അഞ്ച് മാസത്തിനിടെ എച്ച്1 എന്‍1 ബാധിച്ച് മരിച്ചവരുടെ എണ്ണം പത്തായി
May 28, 2017, 15:05 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊല്ലം: (www.kvartha.com 28.05.2017) പനിയില്‍ വിറച്ച് കൊല്ലം. കഴിഞ്ഞ അഞ്ച് മാസത്തിനിടയില്‍ ജില്ലയില്‍ എച്ച് 1 എന്‍ 1 ബാധിച്ച് മരിച്ചവരുടെ എണ്ണം പത്തായി. 380 പേര്‍ക്ക് ഡെങ്കിപനി സ്ഥിതീകരിച്ചു. ഡെങ്കി ബാധിച്ച് ഒരാള്‍ മരിക്കുകയും ചെയ്തു. മഞ്ഞപിത്തവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പനി പടര്‍ന്ന് പിടിച്ചതോടെ മുന്‍ കരുതലുമായി ആരോഗ്യ വിഭാഗം പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി. ജില്ലാ മെഡിക്കല്‍ ഓഫീറുടെ നിര്‍ദേശ പ്രകാരം ആരോഗ്യ വിഭാഗം പ്രവര്‍ത്തകര്‍ ജില്ലയിലെ വീടുകള്‍ സന്ദര്‍ശിക്കുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്.
വൃത്തിഹീനമായ പരിസരമുള്ള വീടുകളില്‍ നേട്ടീസ് നല്‍കുകയും രണ്ട്് ദിവസത്തെ സമയം അനുവദിക്കുകയും ചെയ്യും. തുടര്‍ന്ന് നിശ്ചിത സമയത്തിനകം വീടും പരിസരവും വൃത്തിയാക്കിയില്ലെങ്കില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും. പ്രധാനമായും ചിരട്ട, പൊട്ടിയ പാത്രങ്ങള്‍, ടയര്‍, പ്ലാസ്റ്റിക് കുപ്പികള്‍, ചകിരിതണ്ട് എന്നിങ്ങനെ വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുള്ളവയാണ് വീട്ടിന്റെ പരിസരത്ത് നിന്നും മാറ്റാന്‍ ആരോഗ്യ വിഭാഗം നേട്ടീസിലൂടെ ആവശ്യപ്പെടുന്നത്. പടര്‍ന്ന് പിടിക്കുന്ന ഡെങ്കിപനി പരത്തുന്ന കൊതുകുകള്‍ മുട്ടയിടുന്നത് അലക്ഷ്യമായി വലിച്ചെറിയുന്ന ഇത്തരം സാധനങ്ങളിലാണ്.
പെട്ടന്നുള്ള കഠിനമായ പനി, അസഹ്യമായ തലവേദന, നേത്രഗോളങ്ങളുടെ പിന്നിലെ വേദന, സന്ധികളിലും മാംസപേശികളിലും വേദന, നെഞ്ചെരിച്ചിലും രുചിയില്ലായ്മയും, മനം പുരട്ടലും ചര്‍ദ്ദിയും തുടങ്ങിയവയാണ് ഡെങ്കിയുടെ ലക്ഷണങ്ങള്‍. കൂടാതെ ഡെങ്കുഹെമറാജിക് എന്ന പേരിലറിയപ്പെടുന്ന ചില ലക്ഷണങ്ങളുമുണ്ട്. പനിയും തുടര്‍ച്ചയായ വയറുവേദനയും, ചര്‍മ്മം വിളറിയതും ഈര്‍പ്പമേറിയതും, മൂക്ക,് വായ, മോണ മുതലായവയില്‍ കൂടിയുള്ള രക്ത സ്രാവം, കൂടെ കൂടെ രക്തത്തോടെയോ അല്ലാതെയോ ഉള്ള ചര്‍ദ്ദി, ഉറക്കമില്ലായ്മ, അമിതമായ ദാഹം, നാഡീമിടിപ്പ് കുറയല്‍ തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങള്‍.
രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ കാണണമെന്നും ജില്ലാ മെഡിക്കല്‍ ഒഫീസര്‍ പറയുന്നു. ഫ്രിഡ്ജിനിടിയിലെ ട്രേയില്‍ കെട്ടിനില്‍ക്കുന്ന വെള്ളം, ഫല്‍വര്‍ വേസിലെ വെള്ളം തുടങ്ങിയവയില്‍ നിന്നാണ് കൂടുതലായും കൊതുക് പെരുകാന്‍ കാരണമാകുന്നത്. ശരീരം മുഴുവന്‍ മറയത്തക്ക വിധത്തിലുള്ള വസ്ത്രം ധരിക്കുന്നത് കൊതുക് കടിക്കുന്ന സാഹചര്യം ഒഴിവാക്കാം. ജില്ലയില്‍ അയത്തില്‍ മേഖലയിലാണ് ആദ്യ ആഴ്ചകളില്‍ ഡെങ്കിയുടെ സാന്നിധ്യം കണ്ടെത്തുന്നത്. അയത്തില്‍ പ്രദേശത്ത് ആരോഗ്യ വിഭാഗം പരിശോധന നടത്തി രക്ത സാംമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഡെങ്കിപോലെ എച്ച്1 എന്‍1 ബാധിതരുടെ എണ്ണവും കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഇത്തവണ കൂടിയിടുണ്ട്. അഞ്ച് മാസത്തിനിടയില്‍ 65 പേര്‍ക്ക് എച്ച്1 എന്‍1 സ്ഥിരികരിച്ചിടുണ്ട്. എന്നാല്‍ ഇത് കണക്കുള്‍ പ്രകാരമുള്ളവ മാത്രമാണ്. യാഥാര്‍ഥ്യം അതിലും മുകളിലാണ്.
പനി ബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ ഗവണ്‍മെന്റ് ആശുപത്രികളിലടക്കം പനി ക്ലിനിക്കുകള്‍ ആരംഭിച്ചിരുന്നു. വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് എച്ച്1 എന്‍1. ചുമക്കുമ്പോഴും തുമ്മുമ്പോഴും വായുവിലൂടെയും സൂക്ഷ്മകണങ്ങളില്‍ പതിച്ച പ്രതലങ്ങളില്‍ നിന്ന് കൈകളിലൂടെയുമാണ് എച്ച്1 എന്‍1 പ്രധാനമായും പകരുന്നത്.
എച്ച്1 എന്‍1 രോഗികള്‍ക്ക് നല്‍കുന്നത് ഒസള്‍ട്ടിമര്‍ എന്ന മരുന്നാണ്. ഈ മരുന്ന് എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ലഭ്യമാണ്. പൊതുജനങ്ങളുടെ ഭാഗത്ത് നിന്നും നല്ല നിലയിലുള്ള പിന്തുണ ഉണ്ടെങ്കില്‍ മാത്രമെ ഡെങ്കിപോലുള്ളവയെ തുരത്താന്‍ സാധിക്കൂവെന്ന് ഡെപ്യൂട്ടി ഡി എം ഒ മണികണ്ഠന്‍ പറഞ്ഞു. അലക്ഷ്യമായി മാലിന്യങ്ങള്‍ റോഡ് വക്കില്‍തള്ളുന്നത് സമൂഹത്തോട് ചെയ്യുന്ന ക്രൂരതയാണെന്നും ഇതൊഴിവാക്കിയാല്‍ ഒരു പരിധിവരെ രേഗങ്ങളില്‍ നിന്നും രക്ഷനേടാമെന്നും അദ്ദേഹം പറഞ്ഞു.

Keywords: Kerala, News, Kollam, diseased, Death, Treatment, Health, H1N1: 10 death cases reported at Kollam.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.