ഹെലികോപ്‌റ്റെര്‍ അപകടത്തില്‍ പരിക്കേറ്റ വരുണ്‍ സിംഗിനെ വിദഗ്ധചികിത്സയ്ക്ക് ബെംഗ്‌ളൂറിലേക്ക് മാറ്റി; നില ഗുരുതരം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ബെംഗ്‌ളൂറു: (www.kvartha.com 09.12.2021) കൂനൂര്‍ ഹെലികോപ്‌റ്റെര്‍ അപകടത്തില്‍ ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ട ഗ്രൂപ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിനെ വെലിങ്ടണിലെ സൈനിക ആശുപത്രിയില്‍നിന്ന് വിദഗ്ധചികിത്സയ്ക്കായി ബെംഗ്‌ളൂറിലേക്ക് മാറ്റി. എയര്‍ ആംബുലന്‍സില്‍ വൈകിട്ടാണ് അദ്ദേഹത്തെ രാജ്യത്ത് ഏറ്റവും മികച്ച ചികിത്സാ സൗകര്യങ്ങളുള്ള ആശുപത്രികളിലൊന്നായ വ്യോമസേന കമാന്‍ഡോ ആശുപത്രിയിലേക്ക് എത്തിച്ചത്. 
Aster mims 04/11/2022

അപകടത്തില്‍പെട്ട ഹെലികോപ്‌റ്റെറിലുണ്ടായിരുന്ന സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത് അടക്കം 13 പേരും മരിച്ചപ്പോള്‍ പരിക്കുകളോടെ രക്ഷപ്പെട്ടത് വരുണ്‍ സിംഗിന് മാത്രമാണ്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന്റെ തിരിച്ചുവരിവിന് വേണ്ടി പ്രാര്‍ഥനയോടെ കാത്തിരിക്കുകയാണ് രാജ്യം. 


ഹെലികോപ്‌റ്റെര്‍ അപകടത്തില്‍ പരിക്കേറ്റ വരുണ്‍ സിംഗിനെ വിദഗ്ധചികിത്സയ്ക്ക് ബെംഗ്‌ളൂറിലേക്ക് മാറ്റി; നില ഗുരുതരം


സംയുക്ത സൈനിക മേധാവി ബിപിന്‍ റാവതിനെ സ്വീകരിക്കാനായാണ് വരുണ്‍ സിംഗ് സുലൂരിലേക്ക് പോയത്. കഴിഞ്ഞ വര്‍ഷം ഒരു അപകടത്തില്‍ നിന്നും അത്ഭുതകരമായാണ് അദ്ദേഹം രക്ഷപ്പെട്ടത്. പൈലറ്റ് എന്ന രീതിയില്‍ നേടിയ വൈദഗ്ധ്യമാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായ എയര്‍ക്രാഫ്റ്റ് അപടത്തില്‍ നിന്നും വരുണ്‍ സിങിന്റെ ജീവന്‍ രക്ഷിച്ചത്. 

ഉയര്‍ന്ന് പറക്കുമ്പോള്‍ എയര്‍ക്രാഫ്റ്റിന് ഗുരുതരമായ സാങ്കേതിക തകരാര്‍ സംഭവിക്കുകയായിരുന്നു. എന്നാല്‍ തകരാര്‍   മനസിലാക്കിയ അദ്ദേഹം മനസാന്നിധ്യം കൈവിടാതെ ഉയരം ക്രമീകരിച്ച് എയര്‍ക്രാഫ്റ്റ് നിലത്തിറക്കി വന്‍ അപകടം ഒഴിവാക്കുകയായിരുന്നു. 

സ്വാതന്ത്രദിനത്തില്‍ ശൗര്യചക്ര നല്‍കി വരുണ്‍ സിംഗിന്റെ ധീരതയേയും കഴിവിനെയും രാജ്യം ആദരിച്ചിരുന്നു. വെലിങ്ടണ്‍ ഡിഫെന്‍സ് സെര്‍വീസ് സ്റ്റാഫ് കോളജിലെ ഡയറക്ടിങ് സ്റ്റാഫായി സേവനം അനുഷ്ഠിക്കവേയാണ് വീണ്ടും അപകടം സംഭവിച്ചത്.

Keywords:  News, National, India, Bangalore, Hospital, Treatment, Health, Group Captain Varun Singh, who survived chopper crash, shifted to Bengaluru
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia