Noon Meal Project | സ്‌കൂളുകളില്‍ വിതരണം ചെയ്യുന്ന ഉച്ചഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്താന്‍ മിന്നല്‍ സന്ദര്‍ശനത്തിന് എത്തി; മന്ത്രിക്ക് വിളമ്പിയ ചോറില്‍ മുടി!
Jun 7, 2022, 16:05 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്തെ സ്‌കൂളുകളില്‍ വിതരണം ചെയ്യുന്ന ഉച്ചഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്താന്‍ മിന്നല്‍ സന്ദര്‍ശനത്തിനെത്തിയ മന്ത്രിക്ക് വിളമ്പിയ ചോറില്‍ മുടി ലഭിച്ചു. ഭക്ഷ്യമന്ത്രി ജി ആര്‍ അനിലാണ് കോടണ്‍ഹില്‍ സ്‌കൂളില്‍ ഉച്ചയ്ക്ക് പരിശോധനയ്ക്ക് എത്തിയത്.
പാചകപ്പുര സന്ദര്‍ശിച്ച ശേഷം അദ്ദേഹം കുട്ടികള്‍ക്കൊപ്പം ഭക്ഷണം കഴിക്കാനിരുന്നു. കുട്ടികളുമായി കുശലാന്വേഷണം നടത്തി ഭക്ഷണം കഴിക്കുന്നതിനിടെയാണ് പാത്രത്തില്‍ നിന്ന് തലമുടി കിട്ടിയത്. മുടി കളഞ്ഞ് ഭക്ഷണം നീക്കിവച്ച മന്ത്രിക്ക് മുന്നിലേക്ക് പുതിയ പാത്രത്തില്‍ സ്‌കൂള്‍ അധികൃതര്‍ ചോറും കറികളും വീണ്ടും എത്തിച്ചു.
ഇതൊരു ഒറ്റപ്പെട്ട സംഭവമായി കണ്ടാല്‍ മതിയെന്നും കോടണ്‍ഹില്‍ എല്‍പി സ്‌കൂള്‍ ഉള്‍പെടെ പല വിദ്യാലയങ്ങളിലും പാചക, ശുചീകരണ തൊഴിലാളികളുടെ കുറവുണ്ടെന്നും മന്ത്രി പറഞ്ഞു. ഭക്ഷണത്തില്‍ നിന്നും തലമുടി കിട്ടിയതുമായി ബന്ധപ്പെട്ട് ശുചീകരണം മെച്ചപ്പെടുത്തണമെന്ന് മന്ത്രി പ്രതികരിച്ചു. മികച്ച ഭക്ഷണമാണ് കുട്ടികള്‍ക്ക് നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. സ്‌കൂളിലെ സ്ഥല പരിമിതി ഉള്‍പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതുണ്ടെന്നും ജി ആര്‍ അനില്‍ വ്യക്തമാക്കി.
ഉച്ചഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്താന്‍ വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ മറ്റു വിദ്യാലയങ്ങളില്‍ സന്ദര്‍ശനം തുടരുമെന്ന് ഭക്ഷ്യമന്ത്രി പറഞ്ഞു. വിദ്യാലയങ്ങള്‍ക്കുള്ള സന്ദേശമാണ് സന്ദര്‍ശനം. തിങ്കളാഴ്ച കോഴിക്കോട് ജില്ലയില്‍ എത്തിയ മന്ത്രി കുട്ടികള്‍ക്കൊപ്പം ഉച്ചഭക്ഷണവും കഴിച്ചിരുന്നു.
സംസ്ഥാനത്തെ ചില വിദ്യാലയങ്ങളില്‍ ഭക്ഷ്യവിഷബാധ ഉണ്ടായതിനെ തുടര്‍ന്നാണ് മന്ത്രിമാരുടെ നേതൃത്വത്തിലുള്ള സംഘം സ്‌കൂളുകളില്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

