ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
സ്ഥിരമായി ഗ്രീന്‍ ടീ കുടിക്കുന്ന സ്ത്രീകളില്‍ കോളന്‍, സ്‌റ്റൊമക്, ത്രോട്ട് ക്യാന്‍സറുകള്‍ക്കുള്ള സാധ്യത കുറവാണെന്ന് ഒരു കനേഡിയന്‍ പഠനം തെളിയിക്കുന്നു. പത്തു വര്‍ഷത്തോളമായി ആയിരത്തിലധികം ചൈനീസ് സ്ത്രീകളില്‍ നടത്തിയ പഠനത്തിന്റെ റിസല്‍റ്റാണിത്. അമേരിക്കന്‍ ജേണല്‍ ഒഫ് ചൈനീസ് ന്യുട്രീഷനില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്, ആഴ്ചയില്‍ മൂന്നു തവണയെങ്കിലും ഗ്രീന്‍ കുടിക്കുന്ന സ്ത്രീകളില്‍ ദഹനേന്ദ്രിയ വ്യവസ്ഥയിലെ ക്യാന്‍സറിന് പതിനാലു ശതമാനത്തോളം സാധ്യത കുറയുന്നുവെന്നാണ്.
ഗ്രീന്‍ ടീയും ക്യാന്‍സറും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു നടക്കുന്ന ചര്‍ച്ചകള്‍സജീവമാക്കുകയാണ് ഈ റിപ്പോര്‍ട്ട്. ഇത്രയും വലിയ ഒരു പഠനത്തില്‍ സ്ത്രീകളുടെ ദഹനേന്ദ്രിയ വ്യവസ്ഥയെ ബാധിക്കാവുന്ന ക്യാന്‍സറുകളെ കുറയ്ക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നതെന്ന് നാഷ്വില്ലെയിലെ വാന്‍ഡര്‍ബിറ്റ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഒഫ് മെഡിസിനിലെ എപിഡെമിയോളജി വിഭാഗം മേധാവിയും പഠനത്തിന്റെ ലീഡറുമായ വെയ് സെങ് പറയുന്നു. ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നവരാണ് ഗ്രീന്‍ ശീലിക്കുന്നത് എന്നതുകൊണ്ടു തന്നെ ഗ്രീന്‍ ടീ മാത്രമാണോ ക്യാന്‍സറിനെ ചെറുക്കാന്‍ സഹായിക്കുന്നതെന്നും വ്യക്തമല്ല.
എന്നാല്‍ ഈ സ്ത്രീകളൊന്നും സ്ഥിരമായി പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്തിരുന്നില്ല. അവരുടെ ഡയറ്റ്, വ്യായാമം, ശരീരഭാരം, മെഡിക്കല്‍ ഹിസ്റ്ററി എന്നിവയും പഠനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ലാബ് റിസര്‍ച്ചുകളില്‍ മൃഗങ്ങളുടേയും മനുഷ്യരുടേയും കോശങ്ങളില്‍ നടത്തുന്ന പരീക്ഷണങ്ങളെ സഹായിക്കുന്നതാണ് പുതിയ പഠന റിപ്പോര്‍ട്ട്. പഠനത്തില്‍ ഉള്‍പ്പെട്ട സ്ത്രീകളില്‍ 19000ല്‍ അധികവും സ്ഥിരമായി ഗ്രീന്‍ ടീ കുടിക്കുന്നവരാണ്. ഇവര്‍ക്ക് മറ്റുള്ള സ്ത്രീകളെ അപേക്ഷിച്ച് ക്യാന്‍സര്‍ സാധ്യത കുറഞ്ഞിരിക്കുന്നു.
ഗ്രീന്‍ ടീയില്‍ ഇജിസിജി പോലുള്ള ആന്റി ഓക്‌സിഡന്റ് കെമിക്കലുകള്‍ അടങ്ങിയിരിക്കുന്നു. ഇത് ശരീരകോശങ്ങള്‍ നശിക്കുന്നതു തടയുകയും ക്യാന്‍സറും മറ്റ് രോഗങ്ങളും വരുന്നത് ചെറുക്കുകയും ചെയ്യുന്നു. എന്നാല്‍ ക്യാന്‍സറിനു പ്രതിരോധമായി ഗ്രീന്‍ ടീ ഉപയോഗിക്കാമെന്നു തെളിയിച്ചിട്ടില്ല.
Keywords: Health, World, Green Tea, Women, Cancer, Protect, Colon, Stomach, Throat, Report, Diet, Weight, Medical History,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
