2 ദിവസത്തിനുള്ളില്‍ വിവാഹം; വിദേശത്തുനിന്നും എത്തിയത് കഴിഞ്ഞദിവസം; മാനദണ്ഡങ്ങള്‍ പാലിക്കാതെയും ക്വാറന്റൈനില്‍ പോകാതെയും കറങ്ങി നടന്ന യുവാവിന് കോവിഡ്; പിടികൂടി ആശുപത്രിയിലാക്കി അധികൃതര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പെരുമ്പിലാവ്: (www.kvartha.com 25.12.2021) രണ്ടു ദിവസത്തിനുള്ളില്‍ വിവാഹം നടക്കേണ്ടിയിരുന്ന യുവാവ് വിദേശത്തുനിന്നും നാട്ടിലെത്തിയത് കഴിഞ്ഞദിവസം. മാനദണ്ഡങ്ങള്‍ പാലിക്കാതെയും ക്വാറന്റൈനില്‍ പോകാതെയും കറങ്ങി നടന്ന യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്ക പട്ടികയിലുള്ളത് നിരവധി പേര്‍.
Aster mims 04/11/2022

2 ദിവസത്തിനുള്ളില്‍ വിവാഹം; വിദേശത്തുനിന്നും എത്തിയത് കഴിഞ്ഞദിവസം; മാനദണ്ഡങ്ങള്‍ പാലിക്കാതെയും ക്വാറന്റൈനില്‍ പോകാതെയും കറങ്ങി നടന്ന യുവാവിന് കോവിഡ്; പിടികൂടി ആശുപത്രിയിലാക്കി അധികൃതര്‍

ഒടുവില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ ആളെ പിടികൂടി ജില്ലാ ആശുപത്രിയിലാക്കി. എയര്‍പോര്‍ടിലെ കോവിഡ് പരിശോധനയുടെ ഫലം വെള്ളിയാഴ്ച വൈകിട്ട് എത്തിയപ്പോഴാണ് ഫലം പോസിറ്റീവ് എന്ന് അറിയുന്നത്.

വിദേശത്തു നിന്നെത്തുന്ന ആളുകളെ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പു നടത്തിയ പരിശോധനയില്‍ ഇദ്ദേഹം ക്വാറന്റൈനില്‍ പോയിട്ടില്ലെന്നു മനസ്സിലായി. തുടര്‍ന്നു വൈകിട്ട് ഉദ്യോഗസ്ഥര്‍ എത്തി മറ്റു പരിശോധനകള്‍ക്കായി ജില്ലാ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

വിവാഹത്തിന്റെ ഭാഗമായി പല സ്ഥലങ്ങളിലും ഇതിനിടെ ഇദ്ദേഹം പോയിരുന്നു. സമ്പര്‍ക്കമുള്ള ആളുകളുടെ പട്ടിക ആരോഗ്യ വകുപ്പ് തയാറാക്കിയിട്ടുണ്ട്. അവര്‍ക്കു വേണ്ട നിര്‍ദേശങ്ങള്‍ കൊടുക്കുമെന്നു പെരുമ്പിലാവ് ആരോഗ്യ കേന്ദ്രത്തിന്റെ ജൂനിയര്‍ ഹെല്‍ത് ഇന്‍സ്‌പെക്ടര്‍ ടി ആര്‍ ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.

Keywords:  Groom tests positive for Covid, Thrissur, News, Health, Health and Fitness, COVID-19, Marriage, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia