കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ പ്ലാന്‍ ബി; ഇനി ഓരോന്നിന്റേയും പ്രവര്‍ത്തനം ഇങ്ങനെ!

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 25.03.2020) രാജ്യമെമ്പാടും പടര്‍ന്നുപിടിച്ച കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. ഇതുസംബന്ധിച്ച് ധാരണാപത്രം തന്നെ തയ്യാറാക്കിയിട്ടുണ്ട്. ഏറെ ജാഗ്രത പുലര്‍ത്തേണ്ട സമയമാണിത്. ചൊവ്വാഴ്ച രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിമുഖീകരിച്ച് സംസാരിച്ചപ്പോള്‍ 21 ദിവസം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ചൊവ്വാഴ്ച അര്‍ധരാത്രി 12മണിയോടെയാണ് നിയമം പ്രാബല്യത്തില്‍ വന്നത്.

ഇതോടെ ഇന്ത്യ ഒന്നടങ്കം അടച്ചുപൂട്ടലിലാണ്. സര്‍ക്കാര്‍ അറിയിപ്പുകള്‍ ഫലപ്രദമായ രീതിയില്‍തന്നെ നല്‍കുന്നുണ്ട്. മന്ത്രാലയങ്ങള്‍ക്ക് മാത്രമല്ല എല്ലാ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുമടക്കം നിദേശങ്ങള്‍ കര്‍ശനമായി നല്‍കിയിട്ടുണ്ട്. എന്നാല്‍ കൊറോണാകാലത്ത് സാമ്പത്തികസ്ഥിതി എങ്ങനെ മുന്നോട്ടുപോകും എന്നതിനെ കുറിച്ച് സര്‍ക്കാരിന് വ്യക്തമായ പ്ലാനുണ്ട്. ഇതടക്കമുള്‍ക്കൊള്ളിച്ചുള്ളതാണ് സര്‍ക്കാരിന്റെ പ്ലാന്‍ ബി. കൊറോണ ബാധിച്ച് രാജ്യത്ത് 12മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ പ്ലാന്‍ ബി; ഇനി ഓരോന്നിന്റേയും പ്രവര്‍ത്തനം ഇങ്ങനെ!

അതുകൊണ്ടുതന്നെ കൊറോണ എന്ന മഹാമാരിയെ തുരത്താന്‍ രാജ്യത്തെ എല്ലാ മേഖലയിലുള്ളവരും ഒന്നടങ്കം ശ്രമിക്കുകയാണ്. ജാഗ്രതയോടെ മുന്നോട്ടുപോകുമ്പോഴും സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശം അടിവരയിട്ടു പറയുന്നു. രാജ്യം പദ്ധതികള്‍ ഓരോന്നായി നടപ്പാക്കുന്നുമുണ്ട്. ഇക്കാര്യം പലതവണയായി പരിശോധിച്ചതുമാണ്.

കേബിനറ്റ് സെക്രട്ടറിയും ഉദ്യോഗസ്ഥരുടെ മന്ത്രാലയവും വിശദ വിവരങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. ഇവരെ തന്നെയാണ് ഏര്‍പ്പെടുത്തിയതും. അഞ്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇതിനുള്ള വിശദാംശങ്ങളും നല്‍കിയിട്ടുണ്ട്. അവര്‍ നിലവിലെ അവസ്ഥയെ കുറിച്ച് സംസാരിച്ചു. ഏറ്റവും മുന്‍ഗണന നല്‍കുന്നത് സംസ്ഥാനങ്ങളെ സഹായിക്കുക എന്നതാണ്.

സാമ്പത്തികത്തില്‍ തീരുമാനം എങ്ങനെയെന്നുള്ളത് പരിശോധിച്ച് വരികയാണെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നു. പി എം കിസാന്‍ (കര്‍ഷക ധനസഹായം ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതി), അര്‍ബന്‍ ഡവലപ്‌മെന്റ് മിനിസ്റ്ററിക്ക് കീഴിലുള്ള മെട്രോ റെയില്‍ തുടങ്ങിയ മേഖലയെ അത്യാവശ്യ മേഖലയായി തരംതിരിച്ചിട്ടുണ്ട്.

രാജ്യത്ത് അടച്ചിടല്‍ നടപ്പാക്കിയതോടെ സോഫ് റ്റ് വെയര്‍ കോണ്‍ഫിഗര്‍ ചെയ്യുന്നതിന് എം ഐ എസ് (മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സോഫ്റ്റവെയര്‍) വഴി നെറ്റ് വര്‍ക്ക് ആക്‌സസ് പരിഹരിക്കുന്നതിനായി പ്രവര്‍ത്തിച്ചു. പി എം കിസാന്‍ വഴി നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം, സബ്‌സിഡികള്‍, പെന്‍ഷനുകള്‍ എന്നിവ ഈ സ്‌കീമുകള്‍ എം ഐ എസ് വഴി നടപ്പാക്കും. ഇത്തരം സേവനങ്ങള്‍ ജനങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടതുണ്ട്.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടെലികോം സ്ഥാപനങ്ങള്‍ വഴി ഇതു സാധ്യമാകും. ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തില്‍ ഭരണഘടന സംസ്ഥാനവും കേന്ദ്രവും എന്ന രീതിയില്‍ രണ്ടായി തരംതിരിക്കുന്നു. വ്യോമസേന മുതല്‍ ദേശീയ സുരക്ഷ വരെയുള്ള മേഖലയിലുള്ളവര്‍ക്ക് പ്രത്യേക ലൈന്‍ വകുപ്പുകളും നല്‍കിയിട്ടുണ്ട്. ആരോഗ്യം, കാര്‍ഷികം എന്നീ പ്രധാന വകുപ്പുകളില്‍ കേന്ദ്രം പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്.

ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥരുടെ ജോലി സമയം കൂടുതലായിരിക്കും. സ്റ്റാഫ് കുറവായിരിക്കും. എന്നാലും പദ്ധതികള്‍ നടപ്പാക്കും. മുകളില്‍ സൂചിപ്പിച്ച പദ്ധതിയുടെ ആദ്യ നടപടി ക്രമം മാര്‍ച്ച് 14-15 തീയതികളില്‍ തന്നെ രൂപം നല്‍കിയിരുന്നു. സാമ്പത്തിക അംഗീകാരമാണ് പ്രധാന നടപടി. രണ്ടാമതായി ഓരോ മന്ത്രാലയവും സ്വന്തം പദ്ധതികള്‍ കാബിനിറ്റ് സെക്രട്ടറിക്കുമുന്നില്‍ അറിയിച്ചു. അന്തിമ റിപ്പോര്‍ട്ടുകള്‍ അംഗീകരിക്കുന്നതിനായി ഉയര്‍ന്ന തലങ്ങളിലേക്ക് അയക്കുന്നതിന് മുമ്പ് പലതവണ പരിശോധിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇത് പ്രധാനമന്ത്രിയുടെ ഓഫീസില്‍ അറിയിച്ചു. തുടര്‍ന്ന് ഓരോ വകുപ്പിനും ആവശ്യമായ സേവനങ്ങള്‍ നല്‍കുന്നതിന് വകുപ്പ് മേധാവികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുപ്രകാരം മാര്‍ച്ച് 23 മുതല്‍ ചുമതല നല്‍കിയ ഉദ്യോഗസ്ഥരോട് മാത്രം ഓഫീസിലെത്താന്‍ നിര്‍ദേശിച്ചു. പൊതുജനങ്ങളെ ഭയപ്പെടുത്താത്ത രീതിയിലാണ് തീരുമാനങ്ങള്‍ എടുക്കുന്നത്.

എല്ലാ മന്ത്രാലയങ്ങളിലും നിര്‍ബന്ധിത ചുമതല നല്‍കി. പ്രത്യേക അജണ്ട തീരമാനിച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ മീറ്റിംഗുകളില്‍ കാര്യങ്ങള്‍ തീരുമാനിച്ചു. സര്‍ക്കാര്‍ ഇതിനകം തന്നെ ഇ-ഗവേണ്‍സ് പ്ലാറ്റ്‌ഫോമിലൂടെ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു. കയ്യെഴുത്തിലുള്ള കോപ്പിക്ക് പകരം ഫിസിക്കല്‍ കോപ്പികളാണ് നല്‍കുന്നത്. കൊറോണയെ നേരിടാന്‍ രാജ്യം കൃത്യമായ പ്ലാനുകളാണ് തയ്യാറാക്കിയിട്ടുള്ളത്.

Keywords:  Govt’s Plan B to keep working during lockdown, New Delhi, News, Health, Health & Fitness, Prime Minister, Narendra Modi, Economic Crisis, Government-employees, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia