കുഞ്ഞ് ആസിയയുടെ ജീവനു വേണ്ടി സര്‍ക്കാര്‍ -സ്വകാര്യ ആശുപത്രികള്‍ കൈകോര്‍ത്തു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 25/04/2018) ആസിയ മെഹറിന്‍ എന്നാല്‍ തേജസ്സുള്ള പരിചാരിക എന്നാണര്‍ത്ഥം. പേര് അന്വര്‍ത്ഥമായി. കുഞ്ഞു ആസിയയ്ക്കു പറയാനുള്ളത് തേജസ്സാര്‍ന്ന ഒരു കഥയാണ്. കേരളത്തിന്റെ വൈദ്യശാസ്ത്ര ചരിത്രത്തിലെ തന്നെ അവിശ്വസനീയവും വിസ്മയകരവുമായ കഥ. 550 ഗ്രാം തൂക്കവുമായി ആറാം മാസം ജനനം. ഹൃദയത്തിനുള്‍പ്പെടെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍. ഹൃദയശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള ചികിത്സകള്‍. ആറു മാസത്തോളം നീണ്ട ആശുപത്രിവാസം. രണ്ടു ആശുപത്രികളിലെ ഡോക്ടര്‍മാരുടെ കണ്ണിമ ചിമ്മാതെയുള്ള പരിചരണം. ശേഷം മാതാപിതാക്കളുടെ സ്‌നേഹവാത്സല്ല്യങ്ങളിലേയ്ക്ക് മടക്കം. ഇപ്പോള്‍ ചികിത്സിച്ച ഡോക്ടര്‍മാരുമൊന്നിച്ച് ഒന്നാം പിറന്നാള്‍ ആഘോഷം.

സര്‍ക്കാര്‍ മെഡിക്കല്‍ കോളജും സ്വകാര്യ ആശുപത്രിയും ഒരു കുരുന്നു ജീവനുവേണ്ടി കൈകോര്‍ത്തപ്പോള്‍ അതു വൈദ്യശാസ്ത്രമേഖലയിലെ പുതിയ ചരിത്രമായി. അടിമാലി സ്വദേശികളായ മുഹമ്മദിന്റെയും ഫൗസിയയുടെയും മൂന്നാമത്തെ കുട്ടിയാണ് പരിമിതമായ സൗകര്യങ്ങള്‍ മാത്രമുള്ള തൊടുപുഴയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ആറാം മാസം ജനിച്ചത്. കുട്ടി രക്ഷപെടുവാന്‍ സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും രണ്ട് ആണ്‍മക്കള്‍ക്ക് ശേഷം കാത്തിരുന്നു ലഭിച്ച കണ്‍മണിയെ കൈവിട്ടുകളയുവാന്‍ മാതാപിതാക്കള്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് കളമശ്ശേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ നവജാത ശിശുരോഗ വിദ്ഗധനായ ഡോ. പീറ്റര്‍ വാഴയിലിനെ ബന്ധപ്പെടുകയും തീവ്രപരിചരണ സൗകര്യമുള്ള ആംബുലന്‍സില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ കുട്ടിയെ കളമശ്ശേരിയിലെത്തിക്കുകയും ചെയ്തു.

കുഞ്ഞ് ആസിയയുടെ ജീവനു വേണ്ടി സര്‍ക്കാര്‍ -സ്വകാര്യ ആശുപത്രികള്‍ കൈകോര്‍ത്തു

ഒരാഴ്ചക്കാലത്തെ ചികിത്സക്കുശേഷവും ഹൃദയത്തിന്റെ പ്രവര്‍ത്തനം മോശമായി തുടര്‍ന്നതു മൂലം ഡോ. പീറ്റര്‍ ലിസി ആശുപത്രിയിലെ കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയ വിദഗ്ധനായ ഡോ. തോമസ് മാത്യുവിനെ ബന്ധപ്പെടുകയും കുട്ടിയെ ലിസി ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തി ഹൃദയത്തിന്റെ തകരാര്‍ പരിഹരിക്കുകയും ചെയ്തു. കേരളത്തില്‍ ആദ്യമായാണ് ഇത്രയും തൂക്കം കുറഞ്ഞ കുട്ടിയില്‍ ഹൃദയശസ്ത്രക്രിയ നടത്തുന്നത്. ഡോ. തോമസ് മാത്യു, ഡോ. എഡ്വിന്‍ ഫ്രാന്‍സിസ്, ഡോ. സി. സുബ്രഹ്മണ്യന്‍, ഡോ. അന്നു ജോസ്, ഡോ. വി. ബിജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ ഡ്രൈവറായ മുഹമ്മദിന്റെ സാമ്പത്തിക സ്ഥിതി പരിഗണിച്ച് പൂര്‍ണ്ണമായും സൗജന്യമായാണ് ലിസി ആശുപത്രി ഹൃദയശസ്ത്രക്രിയ ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Medical College, Health, Hospital, Doctor,  Government and private hospitals have joined hands for life of  baby Aasya
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia