രോഗികള്‍ക്കൊപ്പം മൃതദേഹങ്ങള്‍; ആരോഗ്യ വകുപ്പ് അന്വേഷിക്കുമെന്ന് മന്ത്രി
Nov 11, 2012, 13:15 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഒന്‍പതാം വാര്‍ഡില്‍ രോഗികള്‍ക്കൊപ്പം മൃതദേഹങ്ങള്‍ കിടത്തിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍ പ്രസ്താവിച്ചു. സംഭവത്തെ കുറിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടറെ കൊണ്ട് അന്വേഷിപ്പിക്കും.
അദ്ദേഹത്തിന്റെ റിപോര്‍ട് കിട്ടിയാല്‍ ഉടന്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ആശുപത്രിയിലെ ദുരവസ്ഥയെക്കുറിച്ച് മാധ്യമങ്ങളില്‍ റിപോര്‍ട് വന്നതിന്റെ അടിസ്ഥാനത്തില്‍ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ആശുപത്രിയില്‍ കഴിയുന്ന രോഗികളുടെ ദയനീയ സ്ഥിതി തനിക്ക് ബോധ്യപ്പെട്ടതായും അടിയന്തിരമായി ഈ പ്രശ്നത്തിന് പരിഹാരം കാണുമെന്നും മന്ത്രി വ്യക്തമാക്കി.
ആശുപത്രിയില്‍ 20 അറ്റന്‍ഡര്‍മാരെ കൂടി ഉടന്‍ നിയമിക്കും. വാര്‍ഡുകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനും വാര്‍ഡുകളിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് അഡ്‌ഹോക് മോണിറ്ററിങ് കമ്മറ്റിയെ നിയോഗിക്കാനും ഉടന്‍ നടപടി കൈക്കൊള്ളും. രോഗികള്‍ക്ക് കൂടുതല്‍ കട്ടിലുകള്‍ അനുവദിക്കും. അനാഥരായ രോഗികളെ സംരക്ഷിക്കാനും ചികിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും നടപടിയുണ്ടാകും. ആഴ്ചയില്‍ ഒരിക്കല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിപരാതികള്ക്ക് പരിഹാരമുണ്ടാക്കും- മന്ത്രി അറിയിച്ചു.
ആശുപത്രി സന്ദര്‍ശനത്തിനെത്തിയ മന്ത്രിക്ക് മുന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ മുദ്രാവാക്യം മുഴക്കി. ഒരാഴ്ചയ്ക്കകം ആശുപത്രിയുടെ ശ്യോച്യാവസ്ഥ പരിഹരിക്കുമെന്ന് മന്ത്രി അവര്‍ക്ക് ഉറപ്പുനല്‍കിയതോടെയാണ് രംഗം ശാന്തമായത്. കെ.മുരളീധരന്‍ എംഎല്‍എയും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
Keywords: Health, V.S Shiva Kumar, Report, hospital, Media, Medical College, DYFI, K.Muraleedaran, MLA, Minister,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
