ബെഡ്ഷീറ്റ് ഉപയോഗിച്ച്‌ ഐസൊലേഷൻ വാർഡിൽ നിന്ന് രക്ഷപ്പെടാന്‍ ശ്രമം, ആറാം നിലയിൽ നിന്നും വീണ് മധ്യവയസ്‌കൻ മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കര്‍ണാല്‍: (www.kvartha.com 06.04.2020) കൊറോണ സംശയത്തെതുടര്‍ന്ന് ഐസൊലേഷനിലായിരുന്ന മധ്യവയസ്‌കൻ രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ആറാം നിലയിൽ നിന്നും വീണുമരിച്ചു. ഹരിയാന കർണാലിലെ കല്‍പന ചൗള മെഡിക്കല്‍ കേളേജിലാണ് സംഭവം. ആറാം നിലയിലെ ഐസൊലേഷൻ വാർഡിൽ നിന്ന് ബെഡ്ഷീറ്റ് ഉപയോഗിച്ചാണ് പാനിപ്പത്ത് സ്വദേശിയായ അമ്പത്തിയഞ്ചുകാരൻ രക്ഷപ്പെടാൻ ശ്രമിച്ചത്. ഇതിനിടെ ആറാം നിലയില്‍ നിന്ന് വീണുമരിക്കുകയായിരുന്നു.
തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. ആശുപത്രിയുടെ ആറാം നിലയിലാണ്‌ ഐസൊലേഷന്‍ വാര്‍ഡ്. ബെഡ്ഷീറ്റുകളും പ്ലാസ്റ്റിക് കവറുകളും ഉപയോഗിച്ച്‌ ഇയാള്‍ ഒരു കയര്‍ രൂപപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ജനല്‍ വഴി ഇറങ്ങുന്നതിനിടെ താഴേക്ക് പതിക്കുകയായിരുന്നു.


ബെഡ്ഷീറ്റ് ഉപയോഗിച്ച്‌ ഐസൊലേഷൻ വാർഡിൽ നിന്ന് രക്ഷപ്പെടാന്‍ ശ്രമം, ആറാം നിലയിൽ നിന്നും വീണ് മധ്യവയസ്‌കൻ മരിച്ചു

കൊറോണ സംശയത്തെ തുടര്‍ന്നാണ് ഇയാളെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചത്. അതേ സമയം കൊറോണയുമായി ബന്ധപ്പെട്ട ലക്ഷണങ്ങളൊന്നും കാണിച്ചിരുന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പരിശോധന ഫലം ലഭിച്ചിട്ടില്ല. സംഭവത്തെ തുടര്‍ന്ന് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലെ സുരക്ഷ സംബന്ധിച്ച്‌ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡല്‍ഹി എയിംസ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് ഒരു രോഗി ചാടിയിരുന്നു. ഇയാള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇയാളേയും കൊറോണ സംശയത്തെ തുടര്‍ന്നാണ് ആശുപത്രിയിലാക്കിയത്.

Summary: Haryana Panipath Man who try to escape from isolation ward using bedsheet falls, dies
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia