Guinness record | ശരീരത്തില്‍ നിന്ന് 2.25 കിലോഗ്രാം തൂക്കമുള്ള 236 ഫൈബ്രോയിഡുകള്‍ നീക്കം ചെയ്ത് ഗിന്നസ് റെകോര്‍ഡില്‍ ഇടം നേടി മാധ്യമപ്രവര്‍ത്തക

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബെന്‍ഗ്ലൂര്‍: (www.kvartha.com) ശരീരത്തില്‍ നിന്ന് 2.25 കിലോഗ്രാം ഭാരമുള്ള 236 ഫൈബ്രോയിഡുകള്‍ നീക്കം ചെയ്ത് ഗിന്നസ് റെകോര്‍ഡ് നേടി ബെന്‍ഗ്ലൂറുവില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തക റിതിക ശര്‍മ. ശക്ത വേള്‍ഡ് ഹോസ്പിറ്റലില്‍ അടുത്തിടെ നടത്തിയ ശസ്ത്രക്രിയയെ തുടര്‍ന്നാണ് ശരീരത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഫൈബ്രോയിഡുകള്‍ നീക്കം ചെയ്തതിന്റെ റെകോര്‍ഡ് 34 കാരിയായ റിതിക ശര്‍മയെ തേടിയെത്തിയത്.
Aster mims 04/11/2022
സീനിയര്‍ കണ്‍സല്‍ന്റ് ആന്‍ഡ് ഹെഡ് ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനകോളജി വകുപ്പിലെ ഡോ. ശാന്തല തുപ്പണ്ണയുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘം തിങ്കളാഴ്ചയാണ് സങ്കീര്‍ണമായ ശസ്ത്രക്രിയയ്ക്ക് ശേഷം ശര്‍മയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് 236 ഫൈബ്രോയിഡുകള്‍ നീക്കം ചെയ്തത്. ഫൈബ്രോയിഡുകള്‍ ഒരു കോളിഫ്‌ളവര്‍ പോലെ വലുതായിരുന്നുവെന്നും 2.25 കിലോഗ്രാമില്‍ കൂടുതല്‍ ഭാരമുണ്ടെന്നും റിപോര്‍ടുകള്‍ പറയുന്നു.

രോഗനിര്‍ണയ സമയത്ത് ശര്‍മയ്ക്ക് അസാധാരണമായ ആര്‍ത്തവ രക്തസ്രാവം ഉണ്ടായിരുന്നു. ഫൈബ്രോയിഡുകളുടെ വ്യത്യസ്ത വലുപ്പം കാരണം വലുതായ വയറിന് എട്ടു മാസത്തെ ഗര്‍ഭധാരണത്തോട് സാമ്യമുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ശര്‍മയുടെ ശരീരത്തിലെ മുഴകള്‍ നീക്കം ചെയ്യുന്നതിനായി ഡോ. ശാന്തല തുപ്പണ്ണയും അവരുടെ കീഴിലുള്ള ഡോക്ടര്‍മാരും മയോമെക്ടമി നടത്തി. നാലര മണിക്കൂര്‍ ശസ്ത്രക്രിയ നീണ്ടുനിന്നു.

മൂത്രാശയത്തിനും മൂത്രനാളിക്കും താഴെയായി ഫൈബ്രോയിഡുകള്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ഗര്‍ഭാശയത്തിന്റെ ഇടതുവശത്തും അടിവയറ്റിലെ സുപ്രധാന ഘടനകളോട് വളരെ അടുത്തും വ്യാപിച്ചുകിടക്കുന്നതിനാല്‍ തന്നെ ശസ്ത്രക്രിയ സങ്കീര്‍ണമായിരുന്നു. 

Guinness record | ശരീരത്തില്‍ നിന്ന് 2.25 കിലോഗ്രാം തൂക്കമുള്ള  236 ഫൈബ്രോയിഡുകള്‍ നീക്കം ചെയ്ത് ഗിന്നസ് റെകോര്‍ഡില്‍ ഇടം നേടി മാധ്യമപ്രവര്‍ത്തക


എന്നിരുന്നാലും 236 ഫൈബ്രോയിഡുകളും നീക്കം ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഡോ ശാന്തള തുപ്പണ്ണ പറഞ്ഞു. ഇത്തരം രോഗാവസ്ഥകളെക്കുറിച്ച് സ്ത്രീകള്‍ ബോധവാന്മാരായിരിക്കണമെന്നും എത്രയും വേഗം വിദഗ്ധരെ സമീപിച്ച് ചികിത്സ നല്‍കണമന്നും അവര്‍ പറഞ്ഞു.

ഗര്‍ഭാശയ ഫൈബ്രോയിഡുകള്‍, ഗര്‍ഭാശയ ലിയോമിയോമകള്‍ അല്ലെങ്കില്‍ ഫൈബ്രോയിഡുകള്‍ എന്നും അറിയപ്പെടുന്നു. ഇത് ഗര്‍ഭപാത്രത്തിന്റെ മൃദുലമായ പേശി മുഴകളാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അവ കൂടുതല്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്.

മിക്ക സ്ത്രീകളിലും രോഗലക്ഷണങ്ങള്‍ കാണിക്കാത്തതിനാല്‍ ഫൈബ്രോയിഡുകള്‍ തുടക്കത്തില്‍ കണ്ടുപിടിക്കാന്‍ പ്രയാസമാണ്. അവ ആവശ്യത്തിന് വളരുകയാണെങ്കില്‍, ഇടയ്ക്കിടെ മൂത്രമൊഴിക്കേണ്ടിവരുന്നു.

ലോകത്തിലെ 80 ശതമാനം സ്ത്രീകളും 50 വയസ്സിനുള്ളില്‍ ഫൈബ്രോയിഡുകള്‍ കാരണമുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരാണെന്ന് പഠനം പറയുന്നു. എന്നാല്‍ ചിലര്‍ക്ക് മാത്രമേ വേദനാജനകമായ ലക്ഷണങ്ങള്‍ ഉള്ളൂ എന്നതാണ് അത് തിരിച്ചറിയപ്പെടാതെ പോകുന്നതിന്റെ കാരണം.

Keywords: Bengaluru journalist sets Guinness record for getting 236 fibroids removed from her body; they weighed 2.25 kg, Bangalore, Record, Woman, Treatment, Hospital, Health, Health and Fitness, National, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia