പരീക്ഷണ വാക്സിനെടുത്ത ഹരിയാന മന്ത്രിക്ക് കോവിഡ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചണ്ഡിഗഢ് : (www.kvartha.com 05.12.2020) പരീക്ഷണ വാക്സിനെടുത്ത ഹരിയാന ആഭ്യന്തര വകുപ്പ് മന്ത്രി അനില്‍ വിജ്ജിന് കോവിഡ് സ്ഥിരീകരിച്ചു. കോവാക്സിന്‍ മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ഭാഗമായി നവംബര്‍ 20ന് മന്ത്രി വാക്സിന്‍ സ്വീകരിച്ചിരുന്നു. ഭാരത് ബയോട്ടെക് വികസിപ്പിച്ച കോവാക്സിന്‍ പരീക്ഷണ ഡോസ് കുത്തിവെച്ച ശേഷമാണ് അനില്‍ വിജ്ജിന് കോവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അസുഖ വിവരം അറിയിച്ചത്. അദ്ദേഹം ഇപ്പോള്‍ അംബാലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് . 
Aster mims 04/11/2022

മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക് കടന്ന ഭാരത് ബയോട്ടെക് തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. 90 % വിജയം കണ്ടിരുന്നു എന്നാണ് കോവാക്സിന്‍ നിര്‍മാതാക്കള്‍ അവകാശപ്പട്ടത്. അതിനിടെയാണ് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
പരീക്ഷണ വാക്സിനെടുത്ത ഹരിയാന മന്ത്രിക്ക് കോവിഡ്

അതിനിടെ ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായ ജി ആര്‍ ഉധ്വനി അല്‍പ സമയം മുമ്പ് കോവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചു.

Keywords:  Haryana minister who took trial dose of COVID-19 vaccine tests positive, News, Minister, Health, Health and Fitness, Hospital, Treatment, Twitter, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia