സോഷ്യല്‍ മീഡിയ സന്ദേശം മന്ത്രി കണ്ടു; റീജ്യണല്‍ കാന്‍സര്‍ സെന്ററിലെ മരുന്നിന്റെ ചിലവ് സര്‍ക്കാര്‍ വഹിക്കും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 06.04.2019) തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്ററിലെ രോഗികള്‍ക്കായി 60,000ത്തോളം രൂപ വിലയുള്ള മരുന്നിന്റെ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ.

ഹെയറി സെല്‍ ലുക്കീമിയ എന്ന രോഗത്തിന്റെ ക്ലാഡ്രിബിന്‍ എന്ന മരുന്നാണ് കഴിഞ്ഞദിവസം മുതല്‍ രോഗികള്‍ക്ക് ലഭിക്കാതായത്. ഈ മരുന്നുല്‍പാദിപ്പിക്കുന്ന കമ്പനി നിര്‍മ്മാണം നിര്‍ത്തിയതാണ് കാരണം.

സോഷ്യല്‍ മീഡിയ സന്ദേശം മന്ത്രി കണ്ടു; റീജ്യണല്‍ കാന്‍സര്‍ സെന്ററിലെ മരുന്നിന്റെ ചിലവ് സര്‍ക്കാര്‍ വഹിക്കും

വിവരം സോഷ്യല്‍ മീഡിയയിലൂടെയാണ് ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടത്. സോഷ്യല്‍ മീഡിയ സന്ദേശം കണ്ട് അതിന്റെ സത്യാവസ്ഥയറിയാന്‍ ആര്‍സിസി ഡയറക്ടറെ മന്ത്രി ബന്ധപ്പെട്ടു. തുടര്‍ന്ന് മന്ത്രി ഇടപെട്ട് ഈ രോഗികള്‍ക്ക് മരുന്ന് ലഭ്യമാക്കിക്കൊടുക്കാന്‍ നിര്‍ദേശിച്ചു. ഇവര്‍ക്ക് ചികിത്സിക്കാനാവശ്യമായ മരുന്ന് ലഭിക്കുമെന്നും കൂടാതെ 60,000ത്തോളം രൂപ വിലയുള്ള ഈ മരുന്നിന്റെ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും മന്ത്രി അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Thiruvananthapuram, News, Minister, Health, RCC, Social Media, Government will carry expenditure for medicines in RCC
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia