ച്യുയിംഗത്തിലൂടെ മറ്റൊരാള്‍ക്ക് രോഗം പകരാന്‍ സാധ്യതയേറെ; കൊവിഡ് വ്യാപനം തടയാന്‍ ഹരിയാനയില്‍ ജൂണ്‍ 30വരെ ച്യുയിംഗത്തിന് നിരോധനം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചണ്ഡിഗഡ്: (www.kvartha.com 03.04.2020) കൊറോണ മുന്‍കരുതലിന്റെ ഭാഗമായി ഹരിയാനയില്‍ സര്‍ക്കാര്‍ ച്യുയിംഗത്തിന് നിരോധനം ഏര്‍പ്പെടുത്തി. പൊതു സ്ഥലങ്ങളില്‍ ച്യുയിംഗം തുപ്പുന്നത് വൈറസ് വ്യാപനത്തിന് ഇടയാക്കുമെന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ജൂണ്‍ 30 വരെയാണ് നിരോധനം.

ഒരാള്‍ തുപ്പിയിട്ട ച്യുയിംഗത്തിലൂടെ മറ്റൊരാള്‍ക്ക് രോഗം പകരാനുള്ള സാധ്യതയുണ്ടെന്ന് ഫുഡ് ആന്റ് ഡ്രഗ് കമ്മീഷണര്‍ അശോക് കുമാര്‍ മീന വ്യക്തമാക്കി.

ച്യുയിംഗത്തിലൂടെ മറ്റൊരാള്‍ക്ക് രോഗം പകരാന്‍ സാധ്യതയേറെ; കൊവിഡ് വ്യാപനം തടയാന്‍ ഹരിയാനയില്‍ ജൂണ്‍ 30വരെ ച്യുയിംഗത്തിന് നിരോധനം

സംസ്ഥാനത്ത് ഇതുവരെ 13,000 പേരെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും കൊവിഡ് 19 വ്യാപനം തടയാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. പൊതുജനാരോഗ്യത്തിന്റെ താല്‍പര്യപ്രകാരമാണ് തീരുമാനമെടുത്തതെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

Keywords:  News, National, corona, Ban, Health, Government, Chandigarh, Bubble Gum, Haryana Government Ban Sale of Chewing Gum Till June 30 for Coronavirus
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia