ഒരു ഗ്രാമത്തിലെ പകുതിയോളം പേർക്കും കോവിഡ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ബെലഗാവി: (www.kvartha.com 23.04.2021) കർണാടക ബെലഗാവി ഖാനാപൂർ താലൂകിലെ ആബനാലി ഗ്രാമത്തിലെ പകുതിയോളം പേർക്കും കോവിഡ് സ്ഥിരീകരിച്ചു. ഗ്രാമത്തിലെ മൊത്തം ജനസംഖ്യ 300 ആണ്. ഇവിടെ ആന്റിജൻ  പരിശോധന നടത്തിയപ്പോൾ 144 പേർക്കും രോഗബാധ കണ്ടെത്തി. ആർടി-പിസിആർ പരിശോധനയും കൂടി നടത്തും.
Aster mims 04/11/2022

ഒരു ഗ്രാമത്തിലെ പകുതിയോളം പേർക്കും കോവിഡ്



ഗ്രാമത്തിലുള്ളവരിൽ ഭൂരിഭാഗവും മഹാരാഷ്ട്രയിലും ഗോവയിലും കൂലിത്തൊഴിലാളികളാണ്. അയൽ സംസ്ഥാനങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ ഏർപെടുത്തിയതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയെത്തിയവരാണ് ഇവരെല്ലാം. കൂടുതൽ പേരും പതിവായി ഈ സംസ്ഥാനങ്ങളിലേക്ക് ദിനേന പോയിവരുന്നവരാണ്. അതിർത്തിയിൽ കർശനമായ പരിശോധനകളില്ലാതെയാണ് ഇവർ നാട്ടിലേക്ക് വന്ന് കൊണ്ടിരുന്നത്.

നേരിയ പനിയും ശരീരവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ചിലർ ചൊവ്വാഴ്ച അടുത്തുള്ള സർകാർ ആരോഗ്യ കേന്ദ്രത്തിൽ എത്തിയിരുന്നു. ഇതിനെ തുടർന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ കൂട്ടപ്പരിശോധന നടത്തിയത്.

Keywords:  Karnataka, News, COVID-19, Maharashtra, Goa, State, Government, Health, Half of the population in Karnataka's Belgavi district tests covid positive.

.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia