ഒരു വീട്ടിലെ നാലാമത്തെ മെഡിക്കല്‍ റാങ്ക് ജേതാവ്; ഉന്നത റാങ്കിന്റെ തങ്കത്തിളക്കത്തില്‍ ആതുരസേവനരംഗത്തേക്ക് കാലെടുത്തുവെക്കാനൊരുങ്ങി സേബ; വിജയം കരസ്ഥമാക്കിയത് പൊതുവിദ്യാലയങ്ങളില്‍ മാത്രം പഠിച്ച്
Jun 8, 2018, 18:26 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മലപ്പുറം: (www.kvartha.com 08.06.2018) അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ (നീറ്റ്) ഉന്നത റാങ്ക് കരസ്ഥമാക്കിയ മലപ്പുറം കൊടിയത്തൂരിലെ സേബ സ്വന്തം വീട്ടിലേക്കെത്തിച്ചത് നാലാമത്തെ റാങ്കിന്റെ തങ്കത്തിളക്കം. സംസ്ഥാന തലത്തില്‍ മൂന്നാം റാങ്കും അഖിലേന്ത്യാ തലത്തില്‍ തൊണ്ണൂറ്റി ഒന്‍പതാം റാങ്കും ഒബിസി ലിസ്റ്റില്‍ പതിനാലാം റാങ്കും നേടി വെസ്റ്റ് കൊടിയത്തൂരിലെ മാളിയേക്കല്‍ വീട്ടില്‍ എം.എ. സേബയാണ് നാടിന്റെ അഭിമാനമായി മാറിയത്. സേബയുടെ മൂത്ത സഹോദരി എം ബി ബി എസ് പഠനത്തിനു ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഒഫ്താല്‍മോളജിയില്‍ എംഎസിനു പഠിക്കുകയാണ്. തൊട്ടടുത്ത സഹോദരി ഫൗമി നഹാന്‍ കോഴിക്കോട് ഇഖ്‌റഅ് ആശുപത്രിയില്‍ ഡോക്ടറാണ്. മറ്റൊരു സഹോദരി ഫെബിന്‍ കോട്ടക്കല്‍ ആയുര്‍വേദ മെഡിക്കല്‍ കോളജില്‍ ബിഎഎംഎസ് അവസാന വിദ്യാര്‍ഥിനിയുമാണ്.
പൊതുവിദ്യാലയങ്ങളുടെ ശാക്തീകരണത്തിന് ഇന്ധനം പകരുന്നതാണ് സേബയുടെ തിളക്കമാര്‍ന്ന നേട്ടം. 13 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഇക്കുറി നീറ്റ് പരീക്ഷയെഴുതിയത്. ഇതില്‍ തൊണ്ണൂറ്റി ഒന്‍പതാം റാങ്ക് ലഭിച്ച സേബക്ക് സംസ്ഥാനത്ത് മെഡിക്കല്‍ പ്രവേശനത്തിന് തയാറാക്കുന്ന ലിസ്റ്റില്‍ മൂന്നാം റാങ്കായിരിക്കും.
കൊടിയത്തൂര്‍ ഗവ യുപി സ്‌കൂള്‍, കൊടിയത്തൂര്‍ പിടിഎം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ചേന്ദമംഗല്ലൂര്‍ ഹയര്‍സെക്കന്‍ഡറി എന്നിവിടങ്ങളിലായിരുന്നു സേബയുടെ പഠനം. പൊതു വിദ്യാലയങ്ങളില്‍ മാത്രം പഠിച്ചാണ് സേബയുടെ പത്തരമാറ്റ് വിജയം. ആരോഗ്യ വകുപ്പില്‍ നിന്ന് സ്റ്റോര്‍ കീപ്പര്‍ ആയി വിരമിച്ച വെസ്റ്റ് കൊടിയത്തൂരിലെ മാളിയേക്കല്‍ എം.എ. മുഹമ്മദിന്റെയും ഓമാനൂര്‍ പൊന്നാട് യു സുബൈദയുടെയും നാലാമത്തെ മകളാണ് സേബ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Malappuram, News, Health, Rank, NEET Entrance, Great victory for malappuram native in NEET entrance

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.