാമിൻ ഡി ശരീരത്തിന് ആവശ്യമായ ഒരു ഘടകമാണ്. ഇതിന്റെ അളവ് കുറയുന്നത് തലവേദനയുമായും മൈഗ്രെയിനുമായും ബന്ധപ്പെട്ടിരിക്കുന്നു. വിറ്റാമിൻ ഡിയുടെ ഏറ്റവും അറിയപ്പെടുന്ന ഉറവിടമാണ് സൂര്യപ്രകാശം. ചർമത്തിൽ സൂര്യപ്രകാശം ഏൽക്കുമ്പോൾ, കൊളസ്ട്രോൾ വിറ്റാമിൻ ഡി ആയി പരിവർത്തനം ചെയ്യപ്പെടുന്നു. വിറ്റാമിൻ ഡി ശരീരത്തിൽ വിവിധ പ്രവർത്തനങ്ങളും ചെയ്യുന്നുണ്ട് . തലവേദന തടയുന്നതിന് പുറമെ നല്ല ആരോഗ്യത്തിനും ഇത് ആവശ്യമാണ്. പകൽസമയത്ത് അൽപനേരം വെയിലത്ത് ഇറങ്ങണമെന്ന് ഡോക്ടർമാർ ഉപദേശിക്കുന്നത് ഇതുകൊണ്ടാണ്.

നാഷണൽ ഇൻസ്റ്റിറ്റ്യൂട് ഓഫ് ഹെൽത് റിപോർട് അനുസരിച്ച്, 19 നും 70 നും ഇടയിൽ പ്രായമുള്ളവർക്ക് 600 IU വിറ്റാമിൻ ഡി ലഭിക്കണം. 71 വയസിന് മുകളിലുള്ള ഒരാൾക്ക് 800 IU വിറ്റാമിൻ ഡി ആവശ്യമാണ്. സൂര്യപ്രകാശത്തിന് പുറമേ മീൻ, പാലുൽപ്പന്നങ്ങൾ, ഓറൻജ്, കറുത്ത പയർ എന്നിവ കഴിക്കുന്നതിലൂടെയും വിറ്റാമിൻ ഡി സ്വന്തമാക്കാം.

ശരീരത്തിലെ മഗ്നീഷ്യത്തിന്റെ അളവ് കുറയുന്നതും തലവേദനയ്ക്ക് കാരണമാകും. ഈ ധാതു ശരീരത്തെ നാഡികളുടെയും പേശികളുടെയും പ്രവർത്തനം നിയന്ത്രിക്കാൻ സഹായിക്കുന്നു. ഒപ്പം തന്നെ രക്തസമ്മർദത്തിന്റെ അളവും നിലനിർത്തുന്നു. ക്ഷീണം, തലവേദന, വിശപ്പില്ലായ്മ, ഓക്കാനം, പേശിവലിവ്, എന്നിവയെല്ലാം മഗ്നീഷ്യത്തിന്റെ കുറവിന്റെ ലക്ഷണങ്ങളാണ്. ഇലക്കറികൾ, പാൽ, തൈര് എന്നിവ ഭക്ഷണത്തിൽ ഉൾപെടുത്തുന്നത് ശരീരത്തിലെ മഗ്നീഷ്യം വളർചയ്ക്ക് നല്ലതാണ്.

ശരീരത്തിൽ ആവശ്യത്തിന് വെള്ളത്തിന്റെ അഭാവവും തലവേദനയ്ക്ക് കാരണമാകും. പ്രത്യേകിച്ച് നിർജലീകരണം ഒരു കാരണമാണ്. വെള്ളം കുടിക്കുന്നത് ശരീരത്തിലെ ടോക്‌സിനുകളെ പുറന്തള്ളുന്നു. അതിനാൽ വെള്ളം കുടിക്കുന്നത് വർധിപ്പിക്കുക. ആരോഗ്യത്തിൽ കുറച്ച് ശ്രദ്ധ നൽകിയാൽ തന്നെ തലവേദനയേ അകറ്റാം.


കടപ്പാട് : ന്യൂസ് 18

Keywords:  New Delhi, Health, News, India, Treatment, Body,  Having Frequent Headaches ?; Then you must know these things
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia