Physical Activity | രാജ്യത്തെ പകുതി ജനങ്ങളും വ്യായാമം ചെയ്യുന്നില്ല; ആരോഗ്യത്തിന് ഗുരുതര ഭീഷണി!


ശാരീരിക ക്ഷമതയില്ലാത്ത 195 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് 12-ാം സ്ഥാനമാണ്.
അര്‍ണവ് അനിത
(KVARTHA) രാജ്യത്തെ ജനസംഖ്യയുടെ (Population) പകുതിയോളം പേര്‍ വ്യായാമം ചെയ്യുന്നില്ലെന്ന് (Physical Activity) ഗ്ലോബല്‍ ഹെല്‍ത്ത് എന്ന മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 57 ശതമാനം സ്ത്രീകള്‍ക്ക് (Women) വേണ്ടത്ര ശാരീരിക പ്രവര്‍ത്തനങ്ങള്‍ ചെയ്യാനാകുന്നില്ലെന്നും 42 ശതമാനം പുരുഷന്മാര്‍ (Men) ശാരീരിക കായിക ക്ഷമതയില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇത് കാരണം പകര്‍ച്ചവ്യാധി (Epidemic) രാജ്യത്ത് വര്‍ദ്ധിക്കുകയാണെന്ന് പഠനത്തിന്റെ കണ്ടെത്തലുകള്‍ വിലയിരുത്തി പ്രശസ്ത എന്‍ഡോക്രൈനോളജിസ്റ്റ് ഡോ അനൂപ് മിശ്ര പറഞ്ഞു.
കണ്ടെത്തലുകള്‍:
• ശാരീരിക ക്ഷമതയില്ലാത്ത 195 രാജ്യങ്ങളുടെ പട്ടികയില്‍, ഇന്ത്യയ്ക്ക് (India) 12-ാം സ്ഥാനമാണ്.
• ആഗോളതലത്തില്‍ ഏറ്റവുമധികം ശാരീരികക്ഷമതയില്ലാത്തത് ഏഷ്യ-പസഫിക്, ദക്ഷിണേഷ്യ (South Asia) എന്നിവയാണ്. ഇവിടങ്ങളിലെ ജനസംഖ്യയുടെ യഥാക്രമം 48 ശതമാനവും 45 ശതമാനവും ശാരീരിക ക്ഷമതയില്ലാത്തവരാണ്.
• ആഗോളതലത്തില്‍, പ്രായപൂര്‍ത്തിയായ ജനസംഖ്യയുടെ 31.3 ശതമാനം ശാരീരിക ക്ഷമതയില്ലാത്തവരാണ്. 2010ല്‍ ഇത് 26.4 ശതമാനമായിരുന്നു. ലോകജനസംഖ്യയുടെ 85 ശതമാനത്തില്‍ കൂടുതല്‍ ആളുകള്‍ ശാരീരിക ക്ഷമത കൈവരിക്കുക എന്നതാണ് ആഗോള ലക്ഷ്യം.
മുന്നറിയിപ്പ്
2000-ല്‍, ഇന്ത്യയിലെ മുതിര്‍ന്നവരുടെ 22.3 ശതമാനത്തിന് ശാരീരിക ക്ഷമതയില്ലായിരുന്നു. 2010-ല്‍ ഇത് 34 ശതമാനമായിരുന്നു. 2022-ല്‍, ലോകാരോഗ്യ സംഘടനയുടെ (WHO) മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് രാജ്യത്തെ പ്രായപൂര്‍ത്തിയായവരില്‍ (Adult) 49.4 ശതമാനം ഒരാഴ്ച എത്ര മണിക്കൂര്‍ വ്യായാമം (Exercise) ചെയ്യണമെന്ന സമയക്രമം പാലിക്കുന്നില്ലെന്ന് കണ്ടെത്തി. ഇക്കാര്യത്തില്‍ മാറ്റമുണ്ടായില്ലെങ്കില്‍ ഈ ദശകത്തിന്റെ അവസാനത്തോടെ രാജ്യത്തെ പ്രായപൂര്‍ത്തിയായവരില്‍ 60 ശതമാനവും കായികക്ഷമതയില്ലാത്തവരായി മാറുമെന്ന് പഠനം മുന്നറിയിപ്പ് നല്‍കുന്നു.
സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള കായിക ക്ഷമത നിലവാരത്തിലെ അസമത്വം ഇന്ത്യയില്‍ മാത്രമല്ല നിലനില്‍ക്കുന്നത്. ദക്ഷിണേഷ്യയില്‍, എല്ലാ രാജ്യങ്ങളിലും, സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ ശരാശരി 14 ശതമാനം പേര്‍ വ്യായായം ചെയ്യുന്നവരാണ്. എന്നാല്‍ പ്രായപൂര്‍ത്തിയായവരുടെ കാര്യക്ഷമത മോശമായതിന്റെ പട്ടിയ പരിശോധിച്ചാല്‍ ഈ പ്രദേശം രണ്ടാം സ്ഥാനത്താണ്. ശാരീരിക ക്ഷമതയുള്ള പ്രായപൂര്‍ത്തിയായവര്‍ ആഴ്ചയില്‍ കുറഞ്ഞത് 150 മുതല്‍ 300 മിനിറ്റ് വരെ വ്യായാമം അടക്കമുള്ള ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
ശാരീരിക ക്ഷമതയില്‍ ഇന്ത്യക്കാര്‍ കൊക്കേഷ്യന്‍ രാജ്യങ്ങളിലുള്ളവരേക്കാള്‍ പിന്നിലാണെന്ന മുന്‍കാല പഠനങ്ങള്‍ പറഞ്ഞിരുന്നു. അതിലിപ്പോഴും മാറ്റമില്ല. സൈക്കിള്‍ ചവിട്ടുന്നത് (Cycling) ഉള്‍പ്പെടെയുള്ള എയ്റോബിക് വ്യായാമങ്ങള്‍ (Aerobic Exercise), പ്രമേഹം, (Diabetes) അര്‍ബുദം (Cancer), മാനസിക ക്ഷേമം (Mental health) എന്നിവയ്ക്ക് മികച്ചതാണെന്ന് ഡോ. മിശ്ര പറയുന്നു.
2023 ജൂണില്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ധനസഹായത്തോടെ മദ്രാസ് ഡയബറ്റിസ് റിസര്‍ച്ച് സെന്റര്‍ നടത്തിയ ഒരു പഠനത്തില്‍, രാജ്യത്തെ ജനസംഖ്യയുടെ 11.4 ശതമാനം പേര്‍ക്കെങ്കിലും പ്രമേഹമുണ്ടെന്ന് കണ്ടെത്തിയിരുന്നു. പഠനത്തിന്റെ ഭാഗമായ 15.3 ശതമാനവും പ്രീ ഡയബറ്റിക് (Prediabetes) ആണെന്നും കണ്ടെത്തി. ജനസംഖ്യയുടെ 28.6 ശതമാനം പേര്‍ക്കും പൊണ്ണത്തടിയുണ്ടെന്നും 39.5 ശതമാനം ആളുകള്‍ക്കും കുടവയറുണ്ടെന്നും കണ്ടെത്തി. അടുത്ത 20 വര്‍ഷത്തിനുള്ളില്‍ പ്രമേഹത്തെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് ആരോഗ്യമുള്ളവര്‍ തീരുമാനിച്ചാല്‍ അത് അടുത്ത 80 വര്‍ഷത്തേക്ക് ജനസംഖ്യയുടെ ആരോഗ്യവും ആയുര്‍ദൈര്‍ഘ്യവും നിര്‍ണ്ണയിക്കാന്‍ കഴിയുമെന്ന് പഠനം പറഞ്ഞിരുന്നു.
അമിത വണ്ണത്തിന് കാരണം
1) 44 ശതമാനം പ്രമേഹം
2) 23 ശതമാനം കേസുകളില്‍ ഇസ്‌കെമിക് ഹൃദ്രോഗം
3) ക്യാന്‍സര്‍ കേസുകളില്‍ 7-41 ശതമാനം
രാജ്യത്ത് പൊണ്ണത്തടി വിചിത്രമായാണ് വര്‍ദ്ധിക്കുന്നത്. ഇന്ത്യയില്‍, പൊണ്ണത്തടിയുടെ സ്ഥിതിവിവരക്കണക്കുകള്‍ ഗണ്യമായി കുറവാണ്. പ്രമേഹം, രക്താതിമര്‍ദ്ദം, ഹൈപ്പര്‍ലിപിഡീമിയ തുടങ്ങിയ സാംക്രമികേതര രോഗങ്ങളുടെ അപകടസാധ്യതകള്‍ പൊണ്ണത്തടിയുമായി ബന്ധപ്പെട്ടിരിക്കുന്നു, അതിനാല്‍ ഇതിന് ആരോഗ്യപരമായ പ്രത്യാഘാതങ്ങളുണ്ട്, അത് പരിഹരിക്കാന്‍ അമിത ശരീരഭാരമുള്ളവര്‍ ശ്രമിക്കണമെന്ന് സീതാറാം ഭാരതിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് & റിസര്‍ച്ചിലെ പീഡിയാട്രിക് കണ്‍സള്‍ട്ടന്റും പൊണ്ണത്തടിയെക്കുറിച്ചുള്ള പ്രധാന പഠനത്തിന്റെ രചയിതാക്കളില്‍ ഒരാളുമായ ഡോ എച്ച്പിഎസ് സച്ച്‌ദേവ് ചൂണ്ടിക്കാട്ടുന്നു. ഭക്ഷണക്രമം, ജീവിതശൈലിയിലെ മാറ്റങ്ങള്‍ എന്നിവയിലൂടെ ശരീരഭാരം കുറയ്ക്കാനാകുമെന്ന് ഈ മേഖലയിലുള്ള വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
കായിക ക്ഷമതയ്ക്ക് കുറഞ്ഞത് 45 മിനിറ്റ് എയ്‌റോബിക് ശാരീരിക പ്രവര്‍ത്തനങ്ങളായ നടത്തം, കളി, സൈക്കിള്‍ ചവിട്ടല്‍ എന്നിവ ചെയ്യണം. കൂടാതെ ശാരീരിക ശക്തി കൈവരിക്കുന്നതിനുള്ള പരിശീലനവും ജോലിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും ദിവസവും ഒരു മണിക്കൂര്‍ ചെയ്യണം. പ്രമേഹവും ഉപാപചയ രോഗങ്ങളും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ശാരീരിക ക്ഷമതയ്ക്ക് ഇവ അത്യാവശ്യമാണെന്ന് ഡോ. മിശ്ര നിര്‍ദ്ദേശിക്കുന്നു. നിങ്ങള്‍ക്ക് ജോലിയിത്തിരക്കും മറ്റും ഉണ്ടെങ്കില്‍ ദിവസവും 10 മുതല്‍ 15 മിനിറ്റ് വരെ വളരെ വേഗം നടക്കുക, അത് മികച്ച അനുഭവമായിരിക്കും. ആഹാരത്തിന് മുമ്പ് 10-15 മിനിറ്റ് നടക്കുക. വാരാന്ത്യങ്ങളില്‍ ഭക്ഷണത്തിനു മുമ്പും ശേഷവുമുള്ള നടത്തത്തിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുക