Health Issue | ഹരിപ്പാട് ഗവ. ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയിൽ ഗുരുതര വീഴ്‌ച; വയറിനുള്ളിൽ പഞ്ഞിക്കെട്ടും തുണിയും; ഡോക്ടര്‍ക്കെതിരെ പരാതി


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഹരിപ്പാട് ഗവ. ആശുപത്രിയിലെ ശസ്ത്രക്രിയയിൽ പഞ്ഞിക്കെട്ടും തുണിയും കണ്ടെത്തിയതായി പരാതിയിൽ പറയുന്നു. ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ടു.
ഹരിപ്പാട്: (KVARTHA) ഹരിപ്പാട് ഗവ. ആശുപത്രിയിലെ പ്രസവ ശസ്ത്രക്രിയയില്‍ ഗുരുതര വീഴ്‌ച്ച സംഭവിച്ചതായി പരാതി. ആലപ്പുഴ പെണ്ണൂക്കര സ്വദേശിനിയായ 28കാരിക്കാണ് ഈ ദുരവസ്ഥ സംഭവിച്ചത്.
ഹരിപ്പാട് ഗവ. ആശുപത്രിയിലെ വനിതാഡോക്ടർ ജെയിൻ ജേക്കബിനെതിരെയാണ് പരാതിയുള്ളത്. ശസ്ത്രക്രിയയ്ക്കിടെ വയറിനുള്ളില്‍ പഞ്ഞിക്കെട്ട് വെച്ച് തുന്നിക്കെട്ടിയതായും, ഇതു കാരണം യുവതിയുടെ ആരോഗ്യനിലയില്‍ ഗുരുതര പ്രശ്‌നങ്ങള്‍ വന്നതായും പരാതിയിൽ പറയുന്നു.

കഴിഞ്ഞ മാസം 23-നാണ് യുവതിയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 27-ാം തിയതി വരെ ഗൈനക്കോളജിസ്റ്റായ ജെയിൻ ജേക്കബിന്റെ നിരീക്ഷണത്തിലായിരുന്നു യുവതി. വീട്ടിലേക്ക് എത്തിയ ശേഷം ശരീരമാസകലം നീർക്കെട്ട് വന്നതോടെ, യുവതിയെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ തുടർ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ പരിശോധനയില്‍ വയറില്‍ പഞ്ഞിക്കെട്ട് കിടക്കുന്നതായി കണ്ടെത്തിയത്.
ഈ മാസം എട്ടാം തിയതി ആശുപത്രിയില്‍ വീണ്ടും ശസ്ത്രക്രിയ നടത്തിയാണ് പഞ്ഞിക്കെട്ടും തുണിയും പുറത്തെടുത്തത്. ഇതിന് ശേഷം ആറ് ദിവസം ഐസിയുവിലും, തുടർന്ന് എട്ട് ദിവസം ആശുപത്രി വാർഡിലും ചികിത്സയില്‍ കഴിയേണ്ടി വന്നതായി പരാതിയില്‍ പറയുന്നു. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് യുവതിയുടെ മാതാവ് ആരോഗ്യമന്ത്രി വീണ ജോർജ്ജിനും പരാതി നല്‍കിയതായി അറിയുന്നു.
#MedicalError, #CesareanComplications, #HospitalNegligence, #KeralaHealth, #PatientCare, #HealthComplaint