കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍കാര്‍ കാട്ടുന്നത് കടുത്ത അലംഭാവമെന്ന് രമേശ് ചെന്നിത്തല

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 26.08.2021) കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍കാര്‍ കാട്ടുന്നത് കടുത്ത അലംഭാവമെന്ന് പറഞ്ഞ ചെന്നിത്തല പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും താളം തെറ്റിയിരിക്കുന്നുവെന്നും കുറ്റപ്പെടുത്തി.
Aster mims 04/11/2022

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍കാര്‍ കാട്ടുന്നത് കടുത്ത അലംഭാവമെന്ന് രമേശ് ചെന്നിത്തല

സര്‍കാര്‍ സംവിധാനങ്ങള്‍ കാഴ്ചക്കാരായി നില്‍ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇന്‍ഡ്യയില്‍ റിപോര്‍ട് ചെയ്യുന്ന കോവിഡ് രോഗികളുടെ 65 ശതമാനവും കേരളത്തിലാണെന്നത് ഗൗരവതരമാണെന്നും ചെന്നിത്തല പറഞ്ഞു. മരണം കൂടുതലും കേരളത്തിലാണെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു. ഇതിനിടയില്‍ കോവിഡ് ചികിത്സാസഹായം നിര്‍ത്തലാക്കുന്നു എന്ന വാര്‍ത്തയും പുറത്തുവരുന്നുണ്ട്. അത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളോട് കാണിക്കുന്ന അലംഭാവത്തിന് മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണമെന്നും പാളിച്ചകള്‍ പരിഹരിച്ച് ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ സര്‍കാര്‍ മുന്നിട്ടിറങ്ങണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Keywords:  Govt shows carelessness in Covid defense says Ramesh Channithala, Thiruvananthapuram, News, Health, Health and Fitness, Ramesh Chennithala, Politics, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia