ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
*ഹാർവാർഡ് ടിഎച്ച് ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഗവേഷകരാണ് പഠനം നടത്തിയത്
ന്യൂഡെൽഹി: (KVARTHA) ഹാർവാർഡ് ടിഎച്ച് ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഗവേഷകർ നടത്തിയ പഠനമനുസരിച്ച്, കഠിനമായ നെഞ്ചുവേദന അനുഭവപ്പെട്ട് മണിക്കൂറുകൾക്കുള്ളിൽ ആസ്പിരിൻ കഴിക്കുന്നത് വഴി പ്രതിവർഷം 13,000-ൽ അധികം ആളുകളാണ് അമേരിക്കയിൽ രക്ഷപെടുന്നതെന്ന് റിപോർട്.
അമേരിക്കൻ ഹാർട് അസോസിയേഷൻ്റെ ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിന് നേതൃത്വം നൽകിയത്, കാർഡിയോ വാസ്കുലർ ഹെൽത്ത് പ്രൊഫസർ ബെർണാഡ് ലോൺ ഗൂഡാർസ് ഡാനെയാണ്. എപിഡെമിയോളജി വിഭാഗത്തിലെ ഡോക്ടറൽ വിദ്യാർത്ഥി റിയന്ന റുസ്സോ, എത്തിക്‌സ് ആൻഡ് പോപ്പുലേഷൻ ഹെൽത്ത് പ്രൊഫസർ മേരി ബി സാൾട്ടൺസ്റ്റാൾ ഡാനിയൽ വിക്‌ലർ എന്നിവരും പഠനത്തിൻ്റെ ഭാഗമായി.
റിപോർടുകൾ അനുസരിച്ച്, അമേരിക്കയിൽ ആസ്പിരിൻ പരക്കെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. പ്രത്യേകിച്ച് വേദന അനുഭവപ്പെട്ട് ഉടനെ എന്തു ചെയ്യണമെന്നറിയാതെ പരിഭ്രമിച്ചു നിൽക്കുകയോ ആശുപത്രിയിലെത്താൻ വൈകുകയോ ചെയ്യുന്ന ഘട്ടത്തിൽ, നാല് മണിക്കൂറിനുള്ളിൽ വളരെ ഫലപ്രദമായ രോഗശാന്തി നൽകാൻ ആസ്പിരിനു കഴിയുമെന്നാണ് ഉപഭോക്താക്കള്‍ പറയുന്നതെന്നും ഗവേഷകർ വ്യക്തമാക്കി.
അമിതമായി ആസ്പിരിൻ ഉപയോഗിച്ചു തുടങ്ങിയ സാഹചര്യത്തിൽ, ഇതിൻ്റെ ഉപയോഗം കാരണം മറ്റെന്തെങ്കിലും പ്രശ്നമുണ്ടാകുമോ എന്ന് അന്വേഷിക്കുകയാണ് ഗവേഷകരുടെ ലക്ഷ്യം. ഹൃദയാഘാത മരണ നിരക്ക്, നെഞ്ചുവേദന, ആസ്പിരിൻ ഉപയോഗം എന്നിവയെക്കുറിച്ചുള്ള മുൻ പഠനങ്ങളിൽ നിന്നുള്ള കണ്ടെത്തലുകളെക്കൂടി പരിഗണിച്ചു കൊണ്ടാണ് പഠനം മുന്നോട്ടു പോകുന്നത്.
വർധിച്ച ആസ്പിരിൻ ഉപയോഗം കാരണം രക്തം കട്ടപിടിക്കുന്ന മൈക്രോപ്ലാസ്റ്റിക് ഹൃദയാഘാതവും, സ്‌ട്രോക്ക് സാധ്യതയും വർദ്ധിക്കുമെന്ന് പഠനം കണ്ടെത്തി. നെഞ്ചുവേദന, അരയ്ക്കു മുകളിൽ അനുഭവപ്പെടുന്ന അസ്വസ്ഥത, ശ്വാസതടസ്സം, അമിതമായ വിയർക്കൽ, വ്യക്തമായ കാരണമൊന്നുമില്ലാതെ ഓക്കാനം അല്ലെങ്കിൽ ഛർദി അനുഭവപ്പെടുക, അല്ലെങ്കിൽ തലകറക്കം, തളർച്ച, ക്ഷീണം തുടങ്ങിയവയാണ് ഹൃദയാഘാതത്തിൻ്റെ പ്രധാന ലക്ഷണങ്ങൾ.
