കോവിഡ് എക്‌സ് ഇ വകഭേദം ഇന്‍ഡ്യയില്‍ സ്ഥിരികരിച്ചതായി സൂചന

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 09.04.2022) കോവിഡ് എക്‌സ് ഇ വകഭേദം ഇന്‍ഡ്യയില്‍ സ്ഥിരികരിച്ചതായി സൂചന. ഗുജറാതില്‍ കോവിഡ് സ്ഥിരീകരിച്ച രോഗിയിലാണ് എക്സ് ഇ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. മുംബൈയില്‍ നിന്ന് വഡോദരയില്‍ എത്തിയ 60 കാരനാണ് രോഗബാധ കണ്ടെത്തിയതായി സംശയിക്കുന്നത്. അന്തിമ സ്ഥിരീകരണത്തിനായുള്ള ജനിതക ശ്രേണീകരണ പരിശോധന തുടരുകയാണെന്ന് അധൃകൃതര്‍ അറിയിച്ചു.
Aster mims 04/11/2022

കോവിഡ് എക്‌സ് ഇ വകഭേദം ഇന്‍ഡ്യയില്‍ സ്ഥിരികരിച്ചതായി സൂചന

കഴിഞ്ഞ മാസം വഡോദര സന്ദര്‍ശനത്തിനിടെ മുംബൈയില്‍ നിന്നുള്ള 60 വയസ്സുള്ള രോഗിക്ക് പുതിയ വേരിയന്റ് ബാധിച്ചെങ്കിലും അദ്ദേഹിന് എക്‌സ ഇ സബ് വേരിയന്റ് കണ്ടെത്തിയെന്ന റിപോര്‍ട് വെള്ളിയാഴ്ചയാണ് ലഭിച്ചത്. പിന്നീട് അദ്ദേഹം മുംബൈയിലേക്ക് മടങ്ങിയതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം മുംബൈയില്‍ കോവിഡ് സ്ഥിരീകരിച്ച ഒരാളില്‍ എക്സ് ഇ വകഭേദം കണ്ടെത്തിയതായി ബ്രിഹന്‍ മുംബൈ മുന്‍സിപല്‍ കോര്‍പറേഷന്‍ അറിയിച്ചിരുന്നെങ്കിലും ആരോഗ്യ മന്ത്രാലയം തള്ളുകയായിരുന്നു. അതേസമയം എക്സ് ഇ ഇന്‍ഡ്യയില്‍ ആശങ്കാജനകമായ സാഹചര്യം സ്യഷ്ടിക്കില്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍.

Keywords: Gujarat reports first case of COVID XE variant; Mumbai man contracted virus during visit to Vadodara, Mumbai, News, COVID-19, Health, Health and Fitness, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia