ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com 09.04.2022) കോവിഡ് എക്സ് ഇ വകഭേദം ഇന്‍ഡ്യയില്‍ സ്ഥിരികരിച്ചതായി സൂചന. ഗുജറാതില്‍ കോവിഡ് സ്ഥിരീകരിച്ച രോഗിയിലാണ് എക്സ് ഇ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. മുംബൈയില്‍ നിന്ന് വഡോദരയില്‍ എത്തിയ 60 കാരനാണ് രോഗബാധ കണ്ടെത്തിയതായി സംശയിക്കുന്നത്. അന്തിമ സ്ഥിരീകരണത്തിനായുള്ള ജനിതക ശ്രേണീകരണ പരിശോധന തുടരുകയാണെന്ന് അധൃകൃതര്‍ അറിയിച്ചു.
കഴിഞ്ഞ മാസം വഡോദര സന്ദര്‍ശനത്തിനിടെ മുംബൈയില്‍ നിന്നുള്ള 60 വയസ്സുള്ള രോഗിക്ക് പുതിയ വേരിയന്റ് ബാധിച്ചെങ്കിലും അദ്ദേഹിന് എക്സ ഇ സബ് വേരിയന്റ് കണ്ടെത്തിയെന്ന റിപോര്‍ട് വെള്ളിയാഴ്ചയാണ് ലഭിച്ചത്. പിന്നീട് അദ്ദേഹം മുംബൈയിലേക്ക് മടങ്ങിയതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം മുംബൈയില്‍ കോവിഡ് സ്ഥിരീകരിച്ച ഒരാളില്‍ എക്സ് ഇ വകഭേദം കണ്ടെത്തിയതായി ബ്രിഹന്‍ മുംബൈ മുന്സിപല് കോര്പറേഷന് അറിയിച്ചിരുന്നെങ്കിലും ആരോഗ്യ മന്ത്രാലയം തള്ളുകയായിരുന്നു. അതേസമയം എക്സ് ഇ ഇന്‍ഡ്യയില്‍ ആശങ്കാജനകമായ സാഹചര്യം സ്യഷ്ടിക്കില്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍.
Keywords: Gujarat reports first case of COVID XE variant; Mumbai man contracted virus during visit to Vadodara, Mumbai, News, COVID-19, Health, Health and Fitness, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

