'സ്വീകരിച്ചത് ആദ്യ ഡോസ് വാക്‌സിന്‍ മാത്രം'; കോവാക്‌സിന്‍ ഉപയോഗത്തിന് ശേഷം കോവിഡ് സ്ഥീരികരിച്ചതില്‍ വിശദീകരണവുമായി മന്ത്രി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ന്യൂഡെല്‍ഹി: (www.kvartha.com 06.12.2020) ആദ്യ ഡോസ് വാക്‌സിന്‍ മാത്രമാണ് സ്വീകരിച്ചതെന്ന് കോവാക്‌സിന്‍ ഉപയോഗത്തിന് ശേഷം കോവിഡ് സ്ഥീരികരിച്ചതില്‍ വിശദീകരണവുമായി ആഭ്യന്തര മന്ത്രി അനില്‍ വിജ്. രണ്ടാം ഡോസ് എടുത്ത് 14 ദിവസത്തിന് ശേഷമേ ആന്റിബോഡി ഉണ്ടാകു എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിന് ശേഷം പ്രോട്ടോക്കോള്‍  പാലിച്ചു. രോഗം സ്ഥിരീകരിച്ച് അരമണിക്കൂറിനുള്ളില്‍ തന്നെ ആശുപത്രിയില്‍ പ്രവേശിച്ചെന്നും മന്ത്രി പറഞ്ഞു.
Aster mims 04/11/2022

കോവാക്‌സിന്‍ പരീക്ഷണത്തിന് വിധേയനായി രണ്ടാഴ്ച പിന്നിടുമ്പോഴാണ് രോഗ ബാധിതനായെന്ന് മന്ത്രി വെളിപ്പെടുത്തിയത്. നവംബര്‍ 20 ലെ കോവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിലാണ് അനില്‍ വിജ് വാക്‌സിന്‍ സ്വീകരിച്ചത്. 67 വയസ്സുകാരനായ അനില്‍ വിജ് അംബാലയിലെ സിവില്‍ ആശുപത്രിയിലാണുള്ളത്. ഭാരത് ബയോടെകും ഐസിഎംആറും ചേര്‍ന്നാണ് കോവാക്‌സിന്‍ വികസിപ്പിക്കുന്നത്. 

'സ്വീകരിച്ചത് ആദ്യ ഡോസ് വാക്‌സിന്‍ മാത്രം'; കോവാക്‌സിന്‍ ഉപയോഗത്തിന് ശേഷം കോവിഡ് സ്ഥീരികരിച്ചതില്‍ വിശദീകരണവുമായി മന്ത്രി


ആദ്യ വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞ് രണ്ടാം ഡോസ് സ്വീകരിക്കണമെന്നും 28 ദിവസത്തിന് ശേഷമേ വാക്‌സിന്റെ ഫലപ്രാപ്തി വ്യക്തമാകുവെന്നും ഭാരത് ബയോടെക് പ്രതികരിച്ചു. 

Keywords:  News, National, India, New Delhi, Vaccine, COVID-19, Health, Health & Fitness, Trending, Minister, Hospital, Haryana Health Min Anil Vij tests Covid positive days after getting single dose of Covaxin
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia